ചോർന്നത് 3,897 പേരുടെ വിവരങ്ങൾ; ഡാർക്ക് വെബിലെ ഡാറ്റാ ചോർച്ച സ്ഥിരീകരിച്ച് എസ്.ബി.ഐ

SBI Data Breach: CERT-In Empanelled Agency to Probe Dark Web Leak: ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ, ജനനത്തീയതി, പേര്, ലിംഗം, ഇമെയിൽ വിലാസങ്ങൾ, മേൽവിലാസം, ബ്രാഞ്ച് വിവരങ്ങൾ, കസ്റ്റമർ ഇൻഫർമേഷൻ ഫയൽ ഐഡൻ്റിഫയറുകൾ, ലീഡ് ഐഡികൾ, വായ്പയുമായി ബന്ധപ്പെട്ട മെറ്റാഡാറ്റ എന്നിവ ചോർന്ന രേഖകളിൽ ഉൾപ്പെടുന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെന്ന് എസ്.ബി.ഐ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ അറിയിപ്പിൽ വ്യക്തമാക്കുന്നു

ചോർന്നത് 3,897 പേരുടെ വിവരങ്ങൾ; ഡാർക്ക് വെബിലെ ഡാറ്റാ ചോർച്ച സ്ഥിരീകരിച്ച് എസ്.ബി.ഐ

പ്രതീകാത്മക ചിത്രം

Published: 

22 Oct 2026 | 08:05 AM

മുംബൈ: ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി സ്ഥിരീകരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . വ്യക്തിഗത വിവരങ്ങൾ അടങ്ങിയ 3,897 ഉപഭോക്താക്കളുടെ രേഖകളാണ് ഡാർക്ക് വെബിൽ കണ്ടെത്തിയതെന്ന് ബാങ്ക് വ്യക്തമാക്കി. ഡാർക്ക് വെബിൽ ലഭ്യമായ 3.75 ലക്ഷം രേഖകളുടെ പ്രാഥമിക പരിശോധനയിലാണ് ഈ വ്യക്തിവിവരങ്ങൾ ഉൾപ്പെട്ട രേഖകൾ എസ്.ബി.ഐ കണ്ടെത്തിയിരിക്കുന്നത്..

ഒക്ടോബർ 16-ന് ബാങ്കിൻ്റെ ത്രെറ്റ് ഇൻ്റലിജൻസ് സർവീസ് പ്രൊവൈഡർ, ഡിഫൻസ് സൈബർ ഏജൻസി, സി.ഇ.ആർ.ടി-ഇൻ എന്നിവരിൽ നിന്ന് മുന്നറിയിപ്പുകൾ ലഭിച്ചതിന് പിന്നാലെ ബാങ്ക് സൈബർ ഇൻസിഡൻ്റ് റെസ്‌പോൺസ് പ്രോട്ടോക്കോളുകൾ ആരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു.

‘സിറിയസിം’ എന്ന പേരുള്ള ഒരു ഹാക്കർ എസ്.ബി.ഐയുമായി ബന്ധപ്പെട്ട രേഖകളും വ്യക്തിവിവരങ്ങളും ചോർത്തിയതായി സൈബർ സുരക്ഷാ നിരീക്ഷണ അക്കൗണ്ടായ സൈബർപൾസ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കിൻ്റെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. ചോർന്ന ഡാറ്റയിൽ 3,75,000 വരികളുള്ള സി.എസ്.വി ഫയലുകളും 2,722 പി.ഡി.എഫ് രേഖകളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് പോസ്റ്റിലെ അവകാശവാദം.

Also Read: ചർച്ചകളിൽ വിദ്വേഷം വേണ്ട, ആൻ്റി ടെററിസ്റ്റ് ഓപറേഷനുകളുടെ ലൈവ് കവറേജ് ഒഴിവാക്കണം; ചാനലുകൾക്ക് കർശന നിർദ്ദേശം

ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ, ജനനത്തീയതി, പേര്, ലിംഗം, ഇമെയിൽ വിലാസങ്ങൾ, മേൽവിലാസം, ബ്രാഞ്ച് വിവരങ്ങൾ, കസ്റ്റമർ ഇൻഫർമേഷൻ ഫയൽ ഐഡൻ്റിഫയറുകൾ, ലീഡ് ഐഡികൾ, വായ്പയുമായി ബന്ധപ്പെട്ട മെറ്റാഡാറ്റ എന്നിവ ചോർന്ന രേഖകളിൽ ഉൾപ്പെടുന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെന്ന് എസ്.ബി.ഐ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഇത്തരം വ്യക്തിഗത വിവരങ്ങളുടെ ചോർച്ച ഉപഭോക്താക്കളുടെ പേരിൽ തട്ടിപ്പ് നടത്തുന്നതിനും, വ്യാജ വായ്പകൾ എടുക്കുന്നതിനും, ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതിനും കാരണമായേക്കാം.

സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ബാങ്ക് വ്യക്തമാക്കി. ഇതിനായി ഇന്ത്യയുടെ ദേശീയ സൈബർ ഇൻസിഡൻ്റ് റെസ്‌പോൺസ് ഏജൻസിയായ സി.ഇ.ആർ.ടി-ഇൻ പാനൽ ചെയ്തിട്ടുള്ള ഒരു സൈബർ സെക്യൂരിറ്റി ഏജൻസിയെ സ്വതന്ത്ര അന്വേഷണം നടത്താൻ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, ഈ സംഭവം തങ്ങളുടെ പ്രധാന ബാങ്കിംഗ് പ്രവർത്തനങ്ങളെയോ സാമ്പത്തിക നിലയെയോ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നും സേവനങ്ങൾ സാധാരണ നിലയിൽ തുടരുകയാണെന്നും എസ്.ബി.ഐ അറിയിച്ചു.

English Summary

State Bank of India confirmed a data breach exposing 3,897 customer records on the dark web. An independent cybersecurity investigation is underway, while core banking operations remain unaffected.

Loading...
Unable to load recommendations.
Follow Us
Related Stories
Bengaluru Highway: 11 മണിക്കൂർ യാത്ര ഇനി 6 മണിക്കൂറിൽ; ബെംഗളൂരു–വിജയവാഡ പുതിയ ഹൈവേ വരുന്നു
Tiger Shroff Attack Case: ടൈഗർ ഷ്റോഫിന് പിന്നാലെ രൺബീർ കപൂറും? ബോളിവുഡിനെ നടുക്കി ബിഷ്ണോയ് സംഘം
ചർച്ചകളിൽ വിദ്വേഷം വേണ്ട, ആൻ്റി ടെററിസ്റ്റ് ഓപറേഷനുകളുടെ ലൈവ് കവറേജ് ഒഴിവാക്കണം; ചാനലുകൾക്ക് കർശന നിർദ്ദേശം
മറ്റു അന്വേഷണ ഏജൻസികളുടെ പ്രവർത്തനത്തിൽ ഇടപെടരുത് ; പിണറായിക്കെതിരായ കേസിൽ ED ക്ക്‌ മുന്നറിയിപ്പുമായി സുപ്രീം കോടതി
പൂജയ്ക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തി; 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പെൺകുട്ടികളെ മുറിയിലിട്ട് മർദ്ദിച്ച് മുൻ അധ്യാപിക
’90 ശതമാനം ഗാർഹിക പീഡന കേസുകളും വ്യാജം, നീതി കിട്ടണം’; യുവാവ് 1,700 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി
ഉപകരണങ്ങളില്ലാതെ വീട്ടിൽ ചെയ്യാവുന്ന 7 ബോഡി വെയിറ്റ് വ്യായാമങ്ങൾ!
മുസംബി ആണോ ഓറഞ്ച് ആണോ ആരോഗ്യഗുണത്തിൽ കേമൻ?
പച്ചമുളക് കഴിച്ചാൽ കൊളസ്‌ട്രോൾ കുറയുമോ?
ഉലുവ മതി! ഹെയർ ടോണർ ഇനി പൈസ കൊടുത്ത് വാങ്ങല്ലേ..
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം