Punjab Labourers Death: നിയന്ത്രണംവിട്ട കാർ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി 8 പേർക്ക് ദാരുണാന്ത്യം

Punjab MNREGA Labourers Death: അപകടത്തിൽ എട്ട് തൊഴിലാളികൾ സംഭവസ്ഥലത്തുതന്നെ ദാരുണമായി കൊല്ലപ്പെട്ടതായാണ് വിവരം. നിരവധിയേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ചോട്ടിയാൻ ഗ്രാമത്തിന് സമീപമുള്ള ജഖൽ റോഡിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് പ്രാദേശിക ഭരണകൂടത്തോടും സർക്കാരിനോടും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Punjab Labourers Death: നിയന്ത്രണംവിട്ട കാർ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി 8 പേർക്ക് ദാരുണാന്ത്യം

Punjab Mnrega Labourers Death

Published: 

19 Oct 2026 | 06:34 AM

ചണ്ഡീഗഢ്: പഞ്ചാബിൽ അതിവേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ട് റോഡരികിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി വൻ ദുരന്തം. അപകടത്തിൽ എട്ട് തൊഴിലാളികൾ സംഭവസ്ഥലത്തുതന്നെ ദാരുണമായി കൊല്ലപ്പെട്ടതായാണ് വിവരം. നിരവധിയേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ചോട്ടിയാൻ ഗ്രാമത്തിന് സമീപമുള്ള ജഖൽ റോഡിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം.

സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 23 തൊഴിലുറപ്പ് തൊഴിലാളികളാണ് റോഡുപണിയുമായി ബന്ധപ്പെട്ട് അപകടം നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്നത്. അമിതവേഗത്തിൽ നിയന്ത്രണം വിട്ടെത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ എട്ടുപേർ മരിക്കുകയും നിരവധിപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. റായ്ധ്രാന സ്വദേശിയായ പർഗത് സിങ് കല എന്നയാളാണ് കാർ ഓടിച്ചിരുന്നത്. അതേസമയം ഇയാൾ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.

ALSO READ: ഗ്വാളിയറിൽ നിയന്ത്രണം വിട്ട ട്രക്ക് തീർത്ഥാടകർക്കിടയിലേക്ക് പാഞ്ഞുകയറി വൻ ദുരന്തം; 12 പേർ മരിച്ചു

കർമ്മജീത് കൗർ, നിക്കി, സർബ്ജീത് കൗർ, രഞ്ജീത് കൗർ, കർമ്മജീത്, റാണി കൗർ എന്നീ ആറ് സ്ത്രീകളും ജീവൻ സിംഗ്, ദേശ് രാജ് എന്നീ രണ്ട് പുരുഷന്മാരുമാണ് സംഭവത്തിൽ മരണപ്പെട്ടത്. കുറഞ്ഞത് 23 തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും, അവരിൽ നാലോ അഞ്ചോ പേരുടെ നില അതീവ ഗുരുതരമാണെന്നും പ്രദേശവാസികൾ പറയുന്നു. അപകട ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും, ഡ്രൈവറെ പിടികൂടുന്നതിനായി പരിശോധനകൾ നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് പ്രാദേശിക ഭരണകൂടത്തോടും സർക്കാരിനോടും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.

നിയന്ത്രണം വിട്ട ട്രക്ക് തീർത്ഥാടകർക്കിടയിലേക്ക് പാഞ്ഞുകയറി 12 മരണം

മധ്യപ്രദേശിലെ ഗ്വാളിയറിൽ നിയന്ത്രണം വിട്ട ട്രക്ക് ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തർക്കിടയിലേക്ക് പാഞ്ഞുകയറി 12 പേരാണ് കഴിഞ്‍ ദിവസം കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി വൈകി ഒന്നരയോടെ ഗ്വാളിയറിലെ പ്രശസ്തമായ ശീതളാ മാതാ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. നെല്ല് കയറ്റിവന്ന ട്രക്ക് പോലീസ് ബാരിക്കേഡുകൾ തകർത്ത് റോഡിലുണ്ടായിരുന്ന തീർത്ഥാടകർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തുടർന്ന് ക്ഷേത്രത്തിൻ്റെ പ്രധാന ഗേറ്റിലും ചുറ്റുമതിലിലും ഇടിച്ചാണ് ലോറി നിന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാർ ഉൾപ്പെടെ മുപ്പതോളം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശീതളാ മാതാ ക്ഷേത്രത്തിലേക്ക് വന്നവരാണ് അപകടത്തിൽപ്പെട്ടത്. തിരക്ക് കണക്കിലെടുത്ത് ഛിനോർ ഭാഗത്തു നിന്ന് ക്ഷേത്രത്തിലേക്കുള്ള കുത്തനെയുള്ള ഇറക്കത്തിൽ ഭാരവാഹനങ്ങൾക്ക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ അമിതഭാരം കയറ്റിയെത്തിയ ട്രക്ക് പോലീസ് ചെക്ക്‌പോസ്റ്റിലെ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോവുകയും ഇറക്കത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. തുടർന്ന് ഇടതുവശത്തേക്ക് തെന്നിമാറിയ വാഹനം റോഡരികിലെ കടകളെയും നടന്നുപോവുകയായിരുന്ന ഭക്തരെയും ഇടിച്ചുതെറിപ്പിച്ചു. പലരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

English Summary:

Eight labourers engaged in road construction were killed, and several others were injured after a car ran over them on Jakhal Road near Chotian village in the Lehragaga area of Punjab’s Sangrur district.

Loading...
Unable to load recommendations.
Follow Us
Related Stories
Tiger Shroff Assassination Attempt: ‘സല്‍മാന്‍ ഖാനെ സഹായിച്ചാല്‍ ഗതി ഇതാണ്’; ടൈഗര്‍ ഷറോഫിന് നേരെയുള്ള വധശ്രമത്തിന് പിന്നാലെ ബിഷ്‌ണോയ് ഗ്യാങിന്റെ ഭീഷണി
എഐ, ഡിജിറ്റൽ വിദ്യാഭ്യാസം; വൺഇന്ത്യയും ഐ.ഐ.ടി തിരുപ്പതിയുമായി കരാറൊപ്പിട്ട് ഡീപ്‌സ്‌പേഷ്യൽ
നൂഡിൽസിൽ വിഷം കലർത്തിയത് ഗൃഹനാഥൻ? നോയിഡയിൽ മൂന്ന് കുട്ടികളടക്കം അഞ്ചുപേർ മരിച്ച സംഭവം ആത്മഹത്യ
Chennai Rain Alert: ചെന്നൈയിൽ അതിതീവ്ര മഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു
ഗ്വാളിയറിൽ നിയന്ത്രണം വിട്ട ട്രക്ക് തീർത്ഥാടകർക്കിടയിലേക്ക് പാഞ്ഞുകയറി വൻ ദുരന്തം; 12 പേർ മരിച്ചു
Kolkata Stampede: കൊൽക്കത്ത ദുർഗാപൂജ പന്തൽ അപകടം: ഇരയായവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
കുക്കർ റബ്ബർ അയഞ്ഞോ? പുതിയത് വാങ്ങും മുൻപ് ഇതൊന്ന് ചെയ്യൂ
ഡിയോ 125 - കിടിലൻ ലുക്കും കൂടുതൽ പെർഫോമൻസും
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?