ഓപ്പറേഷൻ സിന്ദൂർ: കൊല്ലപ്പെട്ട ആറ് ​പട്ടാളക്കാരുടെ പേരുകൾ ആദ്യമായി വെളിപ്പെടുത്തി കേന്ദ്രം

Operation Sindoor: Center released names of six soldiers killed: 'ഓപ്പറേഷൻ സിന്ദൂർ' (Operation Sindoor) സൈനിക നീക്കത്തിനിടെ വീരമൃത്യു വരിച്ച ആറ് ഇന്ത്യൻ സൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു. ൽ അതിർത്തി കടന്നുള്ള ഇന്ത്യയുടെ ഓപ്പറേഷനിൽ നമ്മുടെ ആറ് ​സൈനികരാണ് വീരമൃത്യുവരിച്ചത്. അ‌തിൽ അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവും ഉൾപ്പെടുന്നു.

ഓപ്പറേഷൻ സിന്ദൂർ: കൊല്ലപ്പെട്ട ആറ് ​പട്ടാളക്കാരുടെ പേരുകൾ ആദ്യമായി വെളിപ്പെടുത്തി കേന്ദ്രം

Operation Sindoor Names Of Six Soldiers Killed

Published: 

26 Jun 2026 | 07:52 PM

ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) സൈനിക നീക്കത്തിനിടെ വീരമൃത്യു വരിച്ച ആറ് ഇന്ത്യൻ സൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു. രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ​സൈനിക നീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. 2025 മേയിൽ അതിർത്തി കടന്നുള്ള ഇന്ത്യയുടെ ഓപ്പറേഷനിൽ നമ്മുടെ ആറ് ​സൈനികരാണ് വീരമൃത്യുവരിച്ചത്. അ‌തിൽ അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവും ഉൾപ്പെടുന്നു. രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ജീവൻ ബലിനൽകിയ ഈ ധീര ജവാന്മാരുടെ പേരുകൾ ഇതാദ്യമായാണ് കേന്ദ്രം ഔദ്യോഗികമായി പുറത്തുവിടുന്നത്.

വീരമൃത്യു വരിച്ച ​സൈനികർ

സുബേദാർ മേജർ പവൻ കുമാർ (ഹെഡ്ക്വാർട്ടേഴ്‌സ് 10 ഇൻഫൻട്രി ബ്രിഗേഡ് ), റൈഫിൾമാൻ സുനിൽ കുമാർ (4 ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി), ലാൻസ് നായിക് ദിനേഷ് കുമാർ (5 ഫീൽഡ് റെജിമെന്റ്), അഗ്നിവീർ മൂഡ് മുരളീനായിക് (851 ​ലൈറ്റ് റെജിമെന്റ്), ഹവിൽദാർ സുനിൽ കുമാർ സിംഗ് (237 ഫീൽഡ് വർക്ക്ഷോപ്പ് കമ്പനി), സെർജന്റ് സുരേന്ദ്ര കുമാർ (No. 39 വിങ്, ഇന്ത്യൻ എയർഫോഴ്സ്).

ALSO READ: അയോധ്യ രാമക്ഷേത്രം ഫണ്ട് തട്ടിപ്പ്; ക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി രാജിവെച്ചു

ഇതിൽ റൈഫിൾമാൻ സുനിൽ കുമാറിന് മരണാനന്തര ബഹുമതിയായി ‘വീരചക്ര’ സമ്മാനിച്ചിരുന്നു. അ‌തേപോലെ സെർജന്റ് സുരേന്ദ്ര കുമാറിന് മരണാനന്തര ബഹുമതിയായി ‘വായുസേനാ മെഡൽ’ സമ്മാനിച്ചിരുന്നു. അഗ്നിവീർ മൂഡ് മുരളീനായിക് ഓപ്പറേഷൻ സിന്ദൂറിൽ ജീവൻ ബലിനൽകിയ ഏക അഗ്നിവീർ ജവാനാണ്. ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിലെ ത്യാഗ് ചക്രയിൽ ഇവരുടെ പേരുകൾ സ്വർണ്ണ ലിപികളിൽ ആലേഖനം ചെയ്യുകയും വെബ്‌സൈറ്റിലെ ‘റോൾ ഓഫ് ഓണർ’ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും.

2025-ൽ വിവിധ സൈനിക ഓപ്പറേഷനുകളിൽ രാജ്യത്തിനായി ജീവൻ അർപ്പിച്ച ധീരർക്കൊപ്പമാണ് ഇവരുടെ പേരുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ഗേറ്റിന് സമീപം സി-ഹെക്സഗണിലാണ് ദേശിയ യുദ്ധസ്മാരകം സ്ഥിതി ചെയ്യുന്നത്.
സ്വാതന്ത്ര്യാനന്തരം രാഷ്ട്രസേവനത്തിനായി ജീവൻ ബലിയർപ്പിച്ച ഓരോ സൈനികന്റെയും പേരുകൾ, റാങ്കുകൾ, യൂണിറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന 16 ഗ്രാനൈറ്റ് മതിലുകൾ യുദ്ധസ്മാരകത്തിലെ ത്യാഗ് ചക്രയിൽ ഉൾപ്പെടുന്നു.

ത്യാഗ് ചക്രയ്ക്ക് പുറമേ, അമർ ചക്ര (ഇവിടെ 15.5 മീറ്റർ ഉയരമുള്ള സ്മാരക സ്തൂപവും അതിന് താഴെയായി കെടാതെ സൂക്ഷിച്ചിരിക്കുന്ന ‘അമർ ജവാൻ ജ്യോതിയും സ്ഥിതി ചെയ്യുന്നത്), വീര ചക്ര (സൈന്യത്തിന്റെ ധീരമായ പോരാട്ട ചരിത്രങ്ങളും യുദ്ധങ്ങളും ചിത്രീകരിക്കുന്ന വെങ്കല ചുമർചിത്രങ്ങൾ), രക്ഷക് ചക്ര (സ്മാരകത്തിന് കാവലൊരുക്കുന്ന രീതിയിൽ ചുറ്റും വെച്ചുപിടിപ്പിച്ചിട്ടുള്ള വരികളായുള്ള മരങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇത് സൈനികർ രാജ്യത്തെ കാത്തുരക്ഷിക്കുന്നതിനെ പ്രതീകവൽക്കരിക്കുന്നു) എന്നിവയും ദേശീയ യുദ്ധസ്മാരകത്തിലുണ്ട്.

ഓപ്പറേഷൻ സിന്ദൂർ

025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. ഈ ക്രൂരതയ്ക്ക് മറുപടിയായാണ് ഇന്ത്യൻ സായുധ സേന 2025 മേയ് 7-ന് പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും (PoK) ഭീകരവാദ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തോയ്ബ തുടങ്ങിയ ഭീകരസംഘടനകളുടെ താവളങ്ങൾ തകർത്ത ഈ ദൗത്യത്തിൽ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

ഇന്ത്യയുടെ തിരിച്ചടിയെ തുടർന്ന് നാല് ദിവസത്തോളം ഇന്ത്യ-പാക് സൈനിക സംഘർഷം നിലനിന്നു. പിന്നീട് ഇരു രാജ്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് നടത്തിയ ചർച്ചയെത്തുടർന്ന് മേയ് 10-ന് വെടിനിർത്തലിലേക്ക് കാര്യങ്ങൾ എത്തി. ഈ ചരിത്ര ദൗത്യത്തിനിടെയാണ് ആറ് ധീര ​സൈനികരുടെ ജീവൻ ഇന്ത്യക്ക് നഷ്ടമായത്.

English Summary

The Union Government has officially released the names of six Indian soldiers who lost their lives during the military operation ‘Operation Sindoor’. Six of our soldiers lost their lives during India’s operation across the border in 2018. They include five Army personnel and one Air Force personnel. This is the first time that the Centre is officially releasing the names of these brave soldiers who sacrificed their lives in the fight to protect the country’s borders.

Follow Us
Related Stories
പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ലെങ്കിൽ പിന്നെ എന്ത്? ഇന്ത്യൻ പൗരനെന്ന് തെളിയിക്കാൻ ഇനി എന്തെല്ലാം നൽകണം, അറയൂ…
ലഹരിമാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത യുദ്ധം; അടുത്ത മൂന്ന് വർഷം നിർണ്ണായകം: ആഭ്യന്തര മന്ത്രി അമിത് ഷാ
Chennai News: വിവാഹ വാഗ്ദാനം എതിർത്തു; 2 മക്കളുള്ള യുവതിയെ യുവാവ് വെട്ടിക്കൊന്നു
Ayodhya Ram Temple Donation Row : അയോധ്യ രാമക്ഷേത്രം ഫണ്ട് തട്ടിപ്പ്; ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി രാജിവെച്ചു
Chennai Metro: ലൈറ്റ്‌ഹൗസ് മുതൽ പൂനമല്ലി വരെ മെട്രോ പാതയൊരുങ്ങുന്നു; കരാർ സ്വന്തമാക്കിയത് ഇവർ….
Bengaluru Vande Bharat Sleeper: ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ കുതിക്കാന്‍ ദിവസങ്ങള്‍ മാത്രം; റൂട്ടും സ്റ്റോപ്പുമെല്ലാം അറിഞ്ഞോളൂ
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
10 രൂപയ്ക്ക് എല്ലാം!  ബെംഗളൂരുവിലെ  സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ അറിയാം
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ എന്തുചെയ്യണം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