Nayara Petrol-Diesel Price Cut: നയാര ട്രാക്ക് മാറ്റി; പെട്രോള്‍-ഡീസല്‍ വില കുറച്ചു, ധൈര്യമായി എണ്ണയടിക്കാം
Petrol Diesel Price Cut Nayara Lowers Fuel Rates by Up to Rs 5: നിലവില്‍ ആവശ്യകത നിറവേറ്റാന്‍ ആവശ്യമായ എണ്ണ നയാരയുടെ കൈവശമുണ്ടെന്നാണ് വിവരം. റിഫൈനറികളുടെ പ്രവര്‍ത്തനം പുരോഗമിച്ചതിന് ശേഷമാണ് വില കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചത്. ഗുജറാത്തിലെ വാഡിനാറില്‍ പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ എണ്ണയാണ് നയാര ശുദ്ധീകരിക്കുന്നത്.

നയാര
കൂട്ടിയതെല്ലാം കുറച്ച് നയാര, ആഗോള എണ്ണവില കുറഞ്ഞതിന് പിന്നാലെ രാജ്യവ്യാപകമായി പെട്രോളിനും ഡീസലിനും നയാര വില കുറച്ചിരിക്കുകയാണ്. യുഎസും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായതിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര്‍ എനര്‍ജി പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുകയായിരുന്നു. യുദ്ധത്തെ തുടര്‍ന്ന് രാജ്യത്ത് ആദ്യമായി ഇന്ധനവില വര്‍ധിപ്പിച്ചതും നയാരയാണ്.
വില വര്‍ധിപ്പിക്കുകയും കുറയ്ക്കുകയും ചെയ്തൂവെനന് റെക്കോഡാണ് നയാര എനര്‍ജി ഇപ്പോള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്തെ ഏതെങ്കിലും ഇന്ധന വിപണന കമ്പനി ഇത്രയേറെ വില കുറച്ചത് ഇതാദ്യമായാണ്.
എത്ര രൂപ വര്‍ധിപ്പിച്ചു?
ഈ വര്‍ഷം ഫെബ്രുവരി മാസത്തോടെ ആരംഭിച്ച ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമായതോടെ റഷ്യയിലെ റോസ്‌നെഫ്റ്റിന്റെ ഭൂരിഭാഗം ഉടമസ്ഥതയിലുള്ള നയാര എനര്‍ജി പെട്രോള്‍ ലിറ്ററിന് 5.30 രൂപയും ഡീസല്‍ ലിറ്ററിന് 3 രൂപയും വര്‍ധിപ്പിക്കുകയായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തടസപ്പെട്ടു. ഇത് ലോകമെമ്പാടുമുള്ള എണ്ണ വിതരണം തടസപ്പെട്ട സാഹചര്യത്തിലായിരുന്നു വില വര്‍ധനവ്.
നിലവില്‍ ആവശ്യകത നിറവേറ്റാന്‍ ആവശ്യമായ എണ്ണ നയാരയുടെ കൈവശമുണ്ടെന്നാണ് വിവരം. റിഫൈനറികളുടെ പ്രവര്‍ത്തനം പുരോഗമിച്ചതിന് ശേഷമാണ് വില കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചത്. ഗുജറാത്തിലെ വാഡിനാറില്‍ പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ എണ്ണയാണ് നയാര ശുദ്ധീകരിക്കുന്നത്.
എത്ര രൂപ വരെ കുറഞ്ഞു?
പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസല്‍ വില ലിറ്ററിന് 3 രൂപയുമാണ് നയാര കുറച്ചിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 102.12 രൂപയും ഡീസല്‍ ലിറ്ററിന് 95.20 രൂപയുമായി വില. രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലെ നിരക്കുകള്‍ ചുവടെ.
- ഡല്‍ഹി- പെട്രോള്‍ 102.12 രൂപ ഡീസല്‍ 995.20 രൂപ
- ഹൈദരാബാദ്- 115.69 രൂപ ഡീസല്‍ 103.82 രൂപ
- കൊല്‍ക്കത്ത- 1113.51 രൂപ ഡീസല്‍ 99.82 രൂപ
- മുംബൈ- 111.21 രൂപ ഡീസല്‍ 97.83 രൂപ
- ചെന്നൈ- 107.76 രൂപ ഡീസല്‍ 99.55 രൂപ
- ബെംഗളൂരു- 111.68 രൂപ ഡീസല്‍ 99.56 രൂപ
Also Read: Petrol Diesel Prices: എണ്ണയടിക്കല്‍ എളുപ്പമല്ല; പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച് നയാര
എല്ലാവരും ഇന്ധനവില ഉയര്‍ത്തി
ഇറാന്‍ സംഘര്‍ഷം തുടങ്ങിയതിന് പിന്നാലെ നയാരയാണ് ആദ്യം വില ഉയര്‍ത്തിയിരുന്നതെങ്കിലും ഇതിന് പിന്നാലെ രാജ്യത്തെ എല്ലാ പൊതുമേഖല ഇന്ധന വ്യാപാരികളും പെട്രോള്‍-ഡീസല്‍ വില ഉയര്‍ത്തിയിരുന്നു. 7.50 രൂപയുടെ വര്‍ധനവാണ് അന്ന് സംഭവിച്ചത്.
ഇനി നിയന്ത്രണങ്ങളില്ല
പൊതുമേഖല എണ്ണക്കമ്പനികളുടെ ഡീസല്‍ വില്‍പനയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കി. ജൂലൈ 1 മുതല്‍ നിയന്ത്രണങ്ങളില്ലാതെ ഉപഭോക്താക്കള്‍ക്ക് ഡീസല്‍ വാങ്ങിക്കാനാകുന്നതാണ്. പ്രതിദിനം 200 ലിറ്റര്‍ ഡീസല്‍ എന്നായിരുന്നു കേന്ദ്ര പരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ നിയന്ത്രണങ്ങളില്ലാതെ എണ്ണയടിക്കാവുന്നതാണ്.
ഹോര്‍മുസ് കടലിടുക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധത്തെ തുടര്‍ന്ന് ആഗോള ഊര്‍ജ്ജ വിതരണത്തില്‍ ഗുരുതരമായ തടസം നേരിട്ടിരുന്നു. ഇതേതുടര്‍ന്ന് ജൂണ്‍ 12 മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാജ്യത്തുടനീളമുള്ള ആവശ്യത്തിന് പെട്രോളിന്റെയും ഡീസലിന്റെയും ലഭ്യത ഉറപ്പാക്കാനും ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കാനുമായിരുന്നു ഈ നിയന്ത്രണം.
English Summary
Nayara Energy has reduced petrol and diesel prices by up to Rs 5 per litre, offering relief to consumers. The revised fuel rates have come into effect, and motorists can now check the latest per-litre prices at Nayara fuel stations.