Bangalore Assault: മലയാളി പെൺകുട്ടി ബാംഗ്ലൂരിൽ താമസ സ്ഥലത്ത് ബലാത്സംഗത്തിനിരയായി; പ്രതി ഒളിവിൽ

Bangalore Malayali girl Assault: ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടിക്ക് അച്ഛനില്ല. ബാംഗ്ലൂരിലെ തന്റെ പഠന ചെലവ് കണ്ടെത്തുന്നതിന് വേണ്ടി കൊയിലാണ്ടി സ്വദേശികളുടെ മടിവാളയിലുള്ള ഒരു കഫെയിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു.എന്നാൽ നഷ്ടത്തിലായ കടയുടെ വില്പനയിൽ ഇടപെട്ട ബത്തേരി സ്വദേശി ഹൈനസ്.....

Bangalore Assault: മലയാളി പെൺകുട്ടി ബാംഗ്ലൂരിൽ താമസ സ്ഥലത്ത് ബലാത്സംഗത്തിനിരയായി; പ്രതി ഒളിവിൽ

പ്രതീകാത്മക ചിത്രം

Updated On: 

21 May 2026 | 11:55 AM

ബംഗളൂരു : ബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ താമസ സ്ഥലത്ത് വെച്ച് ബലാത്സം​ഗം ചെയ്തതായി പരാതി. ഒരു സ്വകാര്യ സർവകലാശാലയിൽ ബിരുധ വിദ്യാർത്ഥിനിയാണ് ആക്രമണത്തിന് ഇരയായത്. സുഹൃത്തിന്റെ താമസ സ്ഥലത്ത് വച്ചാണ് ക്രൂരത നേരിട്ടത് എന്ന് റിപ്പോർട്ട്. എന്നാൽ പരാതി നൽകിയിട്ടും ആദ്യം പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും പിന്നീട് ബത്തേരി സ്വദേശിക്കെതിരെ സമ്മർദ്ദങ്ങൾക്കൊടുവിൽ ബംഗളൂരു പോലീസ് കേസെടുത്തതായും സൂചന.

പാർട്ടിക്കിടെയാണ് ക്രൂരത നടന്നത്

ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടിക്ക് അച്ഛനില്ല. ബാംഗ്ലൂരിലെ തന്റെ പഠന ചെലവ് കണ്ടെത്തുന്നതിന് വേണ്ടി കൊയിലാണ്ടി സ്വദേശികളുടെ മടിവാളയിലുള്ള ഒരു കഫെയിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു.എന്നാൽ നഷ്ടത്തിലായ കടയുടെ വില്പനയിൽ ഇടപെട്ട ബത്തേരി സ്വദേശി ഹൈനസ് നൽകിയ പാർട്ടിക്കിടെയാണ് ക്രൂരത നടന്നത്.

പോലീസുകാർ കേസെടുക്കുന്നതിനു പകരം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തി

മറ്റു സുഹൃത്തുക്കളെ തന്ത്രപൂർവ്വം ഒഴിവാക്കിയ ശേഷം പെൺകുട്ടിയെ ബലമായി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ തന്നെ പീഡിപ്പിച്ചു എന്ന് പരാതിയുമായി എത്തിയപ്പോൾ മടിവാള സ്റ്റേഷനിലെ പോലീസുകാർ കേസെടുക്കുന്നതിനു പകരം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയതായും റിപ്പോർട്ട്.

ALSO READ:കോഴിക്കോട് അങ്കണവാടി ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പരാതി

കൂടാതെ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം പെൺകുട്ടിയുടെ സുഹൃത്തുക്കളെ പ്രതിയും സംഘവും താമസിക്കുന്ന സ്ഥലത്തെത്തി ആക്രമിച്ചതായും പരാതി. ഒടുവിൽ പരാതി ഡിസിപിയുടെ പക്കൽ എത്തിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ മാസം പന്ത്രണ്ടാം തീയതി നടന്ന ബലാത്സംഗത്തിൽ വൈദ്യ പരിശോധന പോലും നടത്തിയത് ആറു ദിവസത്തിനുശേഷമാണെന്നും ആരോപണമുയരുന്നു. മാത്രമല്ല പ്രതികളെ ഇനിയും പോലീസിന് പിടികൂടാൻ ആയിട്ടില്ല പ്രതി ഒളിവിൽ ആണെന്നാണ് സൂചന.

