LPG Booking Updates : എൽപിജി ബുക്കിംഗ് സമയപരിധി നിങ്ങൾ കേട്ടതല്ല, സർക്കാർ തന്നെ വ്യക്തത വരുത്തി

നഗരപ്രദേശങ്ങളിൽ 25 ദിവസമാണ് ബുക്കിംഗ് കാലാവധി, എന്നാൽ ഗ്രാമപ്രദേശങ്ങളിൽ ഇത് 45 ദിവസവുമായിരിക്കും. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും, പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും വാർത്താക്കുറിപ്പിൽ കേന്ദ്രം ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാർത്തകൾക്കെതിരെയായിരുന്നു കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ നിരവധി പേജുകളിലും ഇത്തരം വാർത്തകൾ പ്രചരിക്കുന്നുണ്ട്.

LPG Booking Updates : എൽപിജി ബുക്കിംഗ് സമയപരിധി നിങ്ങൾ കേട്ടതല്ല, സർക്കാർ തന്നെ വ്യക്തത വരുത്തി

Lpg Booking Time Change

Updated On: 

25 Mar 2026 | 12:20 PM

ന്യൂഡൽഹി: രാജ്യത്തെ എൽപിജി ബുക്കിംഗ് സമയപരിധിയിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ. പഴയ സമയ പരിധി പുതുക്കിയെന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ സംബന്ധിച്ച് പ്രത്യേക പത്രക്കുറിപ്പിലൂടെയാണ് കേന്ദ്രം വിഷയത്തിൽ പ്രതികരിച്ചത്. പിഎംയുവൈ കണക്ഷനുകൾക്ക് 45 ദിവസവും, പിഎംയുവൈ അല്ലാത്ത സിംഗിൾ ബോട്ടിൽ കണക്ഷനുകൾക്ക് 25 ദിവസവും, പിഎംയുവൈ അല്ലാത്ത ഡബിൾ ബോട്ടിൽ കണക്ഷനുകൾക്ക് 35 ദിവസവും എന്ന രീതിയിലായിരുന്നു വാർത്തകൾ എത്തിയിരുന്നത്.

ഇത് സംബന്ധിച്ചാണ് കേന്ദ്രം വ്യക്തത വരുത്തിയിരിക്കുന്നത്. നിലവിലെ ബുക്കിംഗ് സമയങ്ങളിൽ മാറ്റങ്ങളൊന്നുമില്ലെന്ന് പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ പത്രക്കുറിപ്പിൽ പറയുന്നു

അറിഞ്ഞിരിക്കേണ്ടത്

നഗരപ്രദേശങ്ങളിൽ 25 ദിവസമാണ് നിലവിൽ ബുക്കിംഗ് കാലാവധി, എന്നാൽ ഗ്രാമപ്രദേശങ്ങളിൽ ഇത് 45 ദിവസവുമായിരിക്കും. സ്കീമുകൾ അനുസരിച്ചുള്ള മാറ്റങ്ങളൊന്നുമില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും, പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും വാർത്താക്കുറിപ്പിൽ കേന്ദ്രം ആവശ്യപ്പെട്ടു. രാജ്യത്ത് ആവശ്യത്തിന് എൽപിജി സ്റ്റോക്കുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

 

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം