Jammu Kashmir Encounter: കശ്മീരിൽ രണ്ടിടത്ത് ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ച് സൈന്യം, കൊല്ലപ്പെട്ടവർ ജയ്ഷെ മുഹമ്മദ് സംഘത്തിലുള്ളവർ

Jammu Kashmir Twin Encounter: മേഖലയിൽ കഴിഞ്ഞ 18 ദിവസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടലാണിത്. സൈന്യവും കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. തുടർച്ചയായ നടക്കുന്ന ഏറ്റുമുട്ടലുകളെ തുടർന്ന് ജമ്മു മേഖലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

Jammu Kashmir Encounter: കശ്മീരിൽ രണ്ടിടത്ത് ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ച് സൈന്യം, കൊല്ലപ്പെട്ടവർ ജയ്ഷെ മുഹമ്മദ് സംഘത്തിലുള്ളവർ

Jammu Kashmir Encounter

Published: 

05 Feb 2026 | 06:53 AM

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ ശക്തമായി തിരിച്ചടിച്ച് സുരക്ഷാ സേന. കിഷ്ത്വാറിലും ഉധംപുരിലുമായി നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്. കൊല്ലപ്പെട്ടവർക്ക് പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ ജയ്ഷെ മുഹമ്മദുമായി (JeM) അടുത്ത ബന്ധമുണ്ടെന്നും സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

മേഖലയിൽ കഴിഞ്ഞ 18 ദിവസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടലാണിത്. സൈന്യവും കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് മേഖലയിൽ ഇപ്പോഴും ശക്തമായ തിരച്ചിൽ തുടരുകയാണ്.

ALSO READ: അനില്‍ അംബാനിയുടെ 40000 കോടി രൂപയുടെ തട്ടിപ്പ്: ഇഡിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

തുടർച്ചയായ നടക്കുന്ന ഏറ്റുമുട്ടലുകളെ തുടർന്ന് ജമ്മു മേഖലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് അത്യാധുനിക ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. അമേരിക്കൻ നിർമ്മിത M4 റൈഫിളുകൾ, എകെ-47 തോക്കുകൾ, വെടിയുണ്ടകൾ, മറ്റ് സ്ഫോടക വസ്തുക്കൾ എന്നിവയാണ് കണ്ടെടുത്തിയത്.

ബസന്ത്ഗഢിലെ വനമേഖലയിലുള്ള ഗുഹയിലാണ് ഭീകരർ ഒളിച്ചിരുന്നത്. അതീവ സുരക്ഷയുള്ള ഈ ഒളിത്താവളം തകർക്കാൻ സൈന്യം റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളാണ് (RPG) ഉപയോഗിച്ചത്. സ്ഫോടനത്തിലൂടെയാണ് ഗുഹയ്ക്കുള്ളിലുണ്ടായിരുന്ന ഭീകരരെ സൈന്യം വധിച്ചതെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്താനും വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കാനിരിക്കെയാണ് ഏറ്റമുട്ടൽ നടന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?