Suvendu Adhikari Profile: മമതയെ തട്ടകത്തില്‍ നിന്നിറക്കി മുഖ്യമന്ത്രി കസേരയിലേക്ക്; സുവേന്ദു അധികാരിയുടെ രാഷ്ട്രീയ ജീവിതം

Suvendu Adhikari Political Career Explained Key Facts About West Bengal BJP Leader: കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെയാണ് സുവേന്ദു അധികാരി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1995ല്‍ കാന്തി മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് അധികാരി കുടുംബത്തിന് കോണ്‍ഗ്രസുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

Suvendu Adhikari Profile: മമതയെ തട്ടകത്തില്‍ നിന്നിറക്കി മുഖ്യമന്ത്രി കസേരയിലേക്ക്; സുവേന്ദു അധികാരിയുടെ രാഷ്ട്രീയ ജീവിതം

സുവേന്ദു അധികാരി

Updated On: 

09 May 2026 | 07:13 PM

പശ്ചിമ ബംഗാള്‍ അങ്ങനെ മമത ബാനര്‍ജിയില്‍ നിന്നും സുവേന്ദു അധികാരിയിലേക്ക് എത്തിയിരിക്കുകയാണ്. വര്‍ഷങ്ങളോളം നീണ്ട തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിന് അറുതിവരുത്തിയാണ് സുവേന്ദു മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. എന്നാല്‍ ഈ പദത്തിലേക്കുള്ള യാത്രയില്‍ സുവേന്ദുവിനോടൊപ്പം ഏറെകാലം നിന്ന രാഷ്ട്രീയ നേതാവ് തന്നെയായിരുന്നു മമത ബാനര്‍ജി, പക്ഷെ അതൊരിക്കലും ഒരേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കീഴില്‍ ഒരേ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപിടിച്ച് കൊണ്ടായിരുന്നില്ലെന്ന് മാത്രം.

സുവേന്ദു അധികാരിയുടെ രാഷ്ട്രീയ ജീവിതം

കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെയാണ് സുവേന്ദു അധികാരി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1995ല്‍ കാന്തി മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് അധികാരി കുടുംബത്തിന് കോണ്‍ഗ്രസുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

എന്നാല്‍ പിന്നീട് 1998ല്‍ മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ അധികാരി കുടുംബം ടിഎംസിയിലേക്ക് ചേക്കേറി. സുവേന്ദു അധികാരിയുടെ പിതാവ് മൂന്ന് തവണ എംപിയും യുപിഎ സര്‍ക്കാരില്‍ ഗ്രാമവികസന സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2007ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധ പ്രസ്ഥാനങ്ങളിലൂടെയാണ് സുവേന്ദു അധികാരി രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ സമയത്ത് അദ്ദേഹം എംഎല്‍എ ആയിരുന്നു. ബംഗാളില്‍ 34 വര്‍ഷത്തോളം പഴക്കമുണ്ടായിരുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ അടിത്തറ ഇളക്കിയായിരുന്നു ഭൂമി ഏറ്റെടുക്കല്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം. ശേഷം 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിലും സുവേന്ദുവിന് പങ്കുണ്ടായിരുന്നു.

ലോക്‌സഭയില്‍ നിന്ന് നിയമസഭയിലേക്ക്

2009ലാണ് സുവേന്ദു അധികാരി ലോക്‌സഭയിലേക്ക് എത്തുന്നത്. തംലുക് ലോക്‌സഭ സീറ്റില്‍ നിന്ന് സിപിഎം മുതിര്‍ന്ന നേതാവായ ലക്ഷ്മണ്‍ സേത്തിനെ 1.73 ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ വിജയം. 2014ലും വിജയം ആവര്‍ത്തിച്ചു. യുപിഎ ഒന്നാം സര്‍ക്കാരിന്റെയും രണ്ടാം സര്‍ക്കാരിന്റെയും കാലത്ത് പാര്‍ലമെന്റില്‍ സജീവ സാന്നിധ്യമായി സുവേന്ദു മാറി. പിന്നീട് 2016ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിച്ച് വിജയിക്കുകയും മമത ബാനര്‍ജി സര്‍ക്കാരില്‍ ഗതാഗതമന്ത്രിയാകുകയും ചെയ്തു.

