Vijay Oath Ceremony: ‘ജനനായകൻ’ ഇനി മുഖ്യമന്ത്രി, വിജയിയുടെ സത്യപ്രതിജ്ഞ ഇന്ന്

Vijay to take oath as Tamil Nadu Chief Minister today: 234 സീറ്റുകളിൽ 108 എണ്ണമാണ് ടിവികെ നേടിയത്. ഡിഎംകെ 59ഉം എഡിഎംഎകെ 47 സീറ്റുകളും നേടി. വൻ വിജയം നേടിയതോടെ സർക്കാർ രൂപീകരണത്തിന് തയ്യാറായ വിജയിക്ക് പിന്നീട് നേരിടേണ്ടി വന്നത് കേവലഭൂരിപക്ഷം എന്ന വെല്ലുവിളിയായിരുന്നു.

Vijay Oath Ceremony: ജനനായകൻ ഇനി മുഖ്യമന്ത്രി, വിജയിയുടെ സത്യപ്രതിജ്ഞ ഇന്ന്

വിജയ്

Updated On: 

10 May 2026 | 06:52 AM

ചെന്നൈ: അഞ്ച് ദിവസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനം. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ടിവികെ നേതാവും നടനുമായ വിജയ് സി ജോസഫ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ ഗവർണർ ആർവി ആർലേക്കറെ കണ്ട് അവകാശവാദം ഉന്നയിക്കുകയും തുടർന്ന് സത്യപ്രതിജ്ഞ സമയം വിടുകയായിരുന്നു. മന്ത്രിമാരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്തേക്കും എന്നാണ് വിവരം.

അതേസമയം, അധികാരമേൽക്കുന്ന സർക്കാർ മെയ് 13നകം നിയമസഭയിൽ വിശ്വാസവോട്ട് തേടണമെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്. വിസികെയും മുസ്ലീം ലീഗും പിന്തുണച്ചതോടെയാണ് കേവലഭൂരിപക്ഷം മറികടന്നത്. കോണ്‍ഗ്രസ് (5), സിപിഎം (2), സിപിഐ (2), വിസികെ (2), ലീഗ് (2) എന്നിങ്ങനെ ടിവികെയുടെ പിന്തുണ 120 ആയി.

വിജയിയുടെ സത്യപ്രതിജ്ഞയുടെ പുതിയ അധ്യായത്തിനാണ് വഴിതുറക്കുന്നത്. കെ കാമരാജിന്റെ ഭരണകാലത്തിന് ശേഷം ദ്രാവിഡ പാർട്ടികളിൽ നിന്നാല്ലാതെ ഒരാൾ തമിഴ്നാടിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് ഇതാദ്യമായാണ്. അണ്ണാദുരൈ, കരുണാനിധി, എംജിആർ, ജയലളിത, സ്റ്റാലിൻ തുടങ്ങിയ ദ്രാവിഡ നേതാക്കളുടെ പതിറ്റാണ്ടുകൾ നീണ്ട ഭരണത്തുടർച്ചയ്ക്കാണ് മാറ്റം വരുന്നത്.

ALSO READ: മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച് വിജയ്; വിസികെ പിന്തുണ പ്രഖ്യാപിച്ചു

ട്വിസ്റ്റുകൾക്കൊടുവിൽ ക്ലൈമാക്സിലേക്ക്

നിയമസഭ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു ആക്ഷൻ പടം പോലെയായിരുന്നു തമിഴ്നാട്ടിലെ സ്ഥിതി. ഓരോ സമയവും വൻ ട്വിസ്റ്റുകളാണ് സംഭവിച്ചത്. തുടർഭരണം ലക്ഷ്യമിട്ട് ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട എംകെ സ്റ്റാലിനും ഡിഎംകെയ്ക്കും വൻ തിരിച്ചടി നൽകിയാണ് വിജയിയുടെ തമിഴക വെട്രി കഴകം അട്ടിമറി ജയം സ്വന്തമാക്കിയത്.

234 സീറ്റുകളിൽ 108 എണ്ണമാണ് ടിവികെ നേടിയത്. ഡിഎംകെ 59ഉം എഡിഎംഎകെ 47 സീറ്റുകളും നേടി. വൻ വിജയം നേടിയതോടെ സർക്കാർ രൂപീകരണത്തിന് തയ്യാറായ വിജയിക്ക് പിന്നീട് നേരിടേണ്ടി വന്നത് കേവലഭൂരിപക്ഷം എന്ന വെല്ലുവിളിയായിരുന്നു. 118 എന്ന കേവലഭൂരിപക്ഷം നേടിയാൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയുകയുള്ളൂ എന്ന് ഗവർണർ വ്യക്തമാക്കി.

നിലപാടിലുറച്ച് ഗവർണർ

കേവലഭൂരിപക്ഷമെന്ന വെല്ലുവിളിക്ക് പിന്നാലെ കോൺഗ്രസ് വിജയിക്ക് പിന്തുണ നൽകി. 5 എംഎൽഎമാർ എത്തിയതോടെ സീറ്റ് 113 ആയെങ്കിലും 118 എന്ന നിലപാടിൽ ഗവർണർ ഉറച്ച് നിന്നു. സത്യപ്രതിജ്ഞ നടത്തി മുഖ്യമന്ത്രിയായി അധികാരമേറ്റാൽ പിന്തുണ ഉറപ്പിക്കുന്നത് എളുപ്പമാകുമെന്ന് കരുതിയിരുന്ന വിജയിക്ക് വൻ തിരിച്ചടിയാണ് ഗവർണർ നൽകിയത്.

അതേസമയം, വിജയിയെ താഴെയിറക്കാൻ ഡിഎംകെയും അഡിഎംകെയും ഒന്നിക്കുന്നു എന്ന അഭ്യൂഹങ്ങളും പരന്നു. 1972ലാണ് എംജിആർ എഐഎഡിഎംകെ രൂപീകരിച്ചത്. പാർട്ടിക്കുള്ളിലെ അഴിമതി ആരോപണങ്ങളെ തുർന്നുണ്ടായ തർക്കങ്ങൾക്ക് പിന്നാലെ എം കരുണാനിധി എംജിആറിനെ ഡിഎംകെയിൽ നിന്ന് പുറത്താക്കി. ഇത് പതിറ്റാണ്ടുകളോളം നീണ്ടുനിൽക്കുന്ന ശത്രുതയ്ക്ക് വഴിയൊരുക്കിയത്. അതുകൊണ്ട് തന്നെ വിജയിയെ നേരിടാൻ ഇവർ ഒരുമിച്ചിരുന്നെങ്കിൽ അത് മറ്റൊരു ചരിത്രനിമിഷമാകുമായിരുന്നു.

English Summary:

Vijay will take oath at the Jawaharlal Nehru Indoor Stadium in Chennai, with the swearing-in ceremony scheduled for Sunday morning.TVK secured major support from alliance partners and crossed the majority mark needed to form the government. A small cabinet of ministers is also expected to be sworn in alongside him.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്