PM Meeting: പശ്ചിമേഷ്യൻ പ്രതിസന്ധി; സംസ്ഥാന-ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ തുറക്കാൻ നിർദേശം

PM Modi meeting with CMs: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ യോ​ഗത്തിൽ പങ്കെടുത്തിരുന്നില്ല. ഈ അഞ്ച് സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരുമായി പ്രത്യേക കൂടിക്കാഴ്ച ക്യാബിനെറ്റ് സെക്രട്ടറിയേറ്റ് സംഘടിപ്പിക്കും. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്ക് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും യോഗത്തിൽ പങ്കെടുത്തു. 

PM Meeting: പശ്ചിമേഷ്യൻ പ്രതിസന്ധി; സംസ്ഥാന-ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ തുറക്കാൻ നിർദേശം

PM Modi meeting with CMs

Updated On: 

28 Mar 2026 | 07:13 AM

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വെർച്വലായി മുഖ്യമന്ത്രിമാരുടെ യോ​ഗം ചേർന്നത്. സംസ്ഥാന – ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

പ്രതിസന്ധി മറികടക്കാൻ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് മുന്നോട്ട് പോകണം. കരിഞ്ചത്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കണം. വ്യാപാര സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുക. വിതരണ ശൃംഖല സംരക്ഷിക്കുക, ജനതാൽപര്യം മുൻനിർത്തി പ്രവർത്തിക്കുക എന്നിവയ്ക്ക് മുൻ​ഗണന നൽകണമെന്ന് യോ​ഗത്തിൽ പറഞ്ഞു.

ALSO READ: പശ്ചിമേഷ്യ സംഘർഷം; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി, പിണറായി വിജയൻ പങ്കെടുത്തില്ല

കാർഷിക മേഖലയിൽ പ്രതിസന്ധി ഒഴിവാക്കാനും മുൻകൂട്ടി നടപടികൾ എടുക്കാനും നിർദേശം നൽകി. ഓൺലൈനിലെ വ്യാജ പ്രചരങ്ങൾ തടയേണ്ടതാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ നിരന്തരം സമ്പർക്കം ഉറപ്പാക്കേണ്ടതുണ്ട്. അതിന് വേണ്ടി വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്നും യോ​ഗത്തിൽ അറിയിച്ചു.

അതേസമയം, കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ യോ​ഗത്തിൽ പങ്കെടുത്തിരുന്നില്ല. ഈ അഞ്ച് സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരുമായി പ്രത്യേക കൂടിക്കാഴ്ച ക്യാബിനെറ്റ് സെക്രട്ടറിയേറ്റ് സംഘടിപ്പിക്കും. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്ക് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും യോഗത്തിൽ പങ്കെടുത്തു.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം