TVK Vijay: ” കൈക്കൂലി ചോദിച്ചാൽ എന്റെ പേര് പറയൂ”; കരൂരിൽ ജനങ്ങളെ കോരിത്തരിപ്പിച്ച് വിജയിയുടെ പ്രസംഗം

TVK Vijay Karur Speech:നിങ്ങളോട് ആരെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടാൽ നിങ്ങൾക്ക് അത് നൽകാൻ കഴിയില്ല എന്ന് ഉറപ്പിച്ചു പറയൂ. ഞാൻ നിങ്ങളോടൊപ്പം ഉണ്ട് ആരെങ്കിലും നിങ്ങളെ കൈക്കൂലിക്ക് വേണ്ടി നിർബന്ധിച്ചാൽ ഇത് ഞങ്ങളുടെ മകൻ ഞങ്ങളുടെ മകൻ ഞങ്ങളുടെ സഹോദരൻ ഞങ്ങളുടെ അനുജൻ ഞങ്ങളുടെ വിജയിയാണ് ഭരിക്കുന്നത് എന്ന ശക്തമായി പറയുക...............

TVK Vijay:  കൈക്കൂലി ചോദിച്ചാൽ എന്റെ പേര് പറയൂ; കരൂരിൽ ജനങ്ങളെ കോരിത്തരിപ്പിച്ച് വിജയിയുടെ പ്രസംഗം

Cm Joseph C Vijay

Published: 

10 Jul 2026 | 03:24 PM

ചെന്നൈ: കരൂരിൽ നടന്ന തമിഴക വെട്രി കഴകം പാർട്ടിയുടെ പൊതുയോഗത്തിൽ ജനങ്ങളെ കോരിത്തരിപ്പിക്കുന്ന വാക്കുകളുമായി മുഖ്യമന്ത്രി ജോസഫ് സി വിജയ്. നിങ്ങളോട് ആരെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടാൽ നിങ്ങൾക്ക് അത് നൽകാൻ കഴിയില്ല എന്ന് ഉറപ്പിച്ചു പറയൂ. ഞാൻ നിങ്ങളോടൊപ്പം ഉണ്ട് ആരെങ്കിലും നിങ്ങളെ കൈക്കൂലിക്ക് വേണ്ടി നിർബന്ധിച്ചാൽ ഇത് ഞങ്ങളുടെ മകൻ ഞങ്ങളുടെ മകൻ ഞങ്ങളുടെ സഹോദരൻ ഞങ്ങളുടെ അനുജൻ ഞങ്ങളുടെ വിജയിയാണ് ഭരിക്കുന്നത് എന്ന ശക്തമായി പറയുക.

ജനങ്ങൾ നിങ്ങളോടൊപ്പം ഉള്ളപ്പോൾ അഴിമതി മാത്രമല്ല അധികാരവുമായി കളിക്കുന്ന ആരെയും കീഴടക്കാൻ സാധിക്കുമെന്നും വിജയ് പറഞ്ഞു.സ്റ്റാലിന്റെ ഡിഎംകെ വിമർശിച്ചുകൊണ്ട് ഒരുകാലത്ത് കടമ, അന്തസ്സ്, നിയന്ത്രണം എന്നിവ ഉണ്ടായിരുന്ന എല്ലാ പാർട്ടികളും ഇന്ന് എങ്ങനെ പോയി എന്ന് നിങ്ങൾക്കറിയാം. ഡിഎംകെ ഇപ്പോഴും നിങ്ങളുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനാണ് ശ്രമിക്കുന്നത്. ജനങ്ങൾ എന്നെ മുഖ്യമന്ത്രിയാക്കി പക്ഷേ നിങ്ങൾ ഇപ്പോഴും അധികാരത്തിലിരിക്കുന്നത് പോലെയാണ് പെരുമാറുന്നത് എന്നും ഡിഎംകെയെ വിമർശിച്ചു.

ALSO READ:കനത്ത മഴയും ഇടിമിന്നലുമാണേ, ഇവിടേക്ക് പോകും മുന്നേ കാലാവസ്ഥ അറിഞ്ഞോളൂ…

പാട്ടും പരിഹാസങ്ങളും നിറഞ്ഞ നാടകീയമായ ശൈലിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഡിഎംകെ ഭരണകാലത്തെ ക്രമക്കേടുകളെ വിമർശിച്ച വിജയ് രാജ്യം കൊള്ളയടിച്ച് ഭൂമി തട്ടിയെടുത്തത്. ഡിഎംകെ ഭരണകൂടം ആണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച കാരൂർ കമ്പനി ഉടമ എവിടെയാണെന്ന് അറിയാതെ ഓടിപ്പോയെന്നും അദ്ദേഹം ആരോപിച്ചു.

താൻ അവരുടെ രാഷ്ട്രീയത്തെ തെരുവുമൂലയിലേക്ക് എത്തിച്ചു

തന്നോടും തന്റെ പാർട്ടിയോടും അവർക്ക് എതിർക്കാൻ കാരണങ്ങൾ ഉണ്ടാവും. കാരണം അവരുടെ ഉപജീവനമാർഗ്ഗം നശിപ്പിച്ചും അഴിമതിയും കൈക്കൂലിയും അനുവദിക്കാതെയും താൻ അവരുടെ രാഷ്ട്രീയത്തെ തെരുവുമൂലയിലേക്ക് എത്തിച്ചു. ജനങ്ങൾ തന്നെ വിശ്വസിക്കുന്നുവെന്നും മുഖ്യമന്ത്രി വിജയ് അവകാശപ്പെട്ടു. ജനങ്ങൾ വോട്ട് ചെയ്ത് തന്നെ മുഖ്യമന്ത്രിയാക്കിയിട്ടും തനിക്ക് കരൂരിൽ പോകരുതെന്ന് വിലക്കാനും നിയന്ത്രണങ്ങളും ഏർപ്പെടുത്താനും ഡിഎംകെ ഇപ്പോഴും ശ്രമിക്കുകയാണെന്ന് വിജയ് കുറ്റപ്പെടുത്തി. സ്റ്റാലിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ട് നിങ്ങൾ ഇപ്പോഴും സ്വപ്നം കാണുകയാണോ യാഥാർത്ഥ്യത്തിലേക്ക് വരൂ നിങ്ങളുടെ ഭരണം തീർന്ന് നിങ്ങൾ വീട്ടിലിരുന്ന് ടിവി കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ വളരെ കാലമായി എന്നും വിജയി പരിഹസിച്ചു.

ENGLISH SUMMARY

Chief Minister Joseph C Vijay, speaking at the public meeting of the Tamilaka Vetri Kazhagam Party held in Karur, said: “If anyone asks you for a bribe, tell them firmly that you cannot give it.”The Chief Minister’s speech was in a dramatic style, full of songs and jokes.

 

Follow Us
തലമുടി ആരോഗ്യത്തോടെ വളരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ആസ്ത്മയുണ്ടോ? ഈ ഭക്ഷണങ്ങൾ ശ്വാസംമുട്ടൽ കൂട്ടിയേക്കാം!
ഫാറ്റി ലിവർ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
വീട്ടിൽ തുളസിത്തറ പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ
കഴുത്തൊപ്പം വെള്ളം, ഡെലിവറി ബോയ് എങ്ങോട്ടാ?