Monsoon Rain : മണ്‍സൂണില്‍ മഴയില്ല, പലയിടത്തും വേനലിന് സമാനമായ സാഹചര്യം

Lack of rainfall creates summer like conditions : സാധാരണഗതിയില്‍ മഴ തകര്‍ത്തു പെയ്യേണ്ട സമയമാണിത്. എന്നാല്‍ കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഇപ്പോള്‍ വേനലിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേരളത്തില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട രീതിയിലാണ് മണ്‍സൂണ്‍ നിലവില്‍ അനുഭവപ്പെടുന്നത്. ജൂണ്‍ 4 മുതല്‍ 15 വരെയുള്ള കാലയളവില്‍ രാജ്യത്ത് ലഭിക്കേണ്ട സാധാരണ മഴയില്‍ 40 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

Monsoon Rain : മണ്‍സൂണില്‍ മഴയില്ല, പലയിടത്തും വേനലിന് സമാനമായ സാഹചര്യം

പ്രതീകാത്മക ചിത്രം

Published: 

21 Jun 2026 | 12:20 PM

സാധാരണഗതിയില്‍ മഴ തകര്‍ത്തു പെയ്യേണ്ട സമയമാണിത്. എന്നാല്‍ കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഇപ്പോള്‍ വേനലിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേരളത്തില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട രീതിയിലാണ് മണ്‍സൂണ്‍ നിലവില്‍ അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചത് ജൂണ്‍ നാലിനായിരുന്നു. കാലവര്‍ഷം ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ ശക്തമായ മഴയാണ് സംസ്ഥാനത്തുടനീളം ലഭിച്ചത്.

എന്നാല്‍ പിന്നീട് മഴയുടെ ശക്തി ക്രമേണ കുറഞ്ഞുവരുന്ന സാഹചര്യമാണ് ഉള്ളത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒറ്റപ്പെട്ട ശരാശരി മഴയാണ് പെയ്യുന്നത്. രാജ്യത്തെ സ്ഥിതിഗതികളിലേക്ക് വന്നാല്‍ വേനലിന് സമാനമായ സ്ഥിതിയാണ് ഭൂരിഭാഗം സംസ്ഥാനങ്ങളിലും. ശരാശരി ലഭിക്കേണ്ട മഴയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. കര്‍ഷകര്‍ ഉള്‍പ്പെടെ മണ്‍സൂണിന്റെ ഈ വലിയ ഇടിവില്‍ ആശങ്കയിലാണ്. കാലങ്ങളായി ഈ സമയത്ത് രാജ്യത്തിന്റെ മധ്യ പടിഞ്ഞാറന്‍ പെന്‍സുലാര്‍ ഭാഗങ്ങളില്‍ കാണപ്പെടാറുള്ള കനത്ത മണ്‍സൂണ്‍ മേഘങ്ങളുടെ സാന്നിധ്യം ഇത്തവണ പൂര്‍ണമായും അപ്രത്യക്ഷമായിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. മേഘങ്ങളില്ലാത്ത ആകാശമാണ് എവിടെയും.

Also Read : കാലവർഷത്തിന്റെ കരുത്ത് കുറച്ചത് എൽനിനോ മാത്രമോ ? അറിയണം മഴ കുറയാൻ കാരണമായ ഈ 5 വില്ലന്മാരെപ്പറ്റി

കാലാവസ്ഥാ വ്യതിയാനം തന്നെയാണ് മണ്‍സൂണിന്റെ കുറവിന് പിന്നിലെ പ്രധാന കാരണം. ജൂണ്‍ ആദ്യപകുതിയില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് പ്രവേശിച്ച വരണ്ട വായു മേഘ രൂപീകരണത്തെ ഏകദേശം പൂര്‍ണമായും തടഞ്ഞു. ഇതുവഴി മഴ ഇല്ലാതാവുകയും അന്തരീക്ഷതാപനില ഉയരുകയും ചെയ്തു. പസഫിക് സമുദ്രത്തിലെ താപനില വ്യതിയാനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത എല്‍ നിനോ പ്രതിഭാസം ശക്തമായതും മഴയുടെ അളവിനെ പ്രതികൂലമായി ബാധിച്ചു.

ജൂണ്‍ 4 മുതല്‍ 15 വരെയുള്ള കാലയളവില്‍ രാജ്യത്ത് ലഭിക്കേണ്ട സാധാരണ മഴയില്‍ 40 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. മഴ കുറഞ്ഞതോടെ രാജ്യത്തെ ജലസംഭരണികളും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയിലെ ഡാമുകളില്‍ ആകെയുള്ള സംഭരണശേഷിയുടെ 24 ശതമാനം മാത്രമാണ് വെള്ളം അവശേഷിക്കുന്നത്. ഗുജറാത്തിലും സമാന സാഹചര്യമാണുള്ളത്. രാജ്യത്തെ പ്രധാന നഗരമായ മുംബൈയില്‍ ഉള്‍പ്പെടെ കടുത്ത ജല നിയന്ത്രണം ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാഹചര്യം ഇങ്ങനെ മുന്നോട്ടു നീങ്ങുകയാണെങ്കില്‍ ജലപ്രതിസന്ധിക്ക് പുറമേ ഊര്‍ജ്ജ പ്രതിസന്ധിയും ഉണ്ടാകും.

English Summary

Normally, this is the time when rains are expected to pour down in torrents. However, various places including Kerala are currently experiencing a summer-like situation. Although Kerala is receiving rain, the monsoon is currently being experienced in an isolated manner. The country has recorded a 40 percent deficit in the normal rainfall during the period from June 4 to 15.

Loading...
Unable to load recommendations.
Follow Us
Related Stories
അമൃതസറിലെ സൈനിക താവളങ്ങൾ ഭീകരരുടെ റഡാറിൽ! പഞ്ചാബിൽ അതീവ ജാഗ്രത
Narendra Modi: ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതകൾ ജനങ്ങളിലെത്തിക്കണം; സ്റ്റാർട്ടപ്പ് സ്ഥാപകരോട് മോദി
മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടു; ഗൃഹനാഥൻ ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്തി
സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്കുകപ്പല്‍ ഒഡീഷ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍
നാല് കുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് നാല് വധശിക്ഷയും 40 ലക്ഷം പിഴയും
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുകിട്ടാൻ ദുർമന്ത്രവാദം; ഒഡീഷയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന് തല പൂജാമുറിയിൽ കുഴിച്ചിട്ടു
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം