കൊൽക്കത്തയിലെ ദുർഗ്ഗാ പൂജ പന്തലിൽ തിക്കും തിരക്കും: 17 മരണം; 35 പേർക്ക് പരിക്ക്
കൊൽക്കത്തയിൽ ദുർഗാ പൂജയുടെ ഭാഗമായി തയ്യാറാക്കുന്ന പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും 17 പേർ മരണപ്പെട്ടു. ഏകദേശം 40 ഓളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് വിവരം. കൂടുതൽ ആളുകൾ ഒരേസമയം പന്തലിലേക്ക് കേറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. പരിക്ക് പറ്റിയവരെ അപകടസ്ഥലത്തുനിന്ന് കൽക്കട്ട മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.

Kolkata Durga Puja Pandal Stampede
കൊൽക്കത്ത: കൊൽക്കത്തയിൽ ദുർഗാ പൂജയുടെ ഭാഗമായി ഒരുക്കിയ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും 17 പേർ മരണപ്പെട്ടു. ദാരുണമായ അപകടത്തിൽ ഏകദേശം 40 ഓളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് വിവരം. നോർത്ത് കൊൽക്കത്തയിലെ ശാരദ പാർക്കിൽ ഉള്ള സർബോജനനിൻ ദുർഗാ പൂജ പന്തലിൽ ആണ് അപകടം സംഭവിച്ചത്. കൂടുതൽ ആളുകൾ ഒരേസമയം പന്തലിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം. പരിക്ക് പറ്റിയവരെ അപകടസ്ഥലത്തു നിന്ന് കൊൽക്കത്ത മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
അപകട കാരണം എന്ത്
വൈകിട്ട് 7:45 ഓടെയാണ് അപകടം സംഭവിച്ചത്. മഴപെയ്തപ്പോൾ ആളുകൾ തിക്കിത്തിരക്കിയതാണ് അപകടത്തിന് കാരണമായത് എന്നാണ് ലഭിക്കുന്ന സൂചനകൾ.രക്ഷാപ്രവർത്തനം പുരോഗമിച്ചു വരികയാണ്. ഒരിക്കലും തിരക്കിലും പെട്ട് ഒട്ടേറെ പേർ ബോധരഹിതരായി വീണു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ മോട്ടോർസൈക്കിളുകളിൽ ഉൾപ്പെടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്നും അവർ കൂട്ടിച്ചേർത്തു.
Also Read: ഇന്റർനെറ്റ് ലഭ്യത മൗലികാവകാശം, കുട്ടികൾക്കും അത് ബാധകം; സുപ്രധാന വിധിയുമായി സുപ്രീം കോടതി
രക്ഷാപ്രവർത്തനത്തിന് പോലീലും ദുരന്തനിവാരണ സേനയും
അപകടവിവരം വന്നയുടൻ തന്നെ പോലീസും ദുരന്തനിവാരണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പൂജാ പന്തലിന്റെ പ്രവേശന കവാടവും പുറത്തേക്കുള്ള വഴിയും ഇടുങ്ങിയതായിരുന്നുവെന്നും, അവിടെ മതിയായ വെളിച്ചം ഉണ്ടായിരുന്നില്ലെന്നും ദൃസ്സാക്ഷികൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറിയും മനോജ് അഗർ വാളും ആശുപത്രിയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ കൊൽക്കത്തയിൽ ഉള്ള കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായും ആശുപത്രിയിലേക്ക് എത്തും എന്നാണ് വിവരം.
അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
സംഭവത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. ഏറെ ദാരുണമായ അപകടത്തിൽ പെട്ട് മരിച്ചവരുടെ ബന്ധുക്കൾക്ക്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ വീതം ധന സഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അനുവദിക്കും. സംഭവത്തെ തുടർന്ന് പശ്ചിമ ബംഗാൾ സർക്കാർ 18003455678 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ ക്രമീരിച്ചിട്ടുണ്ട്.
English Summary
Seventeen people died in a crush at a Durga Puja pandal in Kolkata. Around 40 others sustained injuries in the tragic incident. The accident occurred at the Sarbojanin Durga Puja pandal located in Sarada Park, North Kolkata.