UNI: യുഎൻഐ ഡൽഹി ഓഫീസ് ബലമായി ഒഴിപ്പിച്ച് പോലീസ്, വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റം

UNI Delhi Office Sealed: ഡൽഹി റഫിമാർഗിലെ ഓഫീസാണ് പോലീസ് സീൽ ചെയ്തത്. ലാൻഡ് ആൻഡ് ഡെവലപ്മെൻറ് ഓഫീസിന്റെ നിർദേശത്തെ തുടർന്നാണ് പോലീസിന്റെ നടപടി. മാധ്യമ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് യുഎൻഐ പ്രതികരിച്ചു. വനിത മാധ്യമപ്രവർത്തകരെ പോലീസ് കൈയേറ്റം ചെയ്തതായും ആരോപണമുയർന്നു.

UNI: യുഎൻഐ ഡൽഹി ഓഫീസ് ബലമായി ഒഴിപ്പിച്ച് പോലീസ്, വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റം

UNI Office

Updated On: 

21 Mar 2026 | 07:49 AM

ന്യൂഡൽഹി: പ്രമുഖ വാർത്ത ഏജൻസിയായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ ഓഫീസ് ബലമായി ഒഴിപ്പിച്ച് പോലീസ്. ഡൽഹി റഫിമാർഗിലെ ഓഫീസാണ് പോലീസ് സീൽ ചെയ്തത്. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഭൂമി അനുവദിച്ചത് റദ്ദാക്കിയതിനെതിരേ യു.എൻ.ഐ. നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് നടപടി. കോടതി ഉത്തരവ് പ്രകാരം നിമയമപരമായ നടപടിയാണ് സ്വീകരിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അറിയിച്ചു.

ലാൻഡ് ആൻഡ് ഡെവലപ്മെൻറ് ഓഫീസിന്റെ നിർദേശത്തെ തുടർന്നാണ് പോലീസിന്റെ നടപടി. ഏജൻസിക്ക് ലാൻഡ് ആൻഡ് ഡെവലപ്മെൻറ് ബോർഡ് അലോട്ട് ചെയ്ത ഭൂമിയായിരുന്നു റാഫി മാർഗത്തിലേത്. എന്നാൽഓഫിസ് കെട്ടിടത്തിനായി ഭൂമി അനുവദിച്ചത് സർക്കാർ റദ്ദാക്കി. യുഎൻഐ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു.

മാധ്യമ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് യുഎൻഐ പ്രതികരിച്ചു. വനിത മാധ്യമപ്രവർത്തകരെ പോലീസ് കൈയേറ്റം ചെയ്തതായും ആരോപണമുയർന്നു. മാധ്യമപ്രവർത്തക നിലത്ത് വീഴുന്ന ദൃശ്യങ്ങളും ഏജൻസി പങ്കുവെച്ചിട്ടുണ്ട്.

 

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം