Sabarimala women’s Entry: ശബരിമല യുവതി പ്രവേശനം; പുന പരിശോധന ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

Sabarimala women's Entry: ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശബരിമല യുവതി പ്രവേശന കേസ് സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും എത്തുക....

Sabarimala womens Entry: ശബരിമല യുവതി പ്രവേശനം; പുന പരിശോധന ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

Sabarimala (41)

Published: 

16 Feb 2026 | 07:24 AM

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ പുന പരിശോധന ഹർജികൾ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നം​ഗ ബെഞ്ച് ആണ് പരിഗണിക്കുക. വിഷയം ഒമ്പതം​ഗ വിശാല ബെഞ്ചിലേക്ക് വിടുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. അടുത്ത കേസ് പരിഗണിക്കുന്ന തീയതിയും ഇന്ന് കോടതി അറിയിക്കുന്നതായിരിക്കും. അതേസമയം ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശബരിമല യുവതി പ്രവേശന കേസ് സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും എത്തുക.

ചീഫ് ജസ്റ്റിസ് കോടതിയിൽ 44ാംമത്തെ ഇനമായി ആണ് ഹർജികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നും റിപ്പോർട്ട്. മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങളാണ് ശബരിമല യുവതി പ്രവേശനത്തോടൊപ്പം സുപ്രീംകോടതി തീരുമാനം എടുക്കാൻ ഒരുങ്ങുന്നത്. അതിനാൽ തന്നെ ഇത് വളരെ നിർണായകമായാണ് കണക്കാക്കുന്നത്.

അതേസമയം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാട് ഒരു മിനിറ്റുകൊണ്ട് എടുക്കുവാൻ സാധിക്കുന്നതല്ല എന്ന് മന്ത്രി രാജീവ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം പുനപരിശോധന ബഞ്ച് വരട്ടെ എന്നും അതിനു ശേഷം നിലപാട് അറിയിക്കും. സർക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബഞ്ചാണ് തീരുമാനിക്കേണ്ടത് സർക്കാർ നിലപാട് അല്ല പുന പരിശോധിക്കുന്നതെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചിരുന്നു.

Follow Us
Related Stories
Bengaluru Bandh: ബെംഗളൂരുവില്‍ ബന്ദ്; കടകള്‍ തുറക്കില്ല, വന്‍ പ്രതിഷേധത്തിന് നീക്കം
Chennai Metro: 4 ടവറുകൾ, സ്കൈവാക്ക്; മെട്രോയുടെ സ്വപ്ന പദ്ധതി സെപ്റ്റംബറിൽ
Bengaluru Child Murder: ഭാര്യയുമായി തര്‍ക്കം, 11 മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന് പിതാവ്
Narendra Modi: ബിന്താങ് ആദിപൂര്‍ണ മെഡല്‍ സ്വന്തമാക്കി മോദി; പ്രധാനമന്ത്രി ഇന്തോനേഷ്യയില്‍, അജണ്ടയില്‍ പദ്ധതികള്‍ പലത്‌
ദുബായ് അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഡോ. ഷംഷീര്‍ വയലിലിന്റെ സഹായം; 2.6 കോടി കൈമാറി
രാജ്യത്തിൻ്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ചയാൾ- ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം