Karnataka Bus Accident: കർണാടകയിൽ സ്ലീപ്പർ ബസ് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 17 മരണം

Karnataka Bus Accident: ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന ബസ് ദേശീയപാത 48 (എൻ‌എച്ച് -48) ലാണ് അപകടത്തിൽപ്പെട്ടത്...

Karnataka Bus Accident: കർണാടകയിൽ സ്ലീപ്പർ ബസ് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 17 മരണം

Karnataka Bus Accident

Updated On: 

25 Dec 2025 | 08:29 AM

കർണാടക: കർണാടകയിലെ ചിത്രദുർഗയിൽ വൻ അപകടം. ലോറിയുമായി സ്ലീപ്പർ ബസ് കൂട്ടിയിടിച്ച് 17 പേർ മരിച്ചതായി റിപ്പോർട്ട്. ഒരു സ്വകാര്യ സ്ലീപ്പർ ബസിൽ ട്രക്ക് ഇടിച്ചതിനെ തുടർന്നാണ് അപകടം .തീപിടിച്ചതിനെ തുടർന്ന് ആളുകൾ മരിക്കാനിടയായത്. ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന ബസ് ദേശീയപാത 48 (എൻ‌എച്ച് -48) ലാണ് അപകടത്തിൽപ്പെട്ടത്.

ഹിരിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോർലാത്തൂരിൽ ദേശീയപാത 48ലാണ് അപകടം ഉണ്ടായത്. നിയന്ത്രണം തെറ്റി എതിർദിശയിൽ നിന്ന് മീഡിയൻ തകർത്ത് എത്തിയ ലോറി ബസിലേക്ക് ഇടിച്ചു കയറുകയാണ് വൻ ദുരന്തം ഉണ്ടാക്കിയത്. ഇടിയുടെ ആഘാതത്തിൽ ബസിനു തീ പിടിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ ലോറി ഡ്രൈവറും മരിച്ചു. ബസ്സിൽ 29 യാത്രക്കാരായിരുന്നു ഉള്ളത്. 9 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും കൂടും എന്നാണ് സൂചന.

ബംഗളുരുവിൽ നിന്ന് ഗോകർണത്തിലേക്ക് പോയ സീബേർഡ് ട്രാവൽസിന്റെ ബസ് ആണ് അപകടത്തിൽപെട്ടത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്‍റെ നി​ഗമനം. രാത്രി 11:30 നാണ് ബസ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. പുലർച്ചെ 2 മണിയോടെയാണ് അപകടമുണ്ടായതെന്നാണ് രക്ഷപ്പെട്ട യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞത്.

(Updating…)

 

Loading...
Unable to load recommendations.
Follow Us
Related Stories
ഇന്റർനെറ്റ് ലഭ്യത മൗലികാവകാശം, കുട്ടികൾക്കും അ‌ത് ബാധകം; സുപ്രധാന വിധിയുമായി സുപ്രീം കോടതി
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?