Meghalaya Coal Mine Explosion: മേഘാലയ ഖനിയപകടം: മരണസംഖ്യ ഉയരുന്നു, ഇതുവരെ 25 മരണം

Meghalaya Coal Mine Blast: മരിച്ചവരിൽ ഭൂരിഭാഗവും അസം, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. പരിക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഖനി ഉടമകളായ ഷാമേഹി വാർ (42), ഫോർമി ചിർമാങ്ങ് (36) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Meghalaya Coal Mine Explosion: മേഘാലയ ഖനിയപകടം: മരണസംഖ്യ ഉയരുന്നു, ഇതുവരെ 25 മരണം

Meghalaya Coal Mine Explosion

Published: 

07 Feb 2026 | 06:26 AM

ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലുള്ള അനധികൃത കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. വ്യാഴാഴ്ച (ഫെബ്രുവരി 5) രാവിലെ 11 മണിയോടെ തങ്‌സ്‌കു മേഖലയിലെ ഖനിയിലുണ്ടായ ശക്തമായ സ്ഫോടനമാണ് ദുരന്തത്തിന് കാരണമായത്. ഖനനത്തിനായി ഉപയോഗിച്ച ഡൈനാമിറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തെ തുടർന്ന് ഖനിയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയും തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയുമായിരുന്നു.

മരിച്ചവരിൽ ഭൂരിഭാഗവും അസം, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. പരിക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഖനി ഉടമകളായ ഷാമേഹി വാർ (42), ഫോർമി ചിർമാങ്ങ് (36) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എൻഡിആർഎഫ് (NDRF), എസ്ഡിആർഎഫ് (SDRF) സംഘങ്ങൾ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

ALSO READ: മണിപ്പൂരിൽ വീണ്ടും സംഘർഷം, കുക്കി മേഖലകളിൽ ഇന്ന് സമ്പൂര്‍ണ അടച്ചുപൂട്ടൽ

നൂറിലധികം അടി താഴ്ചയുള്ള ഇടുങ്ങിയ തുരങ്കങ്ങൾ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. 2014-ൽ നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ (NGT) മേഘാലയയിൽ ഇത്തരം ഖനനം നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ ഈ നിരോധനം ലംഘിച്ച് അനധികൃതമായി പ്രവർത്തിച്ചിരുന്ന ഖനിയിലാണ് ഇപ്പോൾ വൻ ദുരന്തം സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിനടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ഇവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മേഘാലയ സർക്കാർ 3 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും അസം സ്വദേശികളായതിനാൽ അസം സർക്കാർ 5 ലക്ഷം രൂപ വീതവും അധിക ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് (PMNRF) 2 ലക്ഷം രൂപയും ലഭിക്കും. നിരോധനം നിലനിൽക്കുന്നുണ്ടെങ്കിലും ജയന്തിയ ഹിൽസിൽ മാത്രം ആയിരത്തിലേറെ അനധികൃത ഖനികൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Loading...
Unable to load recommendations.
Follow Us
Related Stories
Starlink: ‘ഇന്ത്യയിൽ അതിവേഗ ഇൻ്റർനെറ്റ് നൽകാൻ ഞങ്ങൾ തയ്യാർ’; റിലയൻസിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക്
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?