അംഗണവാടി ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം

കോഴിക്കോട് പെരുവയലിൽ അംഗണവാടി ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ പഞ്ചായത്ത് അംഗത്തിന് എതിരെ പരാതി നൽകി. കോഴിക്കോട് പെരുവയൽ പഞ്ചായത്തംഗം എം എം പ്രസാദിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പ്രസാദിനെതിരെ കുന്നമംഗലം പോലീസ് കേസെടുത്തു. കേസിന് ആസ്പദമായ സംഭവം നടക്കുന്നത് മെയ് ഏഴിനാണ്. ലൈംഗിക ഉദ്ദേശത്തോടുകൂടി പെരുവയൽ പഞ്ചായത്തിലെ പഞ്ചായത്ത് അംഗമായ പ്രസാദ് തന്റെ കയ്യിൽ കയറി പിടിച്ചു എന്നാണ് യുവതിയുടെ പരാതി.ആരോപണം ഉയർന്നതിന് പിന്നാലെ സിപിഎമ്മിൽ നിന്നും പ്രസാദിനെ പുറത്താക്കിയതായാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.

ENGLISH SUMMARY

A Malayali student has been raped at her residence in Bengaluru. The victim was a graduate student at a private university. The brutality was reportedly committed at her friend’s residence. However, despite the complaint, the police initially refused to register a case and later, after pressure, the Bengaluru police registered a case against a Bathery native.

Follow Us
Related Stories
Bengaluru-Mumbai Express: ബെംഗളൂരു പോകാൻ 720 രൂപ മതി! പുതിയ ട്രെയിൻ എത്തി, സമയവും ടിക്കറ്റ് നിരക്കുകളും അറിഞ്ഞോളൂ
PM Narendra Modi: എല്ലാ മന്ത്രിമാരോടും രാജ്യതലസ്ഥാനത്ത് തുടരാന്‍ നിര്‍ദ്ദേശം; ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണായക യോഗം
Tamil Nadu Congress: 59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം; സത്യപ്രതിജ്ഞ നാളെ നടക്കും
നീറ്റ് പുനഃപരീക്ഷ: വ്യാജ വിവരങ്ങൾക്ക് പൂട്ട് വീഴും, ഉന്നതതലയോഗം ചേർന്ന് വിദ്യാഭ്യാസ മന്ത്രാലയം
Cockroach Janata Party: 3 ദിവസം, ലക്ഷങ്ങൾ കടന്ന് അംഗങ്ങൾ; യുവാക്കൾക്കിടയിൽ തരംഗമായി ‘കോക്രോച്ച് ജനത പാർട്ടി’
TVK Vijay: വള ക്ഷാമം തമിഴ്നാടിന്റെ ഭക്ഷ്യസുരക്ഷയെ ബാധിച്ചേക്കാം; പ്രധാനമന്ത്രിക്ക് കത്തുമായി മുഖ്യമന്ത്രി വിജയ്
അസിഡിറ്റിയുടെ വില്ലൻ നിങ്ങൾ! ഈ തെറ്റുകൾ ചെയ്യരുത്
അത്ഭുതശക്തിയുണ്ട് ഈ പ്രഭാത ദിനചര്യകൾക്ക്... ശീലിച്ചു നോക്കൂ
കഫക്കെട്ട് അലിഞ്ഞുപോകും! ചെറിയ ഉള്ളിയും ശർക്കരയും കഴിക്കേണ്ടത്
യീസ്റ്റ് വേണ്ട, അപ്പം മാവ് നന്നായി പുളിക്കാൻ ഇത് ചേർത്താൽ മതി
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്