Also Read: Suvendu Adhikari Oath Ceremony : വിപ്ലവത്തിൻ്റെ മണ്ണിൽ ഇനി താമര യുഗം; പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

അഭിഷേകിന്റെ വരവ് എല്ലാം മാറ്റി

മമത ബാനര്‍ജിക്ക് ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ഏറ്റവും ശക്തനായ നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു സുവേന്ദു അധികാരി. എന്നാല്‍ പിന്നീട് പാര്‍ട്ടിക്കുള്ളില്‍ അഭിഷേക് ബാനര്‍ജിയുടെ സ്വാധീനം വര്‍ധിച്ചത് സുവേന്ദുവിന്റെ പ്രതിച്ഛായ കുറയാന്‍ കാരണമായി. ഇതോടെ 2020 നവംബറില്‍ ഗതാഗത-ജലസേചന വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിക്കുന്നതിനിടെ അദ്ദേഹം രാജിവെച്ചു.

തൃണമൂലിന്റെ അടിത്തറ ഇളക്കി

പദവി രാജിവെച്ച് സുവേന്ദു നേരെ പോയത് ബിജെപിയിലേക്കാണ്. 2020 ഡിസംബറില്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പിന് മുമ്പായി സുവേന്ദു പാര്‍ട്ടി വിട്ടത് മമത ബാനര്‍ജിക്ക് സമ്മാനിച്ചത് കനത്ത പ്രഹരമായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ സുവേന്ദു പരാജയപ്പെടുത്തി. അന്ന് ബിജെപിക്ക് അധികാരം നേടാന്‍ സാധിച്ചില്ലെങ്കിലും സുവേന്ദു അധികാരി പ്രതിപക്ഷ നേതാവായി. പിന്നീടുള്ള അഞ്ച് വര്‍ഷങ്ങള്‍ അദ്ദേഹം മമതയ്‌ക്കെതിരെ നടത്തിയത് കടുത്ത പോരാട്ടമായിരുന്നു.

English Summary

Suvendu Adhikari is an Indian politician from West Bengal and a senior BJP leader. He is the Chief Minister of West Bengal and a former TMC leader known for his strong influence in state politics, especially in Nandigram.

Follow Us
Related Stories
Chennai Metro: മെട്രോ കുതിച്ചുപായും! റെഡ് ലൈൻ നിർമ്മാണത്തിൽ നിർണായക നീക്കം
Haryana IAS Officer Arrested: നടന്നത് 593 കോടിയുടെ വമ്പൻ അഴിമതി; സർക്കാരിൻ്റെ 60 കോടി തട്ടിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ പിടിയിൽ
PM Modi: ഗ്യാസ് പ്ലാന്റിലെ അപകടത്തില്‍ പൊലിഞ്ഞത് 12 ഇന്ത്യന്‍ ജീവനുകള്‍; മോദിയെ വിളിച്ച് ദുഃഖം പങ്കുവെച്ച് ഖത്തർ അമീർ
Bengaluru-Chennai Travel: ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് ബെസ്റ്റ് റോഡ് ഏതാണെന്ന് അറിയാമോ? ബ്ലോക്കില്ലാതെ ഈസിയായി പോകാം
കുട്ടി താരങ്ങളെ കണ്ടെത്താനുള്ള പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം: നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു; അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31
ജലം കൊണ്ട് മുറിവേൽക്കില്ല! ​ചൈനയുടെ വാട്ടർ വെപ്പൺ നിർവീര്യമാക്കാൻ ഇന്ത്യയുടെ SUMP
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'