MPs Suspension: എട്ട് പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ ഇന്ന് റദ്ദാക്കിയേക്കും; നടപടി നേരിട്ടവരില്‍ ഹൈബിയും, ഡീനും

Suspension of MPs likely to be revoked today: എട്ട് പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ ഇന്ന് റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭയിലെ എട്ട് പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷൻ റദ്ദാക്കാൻ സ്പീക്കർ ഓം ബിർള വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം.

MPs Suspension: എട്ട് പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ ഇന്ന് റദ്ദാക്കിയേക്കും; നടപടി നേരിട്ടവരില്‍ ഹൈബിയും, ഡീനും

ലോക്‌സഭ

Published: 

17 Mar 2026 | 08:45 AM

ന്യൂഡല്‍ഹി: ഹൈബി ഈഡനും, ഡീന്‍ കുര്യാക്കോസും ഉള്‍പ്പെടെയുള്ള എട്ട് പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ ഇന്ന് റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭയിലെ എട്ട് പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷൻ റദ്ദാക്കാൻ സ്പീക്കർ ഓം ബിർള വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏഴ് കോണ്‍ഗ്രസ് എംപിമാരെയും, ഒരു സിപിഎം എംപിയെയുമാണ് ഫെബ്രുവരി മൂന്നിന് സസ്‌പെന്‍ഡ് ചെയ്തത്. ലോക്‌സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഫെബ്രുവരി മൂന്നിനായിരുന്നു എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളന കാലയളവിലേക്കായിരുന്നു സസ്‌പെന്‍ഷന്‍.

പ്രതിപക്ഷ പാർട്ടികൾ സ്പീക്കറോട് സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗുർജീത് സിംഗ് ഔജ്‌ല, ഹൈബി ഈഡൻ, സി കിരൺ കുമാർ റെഡ്ഡി, അമരീന്ദർ സിംഗ് രാജ വാറിംഗ്, മാണിക്കം ടാഗോർ, പ്രശാന്ത് പഡോലെ, ഡീൻ കുര്യാക്കോസ് (എല്ലാവരും കോൺഗ്രസ്), എസ് വെങ്കടേശന്‍ (സിപിഎം) എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Also Read: പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെയും ആഭ്യന്തര സെക്രട്ടറിയെയും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്താക്കി

എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിങ്കളാഴ്ചയാണ് അംഗീകരിച്ചത്. സ്പീക്കർ ഓം ബിർളയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ സമവായമായി.

ഒരു എംപിയും പേപ്പറുകൾ കീറുകയോ, ചെയറിലേക്ക് എറിയുകയോ, ഉദ്യോഗസ്ഥരുടെ മേശയിൽ കയറുകയോ ചെയ്യരുതെന്ന് തീരുമാനിച്ചു. എല്ലാ അംഗങ്ങളും പാർലമെന്റിന്റെ മര്യാദകളും പാരമ്പര്യങ്ങളും പാലിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനമായി.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം