Transgender Bill: വ്യക്തിപരമായ താൽപര്യമോ സ്വയം പ്രഖ്യാപിത ലിംഗസ്വത്വമോ അംഗീകരിക്കില്ല; ട്രാൻജെൻഡർ ബിൽ പാസാക്കി ലോക്സഭ

Transgender Bill Passed In Lok Sabha: കിന്നർ, ഹിജ്ഡ, അരവാണി, ജോഗ്ത തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക സ്വത്വമുള്ളവരെയോ അന്തർലിംഗ വ്യതിയാനങ്ങളുള്ളവരെയോ മാത്രമേ ഇനി ട്രാൻസ്‌ജെൻഡർ ആയി കണക്കാക്കൂ. വ്യക്തിപരമായ താൽപര്യമോ സ്വയം പ്രഖ്യാപിത ലിംഗസ്വത്വമോ ഇതിനായി അംഗീകരിക്കില്ലെന്നും ബില്ലിൽ പറയുന്നു. ബില്ല് കൂടുതൽ ചർച്ചകൾക്കായി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

Transgender Bill: വ്യക്തിപരമായ താൽപര്യമോ സ്വയം പ്രഖ്യാപിത ലിംഗസ്വത്വമോ അംഗീകരിക്കില്ല; ട്രാൻജെൻഡർ ബിൽ പാസാക്കി ലോക്സഭ

Transgender Bill

Updated On: 

24 Mar 2026 | 09:45 PM

ന്യൂഡൽഹി: പ്രതിപക്ഷ എതിർപ്പിനിടെ ട്രാൻസ്ജെൻഡർ ബിൽ‌ പാസാക്കി (Transgender Bill) ലോക്സഭ. ജനിതിക, ശാരീരിക വ്യത്യാസങ്ങൾ‌ മാത്രമുള്ളവരെ ഉൾപ്പെടുത്തിയാണ് ബിൽ പാസാക്കിയിരിക്കുന്നത്. ട്രാൻസ്‌ജെൻഡർ സമൂഹത്തിന് കൃത്യമായ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമത്തിൽ ഭേദഗതി വരുത്തിയതെന്നാണ് കേന്ദ്രമന്ത്രി വീരേന്ദ്ര കുമാർ അറിയിച്ചു.

കിന്നർ, ഹിജ്ഡ, അരവാണി, ജോഗ്ത തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക സ്വത്വമുള്ളവരെയോ അന്തർലിംഗ വ്യതിയാനങ്ങളുള്ളവരെയോ മാത്രമേ ഇനി ട്രാൻസ്‌ജെൻഡർ ആയി കണക്കാക്കൂ. വ്യക്തിപരമായ താൽപര്യമോ സ്വയം പ്രഖ്യാപിത ലിംഗസ്വത്വമോ ഇതിനായി അംഗീകരിക്കില്ലെന്നും ബില്ലിൽ പറയുന്നു.

ALSO READ: പശ്ചിമേഷ്യന്‍ സംഘര്‍ഷം; മോദിയുമായി സംസാരിച്ച് ട്രംപ്‌

വ്യക്തിത്വം സ്ഥിരീകരിക്കുന്നതിന് ചീഫ് മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലാകും ജില്ലാ മജിസ്‌ട്രേറ്റുമാർ തിരിച്ചറിയൽ കാർഡുകൾ നൽകുന്നത്. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ച് കഠിനമായ ശിക്ഷകളും ലോക്സഭ പാസാക്കിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

കോൺഗ്രസ്, ഡിഎംകെ, സമാജ്‌വാദി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ശക്തമായാണ് എതിർത്തത്. സ്വയം ലിംഗപദവി നിർണയിക്കാനുള്ള അവകാശം ബില്ല് തകർക്കുന്നുവെന്നും ഇത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് കൂടുതൽ ചർച്ചകൾക്കായി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 

 

 

 

Follow Us
രണ്ടി കിലോയിൽ അധികം കഞ്ചാവുമായി യുവാവ് കായംകളുത്ത് പിടിയിൽ
ക്യൂ തെറ്റിച്ചു! കൊച്ചി വണ്ടർലായിൽ നടന്ന കൂട്ടയടി
മാങ്കുളത്ത് അയാൾ വീണില്ല, കുട്ടികൾ രക്ഷകരായി
മരണത്തെ കണ്ട ജവാൻ, ജീവൻ നൽകി പോലീസുകാരൻ