Actor Vijay: തമിഴ്നാട് രാഷ്ട്രീയം ചൂടുപിടിക്കുന്നു: വിജയ്‌ക്ക് ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് ബിജെപി

Tamil Nadu Elections 2026: പാർട്ടിയുടെ തനിമ നഷ്ടപ്പെടുമെന്നും ഒരു സ്വതന്ത്ര ശക്തിയായി വളരണമെന്നും ഒരു വിഭാഗം ഉപദേശകർ കരുതുന്നു. എന്നാൽ വെള്ളിയാഴ്ച ചേർന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ സഖ്യം വേണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചത്.

Actor Vijay: തമിഴ്നാട് രാഷ്ട്രീയം ചൂടുപിടിക്കുന്നു: വിജയ്‌ക്ക് ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് ബിജെപി

Vijay

Published: 

15 Mar 2026 | 01:34 PM

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകവും (ടിവികെ) ബിജെപിയും തമ്മിലുള്ള സഖ്യചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. എൻഡിഎ സഖ്യത്തിന്റെ ഭാഗമായാൽ വിജയ്‌ക്ക് ഉപമുഖ്യമന്ത്രി പദവും ടിവികെയ്ക്ക് 80 സീറ്റുകളും ബിജെപി വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ.

ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ വഴിയാണ് ബിജെപി കേന്ദ്ര നേതൃത്വം വിജയ്‌യുമായി ആശയവിനിമയം നടത്തുന്നതെന്നാണ് സൂചന. തമിഴ്നാട്ടിലെ വിജയ്‌യുടെ വൻ ജനപ്രീതിയും ആരാധകവൃന്ദവും വോട്ടാക്കി മാറ്റാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ചെറിയ വോട്ട് വ്യത്യാസങ്ങൾ പോലും നിർണ്ണായകമാകുന്ന തമിഴ്നാട്ടിൽ ടിവികെയുടെ സാന്നിധ്യം തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറ്റിവരയ്ക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

ബിജെപി ഉപമുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിലാണ് വിജയ് ലക്ഷ്യം വെച്ചിരിക്കുന്നത്. ഇതാണ് ചർച്ചകളിലെ പ്രധാന തർക്കവിഷയം. ഡിഎംകെയെ രാഷ്ട്രീയ ശത്രുവായും ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായും വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ ബിജെപി ദേശീയ നേതൃത്വം താരത്തെ ഒപ്പം നിർത്താൻ ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധി ആശങ്കയിൽ ബിജെപിയുമായി സഖ്യം ചേരുന്നതിനെ ചൊല്ലി ടിവികെയിൽ ഭിന്നതയുണ്ട്.

പാർട്ടിയുടെ തനിമ നഷ്ടപ്പെടുമെന്നും ഒരു സ്വതന്ത്ര ശക്തിയായി വളരണമെന്നും ഒരു വിഭാഗം ഉപദേശകർ കരുതുന്നു. എന്നാൽ വെള്ളിയാഴ്ച ചേർന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ സഖ്യം വേണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചത്. 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള ഭാരിച്ച സാമ്പത്തിക ചെലവ് (ഒരു മണ്ഡലത്തിൽ ഏകദേശം 5 കോടി രൂപ) താങ്ങാൻ പാർട്ടിക്ക് പ്രയാസമായിരിക്കുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ് എന്ത് തീരുമാനമെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഗതി.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം