Summer Special Train: ട്രെയിനിൽ ടൂർ പോയാലോ? കേരളത്തിലുമുണ്ട് എട്ട് സ്റ്റോപ്പുകൾ, സ്പെഷ്യൽ ട്രെയിൻ വിവരങ്ങൾ ഇതാ…

Summer Special Bharat Gaurav Train to Bhutan and North-East : മധുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ കേരളത്തിൽ എട്ട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാർക്ക് ട്രെയിനിൽ കയറാവുന്നതാണ്. യാത്രാ നിരക്കിൽ ഇൻഷുറൻസ്, ഹോട്ടൽ താമസം, കാഴ്ചകൾ കാണാനുള്ള വാഹന സൗകര്യം, ഭക്ഷണം എന്നിവ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി www.tourtimes.in സന്ദർശിക്കുകയോ 7305858585 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

Summer Special Train: ട്രെയിനിൽ ടൂർ പോയാലോ? കേരളത്തിലുമുണ്ട് എട്ട് സ്റ്റോപ്പുകൾ, സ്പെഷ്യൽ ട്രെയിൻ വിവരങ്ങൾ ഇതാ...

പ്രതീകാത്മക ചിത്രം

Published: 

22 Mar 2026 | 10:05 AM

തിരുവനന്തപുരം: വേനൽ അവധിക്കാലം ആഘോഷമാക്കാൻ ഭൂട്ടാനിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുമായി പ്രത്യേക വിനോദസഞ്ചാര ട്രെയിൻ യാത്ര വരുന്നു. ഭാരത് ഗൗരവ് ട്രെയിനിന് കീഴിൽ സൗത്ത് സ്റ്റാർ റെയിലും ടൂർ ടൈംസും സംയുക്തമായാണ് 14 പകൽ നീണ്ടുനിൽക്കുന്ന ‘സമ്മർ സ്‌പെഷ്യൽ’ യാത്ര സംഘടിപ്പിക്കുന്നത്. ഏപ്രിൽ 25-നാണ് യാത്ര ആരംഭിക്കുകയെന്ന് ടൂർ ടൈംസ് ഡയറക്ടർ വിഘ്‌നേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മൂന്ന് ആകർഷകമായ പാക്കേജുകൾ

യാത്രക്കാർക്കായി മൂന്ന് വ്യത്യസ്ത പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്.

  • പാക്കേജ് 1: ഗാങ്‌ടോക്, ഡാർജിലിങ് എന്നീ മലയോര സുഖവാസ കേന്ദ്രങ്ങൾ.
  • പാക്കേജ് 2: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗുവാഹട്ടി, ഷില്ലോങ്, ചിറാപുഞ്ചി, മൗലിനോങ്, ഡൗകി.
  • പാക്കേജ് 3: ഭൂട്ടാനിലെ തിമ്പു, പുനാഖ, പാറോ, ചെലെ ലാ പാസ് എന്നീ വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങൾ.

കേരളത്തിലെ സ്റ്റോപ്പുകൾ

മധുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ കേരളത്തിൽ എട്ട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാർക്ക് ട്രെയിനിൽ കയറാവുന്നതാണ്.

ALSO READ: മലിനജലത്തിന് പിന്നാലെ ബയോഗ്യാസും; വരുമാനം വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി ചെന്നൈ മെട്രോ വാട്ടർ

യാത്രാ നിരക്കിൽ ഇൻഷുറൻസ്, ഹോട്ടൽ താമസം, കാഴ്ചകൾ കാണാനുള്ള വാഹന സൗകര്യം, ഭക്ഷണം എന്നിവ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി www.tourtimes.in സന്ദർശിക്കുകയോ 7305858585 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം