Myanmar Cyber Fraud Recruitment: മ്യാൻമർ സൈബർ തട്ടിപ്പ് സംഘത്തിലേക്ക് റിക്രൂട്ടിങ്: മുംബൈ മലയാളി സിബിഐ പിടിയിൽ

Myanmar Cyber Fraud Recruitment Case: തായ്‌ലൻഡിലെ ബാങ്കോക്കിലും സമാനമായ രീതിയിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ തട്ടിപ്പു നടത്തുന്നതായി സിബിഐ അധികൃതർ പറഞ്ഞു. മുംബൈയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇയാളുടെ കൂടുതൽ വിവരങ്ങൾ സിബിഐ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മ്യാൻമറിലേക്കെന്ന് പറഞ്ഞ് റിക്രൂട്ട് ചെയ്യുന്നവരെ ആദ്യം ഡൽഹി വഴി ബാങ്കോക്കിൽ എത്തിക്കും.

Myanmar Cyber Fraud Recruitment: മ്യാൻമർ സൈബർ തട്ടിപ്പ് സംഘത്തിലേക്ക് റിക്രൂട്ടിങ്: മുംബൈ മലയാളി സിബിഐ പിടിയിൽ

Myanmar Cyber Fraud Recruitment

Updated On: 

28 Mar 2026 | 06:57 AM

മുംബൈ: മ്യാൻമറിലെ സൈബർ കുറ്റകൃത്യ സംഘത്തിലേക്ക് റിക്രൂട്ട്മെൻ്റ് നടത്തിയ ആൾ പിടിയിൽ. കേരളത്തിൽ നിന്നുൾപ്പെടെയുള്ളവരെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ മുംബൈ മലയാളി സുനിൽ നെല്ലത്ത് രാമകൃഷ്ണനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. മ്യാൻമറിലെ ഐടി മേഖലയിലും, ഡേറ്റ സെന്റർ, കോൾ സെന്റർ എന്നിവിടങ്ങളിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു റിക്രൂട്മെന്റ് നടത്തിയത്.

തായ്‌ലൻഡിലെ ബാങ്കോക്കിലും സമാനമായ രീതിയിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ തട്ടിപ്പു നടത്തുന്നതായി സിബിഐ അധികൃതർ പറഞ്ഞു. മുംബൈയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇയാളുടെ കൂടുതൽ വിവരങ്ങൾ സിബിഐ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ALSO READ: മിൽക് ഷേയ്കിൽ വിഷം കലക്കി അച്ഛനെ കൊന്നു, മൂന്ന് വർഷത്തിന് ശേഷം പോലീസ് ഉദ്യോ​ഗസ്ഥ അറസ്റ്റിൽ

മ്യാൻമറിലേക്കെന്ന് പറഞ്ഞ് റിക്രൂട്ട് ചെയ്യുന്നവരെ ആദ്യം ഡൽഹി വഴി ബാങ്കോക്കിൽ എത്തിക്കും. വീസ ഓൺ അറൈവൽ വാഗ്ദാനം നൽകി കൊണ്ടുപോകുന്ന ഉദ്യോഗാർഥികളെ ബാങ്കോക്കിൽ നിന്ന് റോഡ് മാർഗമോ, ഫെറിയിലോ മ്യാൻമറിൽ എത്തിച്ച് അവിടെ രാജ്യാന്തര സൈബർ തട്ടിപ്പു സംഘത്തിന് കൈമാറുകയാണ് ഇയാൾ ചെയ്തിരുന്നത്.

ഐടി മേഖലയിലെ ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ടാണ് ഈ വൻ തട്ടിപ്പ് നടത്തുന്നത്. എൻജിനീയറിങ്, ഐടി മേഖലകളിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെയാണ് സംഘം പ്രധാനമായും റിക്രൂട്ട് ചെയ്യുന്നത്. ഡിജിറ്റൽ അറസ്റ്റ്, പ്രണയത്തിന്റെ മറവിലുള്ള സാമ്പത്തിക തട്ടിപ്പ്, ക്രിപ്‌റ്റോ കറൻസി നിക്ഷേപത്തട്ടിപ്പുകൾ എന്നിങ്ങനെ വിവിധ സൈബർ തട്ടിപ്പുകൾ നടത്തുകയാണ് ലക്ഷ്യം.

തട്ടിപ്പാണെന്ന് മനസ്സിലാക്കിയാലും രക്ഷപ്പെടാൻ കഴിയാത്തവിധം കെണിയിലാക്കി ഭീഷണിപ്പെടുത്തിയും മർദിച്ചും സംഘത്തിന്റെ ഭാഗമാക്കും. ടാർഗറ്റ് തികയ്ക്കാൻ കഴിയാത്തവരെ ഷോക്കേൽപിച്ചും മറ്റും പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. തായ്ലൻഡിലോ വിയറ്റ്നാമിലോ ഡാറ്റ എൻട്രി അല്ലെങ്കിൽ ഐടി സപ്പോർട്ട് ജോലി വാഗ്ദാനം ചെയ്താണ് ഉദ്യോ​ഗാർത്ഥികളെ വലയിലാക്കുന്നത്.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം