Tamil Nadu Government Formation: അങ്ങോട്ട് മാറി ഇരിക്കാം; കോണ്‍ഗ്രസിനൊപ്പം പാര്‍ലമെന്റില്‍ ഇരിക്കാനാകില്ല; സ്പീക്കര്‍ക്ക് ഡിഎംകെയുടെ കത്ത്

DMK MPs Seek Separate Seating in Lok Sabha After Congress Split: നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സംഭവിച്ച മാറ്റങ്ങളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള തങ്ങളുടെ സഖ്യം അവസാനിച്ചതും കണക്കിലെടുത്ത്, അവരുടെ എംപിമാര്‍ക്കൊപ്പം ലോക്‌സഭയില്‍ ഇരിപ്പിടം അനുവദിക്കുന്നത് തങ്ങളുടെ അംഗങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് കനിമൊഴി പറയുന്നു.

Tamil Nadu Government Formation: അങ്ങോട്ട് മാറി ഇരിക്കാം; കോണ്‍ഗ്രസിനൊപ്പം പാര്‍ലമെന്റില്‍ ഇരിക്കാനാകില്ല; സ്പീക്കര്‍ക്ക് ഡിഎംകെയുടെ കത്ത്

കനിമൊഴി സ്പീക്കര്‍ക്ക് അയച്ച കത്ത്‌

Updated On: 

08 May 2026 | 04:09 PM

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസിനൊപ്പം ഇരിക്കാനാകില്ലെന്ന് വ്യക്തമാക്കി എംപി കനിമൊഴി കരുണാനിധി. കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിച്ചതിനാല്‍ ലോക്‌സഭയില്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനിമൊഴി ലോക്‌സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇരിപ്പിട ക്രമീകരണത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ ഉടന്‍ വരുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സംഭവിച്ച മാറ്റങ്ങളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള തങ്ങളുടെ സഖ്യം അവസാനിച്ചതും കണക്കിലെടുത്ത്, അവരുടെ എംപിമാര്‍ക്കൊപ്പം ലോക്‌സഭയില്‍ ഇരിപ്പിടം അനുവദിക്കുന്നത് തങ്ങളുടെ അംഗങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് കനിമൊഴി പറയുന്നു.

ഡിഎംകെ പാര്‍ലമെന്ററി പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് മറ്റൊരു സ്ഥലത്ത് ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇതുവഴി സഭയില്‍ അംഗങ്ങള്‍ക്ക് അവരുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാന്‍ സാധിക്കും. അതിനാല്‍ വിഷയത്തിന് പരിഗണന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും കനിമൊഴി.

തമിഴ്‌നാട് പുകയുന്നു…ഉത്തരമില്ലാതെ വിജയ്

ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഡിഎംകെയില്‍ നിന്ന് ഉയരുന്നത്. കോണ്‍ഗ്രസ് പുറകില്‍ നിന്ന് കുത്തിയെന്നും വഞ്ചിച്ചെന്നും ഡിഎംകെ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി ചെയ്യുന്നത് പോലെയാണ് കോണ്‍ഗ്രസ് തങ്ങളോട് ചെയ്തതെന്നും ഡിഎംകെ പ്രമേയത്തിലൂടെ പറഞ്ഞു.

മെയ് മാസം പത്ത് വരെ എംഎല്‍എമാരോട് ചെന്നൈയില്‍ തുടരായാണ് എംകെ സ്റ്റാലിന്റെ നിര്‍ദേശം. പ്രതിപക്ഷത്ത് ഇരുന്ന് മാതൃകാപരമായ പ്രവര്‍ത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സ്റ്റാലിന്‍.

Also Read: M K Stalin: എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ; DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ

തമിഴ്‌നാട്ടില്‍ വമ്പിച്ച വിജയം നേടാന്‍ നടന്‍ വിജയുടെ ടിവികെ പാര്‍ട്ടിക്ക് സാധിച്ചെങ്കിലും ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല. 108 സീറ്റുകളുമായാണ് ടിവികെ വിജയിച്ചത്. എന്നാല്‍ 118 സീറ്റുകള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമാണ്. തമിഴ്‌നാട്ടില്‍ ടിവികെ അധികാരത്തിലെത്തുന്നത് തടയാനായി ഡിഎംകെയും എഐഎഡിഎംകെയും സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഡിഎംകെയും എഐഎഡിഎംകെയും സഖ്യമുണ്ടാകില്ലെന്ന് ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു.

ഇരു പാര്‍ട്ടികളും ബദ്ധശത്രുകളാണെന്നും ഒന്നിച്ചുപോകാന്‍ കഴിയില്ലെന്നുമാണ് ഇളങ്കോവന്റെ നിലപാട്. സ്റ്റാലിന് ബിജെപി ബന്ധം എന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഡിഎംകെ ക്യാമ്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതോടെ സഖ്യ നീക്കത്തില്‍ നിന്നും പിന്മാറിയത്.

ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മില്‍ സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളും സജീവമാണ്. സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കണമെങ്കില്‍ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് അണ്ണാ ഡിഎംകെയോട് ഡിഎംകെ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

English Summary

DMK MP Kanimozhi has written to the Lok Sabha Speaker seeking separate seating arrangements for DMK members following the end of the party’s alliance with Congress. The request cites changing political circumstances and the need for independent seating in Parliament.

Follow Us
Related Stories
കുട്ടി താരങ്ങളെ കണ്ടെത്താനുള്ള പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം: നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു; അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31
ജലം കൊണ്ട് മുറിവേൽക്കില്ല! ​ചൈനയുടെ വാട്ടർ വെപ്പൺ നിർവീര്യമാക്കാൻ ഇന്ത്യയുടെ SUMP
Bengaluru Greenfield Highway: ബെംഗളൂരു യാത്രയ്ക്ക് വെറും 4 മണിക്കൂര്‍; വിജയവാഡ ഗ്രീന്‍ഫീല്‍ഡ് ഹൈവേയിലൂടെ പോകാമിനി
George Kurian: കാലാവധി അവസാനിച്ചു; കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ച് ജോര്‍ജ് കുര്യന്‍
Namma Metro: നമ്മ മെട്രോ കാര്‍ഡ് നഷ്ടപ്പെട്ടോ? ചെയ്യേണ്ടത് ഇത്രമാത്രം, പണവും തിരികെ കിട്ടും
India-China Relations: ഡല്‍ഹിയില്‍ നിര്‍ണായക നീക്കങ്ങള്‍; ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവല്‍
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങള്‍ ഏതെല്ലാം? എപ്പോള്‍ കഴിക്കണം?
അടുക്കളയിൽ സിങ്ക് ബ്ലോക്ക് ആയോ? പരിഹാരം ഇതാ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'