ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു, 10 പേർ വെന്തുമരിച്ചു

അപകടസമയത്ത് ബസിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം ബസ് തീ പിടുത്തങ്ങൾ അധികൃതരെയും ആശങ്കയിലാക്കിയിട്ടുണ്ട്. അതിനിടയിൽ ഇതിനെതിരെ മോട്ടോർവാഹന വകുപ്പ് നടപടി എടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു, 10 പേർ വെന്തുമരിച്ചു

ആന്ധ്രപ്രദേശിൽ ബസ് അപകടം നടന്ന സ്ഥലം

Updated On: 

26 Mar 2026 | 08:01 AM

ആന്ധ്രാപ്രദേശ്: മർകപുരം ജില്ലയിൽ യാത്രക്കാരുമായി പോയ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. 10 പേരാണ് വെന്ത് മരിച്ചത്. പെട്ടെന്നുള്ള തീപിടുത്തത്തിൽ ബസ് പൂർണ്ണമായും കത്തിനശിക്കുകയായിരുന്നു. റായവാരത്തിനടുത്താണ് സംഭവം. എതിരെ വന്ന ടിപ്പർ ലോറി ബസിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടസമയത്ത് ബസിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു.

ഹൈദരാബാദിൽ നിന്ന് പാമൂറിലേക്ക് പോവുകയായിരുന്ന ഹരികൃഷ്ണ ട്രാവൽസിൻ്റെയാണ് ബസ്. ചിമകുർത്തിയിൽ നിന്ന് ചരൽ കയറ്റി വന്ന ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളും പൂർണമായും കത്തിനശിച്ചതായാണ് വിവരം. പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം ബസിലുണ്ടായിരുന്ന 12 പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു, 20-ൽ അധികം പേർക്കും ഗുരുതരമായ പൊള്ളലാണ്.

അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും കണിഗിരി, പാമൂർ പ്രദേശങ്ങളിലെ താമസക്കാരാണെന്നാണ് വിവരം. നാട്ടുകാരും പോലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

Follow Us
Related Stories
Namma Metro: നമ്മ മെട്രോ മഡവര-തുംകുരു പാതയ്ക്ക് വേഗത കൂടുന്നു; നിര്‍ണായക നീക്കവുമായി ബിഎംആര്‍സിഎല്‍
Bengaluru Pod Taxi: കുരുക്കെല്ലാം അഴിഞ്ഞു, ബെംഗളൂരുവില്‍ ഇനി പോഡ് ടാക്‌സി കാലം; റോപ്പ്‌വേകളും ഉടനെത്തും
Bakrid 2026: പൊതുസ്ഥലങ്ങളിൽ നമസ്കാരവും മൃഗബലിയും പാടില്ല, ബക്രീദിന് മുന്നോടിയായി ഡൽഹി, യുപി, ബംഗാൾ സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണം
Marco Rubio India Visit: മോദിയും ട്രംപും തമ്മില്‍ ആഴത്തിലുള്ള ബന്ധം; മാര്‍ക്കോ റൂബിയോ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Namma Metro: മെയ് 24ന് നമ്മ മെട്രോ സര്‍വീസുകള്‍ 7 മണിക്കല്ല; സമയത്തില്‍ മാറ്റം, കാരണക്കാര്‍ ഇവര്‍
Cockroach Janta Party: ബെം​ഗളൂരുവിൽ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് ‘കോക്രോച്ച് ജനതാ പാർട്ടി’; പോലീസ് മുന്നറിയിപ്പ്
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്