Vijay: തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി ദളപതിയോ? ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അനുമതി തേടി വിജയ്

TVK Chief Vijay Meets Tamil Nadu Governor: 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. നിലവിലെ സാഹചര്യത്തിൽ ഭൂരിപക്ഷത്തിന് ആവശ്യമായ മാന്ത്രിക സംഖ്യയിലെത്താൻ ടിവികെക്ക് 10 സീറ്റുകളുടെ കൂടി പിന്തുണ ആവശ്യമാണ്. വിജയ് ഉന്നയിച്ച അവകാശവാദം പരിശോധിച്ച ശേഷം, സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ അദ്ദേഹത്തോട് നിർദ്ദേശിക്കും. നിശ്ചിത സമയത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കാനായാൽ തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യും.

Vijay: തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി ദളപതിയോ? ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അനുമതി തേടി വിജയ്

Vijay

Updated On: 

06 May 2026 | 06:18 PM

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളുമായി തമിഴക വെട്രി കഴകം (T V K) അധ്യക്ഷൻ വിജയ്. ഇന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തിയ വിജയ്, അടുത്ത സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ചെന്നൈയിലെ രാജ്ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. തന്റെ പാർട്ടിക്കും സഖ്യത്തിനുമുള്ള പിന്തുണ വിജയ് ഗവർണറെ അറിയിച്ചു. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. നിലവിലെ സാഹചര്യത്തിൽ ഭൂരിപക്ഷത്തിന് ആവശ്യമായ മാന്ത്രിക സംഖ്യയിലെത്താൻ ടിവികെക്ക് 10 സീറ്റുകളുടെ കൂടി പിന്തുണ ആവശ്യമാണ്.

Also Read: Vijay Net Worth: നാല് ബാങ്കിൽ 100 കോടി എഫ്ഡി, വീടുകൾ പലത്; വിജയ് സമ്പാദിച്ചത് ഇത്രയും

വിജയ് ഉന്നയിച്ച അവകാശവാദം പരിശോധിച്ച ശേഷം, സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ അദ്ദേഹത്തോട് നിർദ്ദേശിക്കും. നിശ്ചിത സമയത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കാനായാൽ തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യും. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ഇത്രയും വലിയൊരു രാഷ്ട്രീയ നീക്കത്തിലേക്ക് അദ്ദേഹം കടന്നത് തമിഴ് രാഷ്ട്രീയ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

ഗവർണറെ കണ്ട് വിജയ്, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ടിവികെ അധ്യക്ഷൻ വിജയ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ സന്ദർശിച്ചു. 234 അംഗ സഭയിൽ 108 സീറ്റുകൾ നേടിയ ടിവികെയ്ക്ക് അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ, ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള കൃത്യമായ കണക്കുകൾ ഹാജരാക്കാൻ ഗവർണർ നിർദ്ദേശിച്ചതോടെ വ്യാഴാഴ്ച നടക്കാനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് അനിശ്ചിതത്വത്തിലായി. കേവല ഭൂരിപക്ഷത്തിന് 118 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. കോൺഗ്രസ് പിന്തുണയോടെ 113 അംഗങ്ങളുടെ ബലം നിലവിലുണ്ടെങ്കിലും ബാക്കി 5 പേരുടെ കൂടി പിന്തുണക്കത്തുകൾ ഹാജരാക്കിയാൽ മാത്രമേ സത്യപ്രതിജ്ഞ അനുവദിക്കൂ എന്ന നിലപാടിലാണ് രാജ്ഭവൻ.

ഭൂരിപക്ഷം തെളിയിക്കാൻ രണ്ടാഴ്ചത്തെ സമയം വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. ദ്രാവിഡ പാർട്ടികളുടെ പതിറ്റാണ്ടുകൾ നീണ്ട ഭരണത്തുടർച്ചയ്ക്ക് അറുതി വരുത്തിക്കൊണ്ട് ഒരു പുതിയ രാഷ്ട്രീയ അധ്യായത്തിനാണ് തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്.

