Manipur: മണിപ്പൂരിൽ വീണ്ടും സംഘർഷം, കുക്കി മേഖലകളിൽ ഇന്ന് സമ്പൂര്‍ണ അടച്ചുപൂട്ടൽ

Total Shutdown in Kuki Regions: ചുരചന്ദ്പൂർ കേന്ദ്രീകരിച്ച് പ്രതിഷേധ റാലിയും നടക്കും. കൂടുതൽ സുരക്ഷ സേനയെ ഇവിടേക്ക് വിന്യസിച്ചിട്ടുണ്ട്. പുതിയ സർക്കാരിൽനിന്ന് കുക്കി അംഗങ്ങൾ പുറത്തുവരുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് വിവിധ സംഘടനകൾ പറയുന്നത്.

Manipur: മണിപ്പൂരിൽ വീണ്ടും സംഘർഷം, കുക്കി മേഖലകളിൽ ഇന്ന് സമ്പൂര്‍ണ അടച്ചുപൂട്ടൽ

പ്രതീകാത്മക ചിത്രം

Updated On: 

06 Feb 2026 | 06:36 AM

ന്യൂഡൽഹി: രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും അശാന്തി പടരുന്നു. കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധമാണ് അക്രമാസക്തമായത്. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂരിലാണ് പൊലീസുമായി സംഘർഷമുണ്ടായത്. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. റോഡിൽ ടയർ കത്തിച്ചു. വാഹനഗതാഗതം തടഞ്ഞും പ്രതിഷേധിച്ചു.

ഇന്ന് കുക്കി മേഖലകളിൽ സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ചുരചന്ദ്പൂർ കേന്ദ്രീകരിച്ച് പ്രതിഷേധ റാലിയും നടക്കും. കൂടുതൽ സുരക്ഷ സേനയെ ഇവിടേക്ക് വിന്യസിച്ചിട്ടുണ്ട്. പുതിയ സർക്കാരിൽ നിന്ന് കുക്കി അംഗങ്ങൾ പുറത്തുവരുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് വിവിധ സംഘടനകൾ പറയുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് രാഷ്ട്രപതി ഭരണത്തിന് വിരാമമിട്ടുകൊണ്ട് മണിപ്പൂരിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റത്. ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവ് നെംചാ കിപ്ജെനും നാഗ വിഭാഗത്തിൽ നിന്നുള്ള ലോസി ദിഖോയും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. ബിജെപിയിൽ നിന്നും നാഗ പീപ്പിൾസ് പാർട്ടിയിൽ നിന്നും ഒരോ എംഎൽഎ മാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ALSO READ: കശ്മീരിൽ രണ്ടിടത്ത് ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ച് സൈന്യം, കൊല്ലപ്പെട്ടവർ ജയ്ഷെ മുഹമ്മദ് സംഘത്തിലുള്ളവർ

കഴിഞ്ഞ വർഷം ഫെബ്രുവരി 13ന് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണമാണ് ഔദ്യോഗികമായി പിൻവലിച്ചത്. 2023 മെയ് മാസത്തിൽ പൊട്ടിപ്പുറപ്പെട്ട മെയ്തി – കുക്കി വിഭാഗങ്ങളിലെ അക്രമം കൈകാര്യം ചെയ്തതിനെതിരെ വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന് എൻ ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.

Follow Us
Related Stories
Cockroach Janta Party: ബെം​ഗളൂരുവിൽ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് ‘കോക്രോച്ച് ജനതാ പാർട്ടി’; പോലീസ് മുന്നറിയിപ്പ്
Fuel Price Hike: പെട്രോൾ, ഡീസൽ വില വീണ്ടും കൂടി, ഇത് മൂന്നാം തവണ
Bengaluru Rain Alert: ബെംഗളൂരുവില്‍ ഇന്ന് മുതല്‍ ഓറഞ്ച് അലര്‍ട്ട്; മഴയുടെ അളവ് കൂടും, ശക്തമായ കാറ്റും ഇടിമിന്നലും
Chandrayaan-3: ചന്ദ്രയാൻ-3 ദൗത്യത്തിന് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ബഹുമതി, ഗൊദാർഡ് അസ്‌ട്രോനോട്ടിക്‌സ് അവാർഡ്’ ഇന്ത്യയ്ക്ക്
Bengaluru Train Service: ബംഗളൂരു യാത്രക്കാർക്ക് എട്ടിൻ്റെ പണി; ജൂൺ ആദ്യവാരം ട്രെയിൻ സർവീസുകൾ താറുമാറാകും, മാറ്റം ഇങ്ങനെ
PM Narendra Modi: ‘വികസിത ഭാരതം’ വെറും മുദ്രാവാക്യമല്ല, സർക്കാരിന്റെ ലക്ഷ്യം; ഫയൽ നീക്കം വേഗത്തിലാക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
കൈയില്‍ ഈ രേഖയുണ്ടോ? പണം കുമിഞ്ഞുകൂടും
ചായ രാവിലെയോ വൈകീട്ടോ കുടിക്കുന്നതാണ് ബെസ്റ്റ്
വാട്ടര്‍ ബോട്ടില്‍ വാങ്ങുമ്പോള്‍ എന്തൊക്ക ശ്രദ്ധിക്കണം?
കടല വെള്ളത്തിലിടാൻ മറന്നോ? വേറെ വഴിയുണ്ട്!
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്