Mumbai Water Supply: മുംബൈയില്‍ മെയ് 15 മുതല്‍ ജലവിതരണം നിര്‍ത്തിവെക്കും; കുടിവെള്ളം പോലുമെത്തില്ല

Water Supply Restrictions in Mumbai Begin May 15 Know Which Areas Will Be Hit: കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ തടാകങ്ങളുടെ ജലനിരപ്പ് 20.26 ശതമാനമായിരുന്നു. 2024ല്‍ ജലശേഖരം 14.73 ശതമാനമായും കുറഞ്ഞു. ഏഴ് തടാകങ്ങളിലെയും ജലശേഖരം അതിവേഗം വറ്റുന്നതിനാല്‍ മെയ് 15 മുതല്‍ മുംബൈയിലുടനീളം 10 ശതമാനം ജലവിതരണം നിര്‍ത്തലാക്കുമെന്ന് ബിഎംസി പറയുന്നു.

Mumbai Water Supply: മുംബൈയില്‍ മെയ് 15 മുതല്‍ ജലവിതരണം നിര്‍ത്തിവെക്കും; കുടിവെള്ളം പോലുമെത്തില്ല

പ്രതീകാത്മക ചിത്രം

Published: 

13 May 2026 | 08:59 AM

മുംബൈ: നഗരവാസികള്‍ക്ക് കടുത്ത നിരാശ സമ്മാനിച്ച് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി). ജലവിതരണത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ പോകുകയാണ് ബിഎംസി. മെയ് 15 മുതല്‍ നഗരത്തില്‍ പത്ത് ശതമാനം ജലവിതരണം നിര്‍ത്തലാക്കാനാണ് തീരുമാനം. താപനില ക്രമാതീതമായി ഉയരുന്നതിന് പിന്നാലെ ജലസ്രോതസുകള്‍ വറ്റുന്ന സാഹചര്യത്തിലാണ് നടപടി.

14.47 ദശലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന സംഭരണികളാണ് ഓരോയിടത്തും സ്ഥാപിച്ചിരിക്കുന്നത്. മുംബൈയില്‍ ആവശ്യമായി വരാറുണ്ട്. അപ്പര്‍ വൈതര്‍ണ, മോദക് സാഗര്‍, തന്‍സ, മിഡില്‍ വൈതര്‍ണ, ഭട്‌സ, വെഹാര്‍, തുളസി എന്നിവയുള്‍പ്പെടെയുള്ള ഏഴ് തടാകങ്ങളില്‍ നിന്ന് ദിവസേനയുള്ള ആവശ്യങ്ങള്‍ക്കായി വെള്ളം ശേഖരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ചയോടെ ഇവിടങ്ങളിലെ ആകെ വെള്ളത്തിന്റെ ഇളവ് 3.40 ദശലക്ഷം ലിറ്റിറിലെത്തി. തടാകങ്ങളുടെ ആകെ ശേഷിയുടെ 23.52 ശതമാനം മാത്രമാണിത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ തടാകങ്ങളുടെ ജലനിരപ്പ് 20.26 ശതമാനമായിരുന്നു. 2024ല്‍ ജലശേഖരം 14.73 ശതമാനമായും കുറഞ്ഞു. ഏഴ് തടാകങ്ങളിലെയും ജലശേഖരം അതിവേഗം വറ്റുന്നതിനാല്‍ മെയ് 15 മുതല്‍ മുംബൈയിലുടനീളം 10 ശതമാനം ജലവിതരണം നിര്‍ത്തലാക്കുമെന്ന് ബിഎംസി പറയുന്നു.

എല്‍ നിനോ പ്രതിഭാസം കാരണം ഈ വര്‍ഷം ശരാശരിയിലും താഴെ അളവില്‍ മാത്രമേ മഴ ലഭിക്കൂവെന്നാണ് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതേതുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജലവിതരണം കുറയ്ക്കാന്‍ സംസ്ഥാന ജലവിഭവ വകുപ്പ് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

2015ലും 2023ലും എല്‍ നിനോ

2015ലും 2023ലും എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടായിരുന്നു. ഈ രണ്ട് വര്‍ഷങ്ങളിലും ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സാധാരണയില്‍ നിന്നും വളരെ കുറഞ്ഞ അളവില്‍ മഴയാണ് നഗരത്തില്‍ ലഭിച്ചത്. താപനിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 2024ലും 2025ലും സമാനമായ രീതിയില്‍ ബിഎംസി 10 ശതമാനം ജലവിതരണം നഗരത്തില്‍ നിര്‍ത്തിവെച്ചിരുന്നു.

Also Read: Karnataka New Excise Policy: പ്രീമിയം കുപ്പികള്‍ക്ക് റെക്കോഡ് വിലയിടിവ്; സാധാരണക്കാരുടെ മദ്യത്തിന് വില കൂടും

വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകുമോ?

ഭട്‌സയില്‍ നിന്ന് 1.47 ദശലക്ഷം ലിറ്റര്‍ വെള്ളവും അപ്പര്‍ വൈതര്‍ണ റിസര്‍വോയറില്‍ നിന്ന് 90,000 ദശലക്ഷം ലിറ്റര്‍ വെള്ളവും മുംബൈയിലേക്ക് അധികമായി ലഭിക്കുമെന്നാണ് ബിഎംസി പറയുന്നത്. വെള്ളം ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ആരും പരിഭ്രാന്തരാകേണ്ടെന്നും ബിഎംസി വ്യക്തമാക്കി. വര്‍ധിച്ചുവരുന്ന ചൂടും തടാകത്തിലെ വെള്ളം വേഗത്തില്‍ ബാഷ്പീകരണം സംഭവിക്കുന്നതും കാരണമാണ് ജലവിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ബിഎംസിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജലവിതരണത്തില്‍ നിയന്ത്രണം കൊണ്ടുവരുന്ന സാഹചര്യത്തില്‍, വെള്ളത്തിന്റെ ഉപയോഗത്തില്‍ ജാഗ്രത പാലിക്കണമെന്നും ബിഎംസി മുന്നറിയിപ്പ് നല്‍കി. ടാങ്കുകളില്‍ വെള്ളം കവിഞ്ഞൊഴുകുന്നത് ഇല്ലാതാക്കുക, വെള്ളം തിളപ്പിച്ച് കുടിക്കുക, ഹോസിന് പകരം നനഞ്ഞ തുണി ഉപയോഗിച്ച് മാത്രം വാഹനങ്ങള്‍ വൃത്തിയാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ബിഎംസി മുന്നോട്ടുവെക്കുന്നു.

ഇവിടങ്ങളിലും ജലവിതരണം മുടങ്ങും

മുംബൈയില്‍ മാത്രമല്ല ജലവിതരണം തടസപ്പെടുന്നത്. ഇതിന് പുറമെ താനെ, ഭിവണ്ടി, നിസാംപൂര്‍ എന്നീ പ്രദേശങ്ങളെയും ജലവിതരണത്തില്‍ ഉണ്ടാകുന്ന തടസം ബാധിക്കും. പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്.

English Summary

Mumbai will witness a 10 percent reduction in water supply starting May 15 due to ongoing maintenance and water management measures. Several areas across the city are expected to be affected, and residents have been advised to use water carefully during the restriction period.

Follow Us
Related Stories
Earthquake: ഉത്തരേന്ത്യ വിറച്ചു! ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാന്‍?
Digital India: ഡിജിറ്റൽ ഇന്ത്യക്ക് 11 വയസ്സ്: ഇന്ത്യക്കാരുടെ ജീവിതം മാറ്റിമറിച്ച ഡിജിറ്റൽ വിപ്ലവം
Vande Bharat Express: വന്ദേഭാരത് ട്രെയിനുകളിലെ ലാസ്റ്റ് മിനിറ്റ് ബുക്കിങ് കേരളത്തിൽ ഉൾപ്പടെ വൻ ഹിറ്റ്, എങ്ങനെ ബുക്ക് ചെയ്യാമെന്ന് നോക്കാം!
Namma Metro: ഗ്രീന്‍ ലൈനില്‍ ഇനി കാത്തിരുന്ന് മുഷിയില്ല; നമ്മ മെട്രോയിലേക്ക് അവര്‍ ഉടനെത്തും
Ejipura Flyover: എജിപുര മേല്‍പ്പാലം കാത്തുനില്‍ക്കേണ്ട; നിര്‍മാണം അടുത്തകാലത്തൊന്നും തീരില്ല
Narendra Modi Seychelles Visit: പ്രധാനമന്ത്രി സീഷെല്‍സിലേക്ക്; ഉഭയകക്ഷി ബന്ധം ദൃഢമാക്കും, ഒപ്പം ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ സന്ദര്‍ശിക്കും
രാത്രിയിൽ ഉറക്കമില്ലേ? കാരണം നിങ്ങൾ തന്നെ
ഒരു ദിവസം എത്ര നിലക്കടല കഴിക്കാം?
ഇത്തിരി സ്ഥലം മതി, മല്ലിയില കാടുപോലെ വളർത്താം
കോഴിക്കോട് നിന്നൊരു KSRTC ഉല്ലാസയാത്ര; ജൂലൈയിലെ ഷെഡ്യൂളിതാ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