ഫാൻ കൾച്ചർ രാഷ്ട്രീയ ബോധത്തെ മറികടക്കുന്നു – പ്രകാശ് രാജ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ വോട്ടർമാരുടെ രാഷ്ട്രീയ ബോധ്യങ്ങളെയും തമിഴ് രാഷ്ട്രീയത്തിലെ പുതിയ പ്രവണതകളെയും വിമർശിച്ച് നടൻ പ്രകാശ് രാജ്. തമിഴ്നാട് രാഷ്ട്രീയം പക്വത പ്രാപിച്ചുവെന്ന് അവകാശപ്പെടുമ്പോഴും, സമൂഹം ഇന്ന് യഥാർഥ രാഷ്ട്രീയ ബോധത്തേക്കാൾ ഉപരിയായി ‘ആരാധനാ സംസ്കാരത്തിന് പിന്നാലെയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

പ്രകാശ് രാജിന്റെ കുറിപ്പിലെ പ്രധാന ഭാഗങ്ങൾ

ഇതിഹാസ നേതാവ് കെ. കാമരാജ് പോലും പരാജയം രുചിച്ചിട്ടുണ്ടെന്നും, വിശാലമായ അർത്ഥത്തിൽ നിലവിലെ സാഹചര്യത്തിൽ എം.കെ സ്റ്റാലിനും പരാജയപ്പെട്ടിരിക്കുകയാണെന്നും പ്രകാശ് രാജ് കുറിച്ചു. ജനപ്രിയ തരംഗങ്ങളിൽ വലിയ നേതാക്കൾ പോലും വീണുപോകുന്നതിനെയാണ് അദ്ദേഹം ഇതിലൂടെ സൂചിപ്പിച്ചത്.

ജനങ്ങൾക്ക് യഥാർഥ രാഷ്ട്രീയ അവബോധം ഇനിയും ഉണ്ടായിട്ടില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത്. സമൂഹം ആരാധകരാൽ നയിക്കപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയ അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക് പലപ്പോഴും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നും, ആ ദൗത്യം തുടരുമെന്നും താരം വ്യക്തമാക്കി.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും ചർച്ചകളും

നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത കുതിപ്പും തമിഴ് രാഷ്ട്രീയത്തിന്റെ അടിസ്ഥാന സ്വഭാവത്തെ മാറ്റിയോ എന്ന ചോദ്യം പ്രകാശ് രാജിന്റെ വാക്കുകൾ ഉയർത്തുന്നുണ്ട്. തമിഴ് രാഷ്ട്രീയത്തിൽ സിനിമാ താരങ്ങൾക്കുള്ള സ്വാധീനം വീണ്ടും ചർച്ചയാക്കാൻ ഈ കുറിപ്പ് കാരണമായി. വിജയിച്ച സ്ഥാനാർത്ഥികൾക്ക് ജനങ്ങളെ സേവിക്കാൻ മികച്ച രീതിയിൽ സാധിക്കട്ടെ എന്ന് ആശംസിച്ച താരം, തന്റെ പതിവ് ശൈലിയായ #JustAsking എന്ന ഹാഷ്‌ടാഗോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്. വിജയ്‌യുടെ വിജയത്തെ തമിഴ്നാട് ആഘോഷിക്കുമ്പോൾ, പ്രകാശ് രാജിന്റെ ഈ വേറിട്ട നിരീക്ഷണം സോഷ്യൽ മീഡിയയിൽ വലിയ സംവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.

English summary

Following a historic electoral performance, TVK Chief Vijay met Governor Rajendra Arlekar to stake his claim to form the government with support from the Congress party. However, the swearing-in ceremony faces a potential delay as the Governor has requested formal letters of support from 118 MLAs to verify the required majority.

Follow Us
Related Stories
എത്രകണ്ടിട്ടും മതിവരുന്നില്ല! ​​ചൈനയെ തോൽപ്പിച്ച് സ്വർണം നേടിയ വനിതാ റിലേ ടീമിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
Air India Flight On Pak Airspace: എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ! സംഭവം റിപ്പോർട്ട് ചെയ്യാത്തതിന് കനത്ത നടപടി
Chennai Metro: മെട്രോ കുതിച്ചുപായും! റെഡ് ലൈൻ നിർമ്മാണത്തിൽ നിർണായക നീക്കം
Haryana IAS Officer Arrested: നടന്നത് 593 കോടിയുടെ വമ്പൻ അഴിമതി; സർക്കാരിൻ്റെ 60 കോടി തട്ടിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ പിടിയിൽ
PM Modi: ഗ്യാസ് പ്ലാന്റിലെ അപകടത്തില്‍ പൊലിഞ്ഞത് 12 ഇന്ത്യന്‍ ജീവനുകള്‍; മോദിയെ വിളിച്ച് ദുഃഖം പങ്കുവെച്ച് ഖത്തർ അമീർ
Bengaluru-Chennai Travel: ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് ബെസ്റ്റ് റോഡ് ഏതാണെന്ന് അറിയാമോ? ബ്ലോക്കില്ലാതെ ഈസിയായി പോകാം
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'