LPG Crisis: എല്‍പിജിയേക്കാള്‍ ലാഭം പിഎന്‍ജിയോ? എന്തുകൊണ്ട് മികച്ചതാകുന്നു?

Why PNG is More Economical and Safer Than LPG Explained: വൈദ്യുതി ഉപഭോഗത്തിന് സമാനമായ തുക ഈടാക്കലാണ് പിഎന്‍ജിയുടേത്. നിങ്ങള്‍ ഉപയോഗിക്കുന്ന ഊര്‍ജത്തിനാണ് ഇവിടെ പണം നല്‍കേണ്ടി വരിക. എന്നാല്‍ എല്‍പിജിയില്‍ ഒരു സിലിണ്ടറാണ് ഉപഭോക്താക്കള്‍ പണം കൊടുത്ത് വാങ്ങിക്കുന്നത്.

LPG Crisis: എല്‍പിജിയേക്കാള്‍ ലാഭം പിഎന്‍ജിയോ? എന്തുകൊണ്ട് മികച്ചതാകുന്നു?

പ്രതീകാത്മക ചിത്രം

Updated On: 

27 Mar 2026 | 09:16 AM

പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം ഇന്ത്യന്‍ അടുക്കളകള്‍ കനത്ത എല്‍പിജി ക്ഷാമം നേരിടുകയാണ്. ഇതേതുടര്‍ന്ന് രാജ്യത്തുടനീളം പൈപ്പ് ലൈന്‍ പ്രകൃതിവാതക അഥവ പിഎന്‍ജി വിതരണം വ്യാപിപ്പിക്കാനുള്ള നീക്കം വ്യവസായങ്ങള്‍ക്കും വീടുകള്‍ക്കും ഉള്‍പ്പെടെ ആശ്വാസമാകുന്നു. പിഎന്‍ജി കണക്ഷന്‍ ലഭ്യമാകുന്ന സ്ഥലങ്ങളില്‍ ഉള്ളവര്‍ അതിലേക്ക് മാറണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതിന് തയാറാകാത്തവരുടെ എല്‍പിജി കണക്ഷനുകള്‍ നിര്‍ത്തലാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.

പിഎന്‍ജി മാറ്റം നഷ്ടമാകില്ല

എല്‍പിജിയെ അപേക്ഷിച്ച് പൈപ്പ് ലൈന്‍ വാതകം കൂടുതല്‍ ലാഭകരമാണ്. പിഎന്‍ജി ഇന്‍സ്റ്റാളേഷന് വേണ്ടി നിങ്ങള്‍ ചെലവാക്കുന്ന പണം മൂന്ന് വര്‍ഷത്തിനുള്ളില്‍ തിരികെ ലഭിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു വീട്ടില്‍ പിഎന്‍ജി കണക്ഷന്‍ എടുക്കുന്നതിന് 1,500 മുതല്‍ 3,000 രൂപ വരെയാണ് ചെലവ് വരുന്നത്. ഇത് എല്‍പിജിയെ അപേക്ഷിച്ച് 400 രൂപ വരെ മാസം ലാഭം നേടാന്‍ സഹായിക്കും.

വൈദ്യുതി ഉപഭോഗത്തിന് സമാനമായ തുക ഈടാക്കലാണ് പിഎന്‍ജിയുടേത്. നിങ്ങള്‍ ഉപയോഗിക്കുന്ന ഊര്‍ജത്തിനാണ് ഇവിടെ പണം നല്‍കേണ്ടി വരിക. എന്നാല്‍ എല്‍പിജിയില്‍ ഒരു സിലിണ്ടറാണ് ഉപഭോക്താക്കള്‍ പണം കൊടുത്ത് വാങ്ങിക്കുന്നത്. മാത്രമല്ല, പിഎന്‍ജി പ്രാദേശിക വിതരണ ശൃംഖകളെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നതാണ്. അതിനാല്‍ തന്നെ വിലയില്‍ സ്ഥിരത പുലര്‍ത്തും. കൂടാതെ ആഗോള അനിശ്ചിതത്വങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്‍പിജിക്ക് സംഭവിക്കുന്നത് പോലുള്ള ക്ഷാമം പിഎന്‍ജിയെ കീഴടക്കുന്നതല്ല.

വീടുകളിലും സുരക്ഷിതം

വീടുകളില്‍ ഉപയോഗിക്കുന്നതിനും പിഎന്‍ജി വളരെ സുരക്ഷിതമാണ്. പിഎന്‍ജിയ്ക്ക് വായുവിനേക്കാള്‍ ഭാരം കുറവാണ്. അതിനാല്‍, ചോര്‍ച്ച സംഭവിക്കുമ്പോള്‍ അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് തന്നെ അലിഞ്ഞുചേരുന്നു. എന്നാല്‍ എല്‍പിജിയ്ക്ക് വായുവിനേക്കാള്‍ ഭാരം കൂടുതലായതിനാല്‍ ചോര്‍ച്ച സംഭവിക്കുമ്പോള്‍ സ്‌ഫോടനത്തിനും തീപിടിത്തതിനും വരെ കാരണമാകാറുണ്ട്.

Also Read: Petrol Price: വില കുതിക്കുന്നു, പെട്രോൾ ഉപയോഗം കുറയ്ക്കാൻ ചില തന്ത്രങ്ങൾ ഇതാ

എല്‍പിജി സിലിണ്ടറുകളിലെ ഉയര്‍ന്ന മര്‍ദ്ദ സംഭരണത്തേക്കാള്‍ ഏകദേശം 200 മടങ്ങ് കുറഞ്ഞ മര്‍ദ്ദത്തില്‍ അതായത് 21 മില്ലിബാര്‍ മര്‍ദ്ദത്തിലാണ് പിഎന്‍ജി വിതരണം. അടിയന്തര ഘട്ടങ്ങളില്‍ ഊര്‍ജ പ്രവാഹം നിര്‍ത്താനുള്ള ബാഹ്യ ഐസൊലേഷന്‍ വാല്‍വുകള്‍ ഉള്‍പ്പെടെയുള്ള ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനങ്ങളും ഇതിനുണ്ട്.

മുംബൈ, പൂനെ, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും തിരഞ്ഞെടുത്ത നഗരങ്ങളിലുമാണ് നിലവില്‍ പിഎന്‍ജി ലഭ്യതയുള്ളത്.

 

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം