TVK Vijay Oath: വിജയ് നാളെ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ഒപ്പം 9 മന്ത്രിമാരും

TVK Vijay Oath Tomorrow May 10:നിലവിൽ, കോൺഗ്രസ്, ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ്‌നാട്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്സിസ്റ്റ് പാർട്ടി, ഇന്ത്യൻ മുസ്ലീം ലീഗ് എന്നിവയുൾപ്പെടെ 120 എംഎൽഎമാരുടെ പിന്തുണ ടിവികെയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് മെയ് 10 ഞായറാഴ്ച്ച വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത്.............

TVK Vijay Oath: വിജയ് നാളെ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ഒപ്പം 9 മന്ത്രിമാരും

Vijay

Updated On: 

09 May 2026 | 09:39 PM

ചെന്നൈ: തമിഴ്നാട്ടിൽ നാളെ പുതിയ സർക്കാർ അധികാരത്തിലെത്തും. മുഖ്യമന്ത്രിയായി ടിവികെ നേതാവ് വിജയ് സി ജോസഫ് സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ട്. ഭൂരിപക്ഷം തെളിയിച്ച സാഹചര്യത്തിലാണ് നീക്കം. വിജയ് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ചു. ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നാളെ രാവിലെ 10 മണിക്കാണ് വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങ്.

നിലവിൽ, കോൺഗ്രസ്, ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ്‌നാട്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്സിസ്റ്റ് പാർട്ടി, ഇന്ത്യൻ മുസ്ലീം ലീഗ് എന്നിവയുൾപ്പെടെ 120 എംഎൽഎമാരുടെ പിന്തുണ ടിവികെയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് മെയ് 10 ഞായറാഴ്ച്ച വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത്.തമിഴ്നാട് തിരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയയാണ് വിജയിയുടെ ടിവികെ. എന്നാൽ 118 എന്ന മാന്ത്രിക സംഖ്യയിൽ എത്താതെ സർക്കാർ രൂപീകരിക്കുക എന്നത് ടി വി കെയെ സംബന്ധിച്ച് വലിയ അ‌നശ്ചിതത്വമാണ് സൃഷ്ടിച്ചത്.

ALSO READ:മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച് വിജയ്; വിസികെ പിന്തുണ പ്രഖ്യാപിച്ചു

കോൺഗ്രസ് ആദ്യം തന്നെ വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു

5 സീറ്റുകൾ നേടിയ കോൺഗ്രസ് ആദ്യം തന്നെ വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടാതെ സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഒഴിവാക്കുക എന്ന ഉദ്ദേശത്തിൽ രണ്ട് സീറ്റുകൾ വീതമുള്ള സിപിഐയും സിപിഎമ്മും വിജയിയോട് സർക്കാർ രൂപീകരിക്കാമെന്ന് പ്രഖ്യാപനം നടത്തി. എന്നാൽ പിന്തുണയിൽ വിസികെയുടെ പിന്തുണയുടെ കാര്യത്തിൽ മാത്രം ആശങ്ക നിലനിന്ന സാഹചര്യത്തിലാണ് സർക്കാർ രൂപീകരണം എന്ന വലിയ നീക്കത്തിലേക്ക് ടിവികെയ്ക്ക് എത്തിപ്പെടാൻ സാധിക്കാതെ ആയത്.

അതേസമയം ഇടതു പാർട്ടികൾ വിജയിയുടെ മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നാണ് സൂചന. പുറത്തുനിന്നാണ് പിന്തുണയ്ക്കുക. എന്നാൽ കോൺഗ്രസിന്റെ രണ്ടു മന്ത്രിമാരെങ്കിലും വിജയിയുടെ മന്ത്രിസഭയിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. സർക്കാർ രൂപീകരണത്തിൽ അനശ്ചിതത്വം നിൽക്കുമ്പോൾ എം കെ സ്റ്റാലിന്റെ ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് സർക്കാർ രൂപീകരിക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നുവന്നിരുന്നു. എന്നാൽ അത് അപ്പോൾ തന്നെ സ്റ്റാലിൻ നിഷേധിച്ചതാണ്.

ഒരു പുതിയ പാർട്ടി അധികാരത്തിൽ വരുക എന്നത് ജനങ്ങളുടെ താല്പര്യം ആണ് എന്നും ആ ജനഹിതത്തെ തങ്ങൾ മാനിക്കുന്നു എന്നുമായിരുന്നു സ്റ്റാലിന്റെ പ്രതികരണം. മാത്രമല്ല വിജയി സർക്കാർ രൂപീകരിക്കാൻ വേണ്ടിയാണ് തങ്ങളും കാത്തിരിക്കുന്നത് ആറുമാസത്തേക്ക് യാതൊരു വിധത്തിലുള്ള ശല്യവും ഡിഎംകെയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്നും സ്റ്റാലിൻ ഉറപ്പിച്ചു പറഞ്ഞു. വിജയിയുടെ ഭരണം കാണണമെന്നും അദ്ദേഹം തിരഞ്ഞെടുപ്പിൽ നടത്തിയ പ്രഖ്യാപനങ്ങളിൽ എത്രത്തോളം കാര്യങ്ങൾ നടപ്പിലാക്കും എന്ന് അറിയണമെന്നുമായിരുന്നു സ്റ്റാലിൻ പ്രതികരിച്ചത്.തമിഴ്നാട്ടിലെ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകും എന്ന വിജയുടെ പ്രഖ്യാപനങ്ങൾ അടക്കം ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു സ്റ്റാലിന്റെ പ്രതികരണം. 2500 രൂപ നൽകിയില്ലെങ്കിലും തങ്ങൾ നൽകിയത് പോലെ ആയിരം രൂപയെങ്കിലും ടിവികെ സ്ത്രീകൾക്ക് നൽകണമെന്നായിരുന്നു സ്റ്റാലിൻ പ്രതികരിച്ചത്.

ENGLISH SUMMARY

TVK leader Vijay C Joseph is reported to be taking oath as the Chief Minister. The move comes after he proved his majority. Vijay met the Governor and asserted his right to form the government.

Loading...
Unable to load recommendations.
Follow Us
Related Stories
Starlink: ‘ഇന്ത്യയിൽ അതിവേഗ ഇൻ്റർനെറ്റ് നൽകാൻ ഞങ്ങൾ തയ്യാർ’; റിലയൻസിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക്
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?