Bullet Train Ticket rate : ബുള്ളറ്റ് ട്രെയിനോ വിമാനയാത്രയോ? ടിക്കറ്റ് നിരക്കു നോക്കിയാൽ മെച്ചമേതെന്ന് വ്യക്തമാക്കി മന്ത്രി

Mumbai-Ahmedabad Bullet Train Tickets : കുറഞ്ഞ ഇടവേളകളിൽ കൂടുതൽ സർവീസുകൾ നടത്താൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ ഡിസൈൻ. യാത്രാ സമയം ലാഭിക്കുന്നതിനൊപ്പം പ്രാദേശിക വികസനത്തിനും ബിസിനസ് വളർച്ചയ്ക്കും പദ്ധതി വലിയ തോതിൽ സഹായിക്കും.

Bullet Train Ticket rate : ബുള്ളറ്റ് ട്രെയിനോ വിമാനയാത്രയോ? ടിക്കറ്റ് നിരക്കു നോക്കിയാൽ  മെച്ചമേതെന്ന് വ്യക്തമാക്കി മന്ത്രി

Bullet Train

Published: 

17 Feb 2026 | 07:07 PM

ന്യൂഡൽഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ച സൂചനകൾ പുറത്തുവിട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിലുള്ള വിമാനയാത്രാ നിരക്കുകളോടും റെയിൽവേ നിരക്കുകളോടും മത്സരിക്കാവുന്ന വിധത്തിലായിരിക്കും ബുള്ളറ്റ് ട്രെയിനിലെ ടിക്കറ്റ് നിരക്കെന്ന് മന്ത്രി ലോക്സഭയിൽ അറിയിച്ചു. പി.സി. മോഹൻ, മാല റോയ്, കലാനിധി വീരസ്വാമി എന്നീ എം.പി.മാരുടെ ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന വിധത്തിലാണ് 508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജപ്പാനിൽ നിന്നുള്ള സാങ്കേതിക-സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജാപ്പനീസ് റെയിൽവേയുടെ മാതൃകയിലാണെങ്കിലും ഇന്ത്യൻ കാലാവസ്ഥയ്ക്കും ആവശ്യങ്ങൾക്കും അനുസൃതമായ മാറ്റങ്ങൾ പദ്ധതിയിൽ വരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Also Read: Bengaluru Train: ബെംഗളൂരു ട്രെയിനുകള്‍ക്ക് നയന്ദഹള്ളിയില്‍ സ്റ്റോപ്പ്; യാത്രക്കാര്‍ സന്തോഷിച്ചാട്ടെ

മുംബൈ, താനെ, വിരാർ, ബോയിസാർ, വാപ്പി, ബില്ലിമോറ, സൂറത്ത്, ഭരൂച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിങ്ങനെ 12 സ്റ്റേഷനുകൾ ഉണ്ടായിരിക്കും. പദ്ധതിക്കാവശ്യമായ 1389.5 ഹെക്ടർ ഭൂമിയും പൂർണ്ണമായും ഏറ്റെടുത്തു കഴിഞ്ഞു.

കുറഞ്ഞ ഇടവേളകളിൽ കൂടുതൽ സർവീസുകൾ നടത്താൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ ഡിസൈൻ. യാത്രാ സമയം ലാഭിക്കുന്നതിനൊപ്പം പ്രാദേശിക വികസനത്തിനും ബിസിനസ് വളർച്ചയ്ക്കും പദ്ധതി വലിയ തോതിൽ സഹായിക്കും.

ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെയും ദാദ്ര-നാഗർ ഹവേലി കേന്ദ്രഭരണ പ്രദേശത്തിലൂടെയുമാണ് ഈ അതിവേഗ റെയിൽ പാത കടന്നുപോകുന്നത്. എല്ലാ നിയമപരമായ അനുമതികളും ലഭിച്ചതായും നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

Loading...
Unable to load recommendations.
Follow Us
Related Stories
Starlink: ‘ഇന്ത്യയിൽ അതിവേഗ ഇൻ്റർനെറ്റ് നൽകാൻ ഞങ്ങൾ തയ്യാർ’; റിലയൻസിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക്
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?