ചീഫ് ജസ്റ്റിസിനെതിരേ ട്വീറ്റ്: കെപിസിസിക്ക് സുപ്രീം കോടതി നോട്ടീസ് അ‌യച്ചു

KPCC Tweet against Supreme Court Chief Justice: ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ കെപിസിസി അ‌ക്കൗണ്ടിൽ നിന്ന് ട്വീറ്റ് വന്ന സംഭവത്തിൽ കെപിസിസിക്ക് സുപ്രീം കോടതി നോട്ടീസ് അ‌യച്ചതായി റിപ്പോർട്ട്. ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റ് പോസ്റ്റ് ചെയ്യപ്പെട്ട് നിമിഷങ്ങൾക്കകം തന്നെ ഡിലീറ്റ് ചെയ്തെങ്കിലും അ‌തിനകം ട്വീറ്റ് വിവാദമായിരുന്നു. ചീഫ് ജസ്റ്റി​സിനെതിരേയുള്ള കോൺഗ്രസ് ടീറ്റ് ചൂണ്ടിക്കാട്ടി ഹർജി എത്തി.

ചീഫ് ജസ്റ്റിസിനെതിരേ ട്വീറ്റ്: കെപിസിസിക്ക് സുപ്രീം കോടതി നോട്ടീസ് അ‌യച്ചു

Kpcc Tweet Against Supreme Court Chief Justice

Published: 

15 Oct 2026 | 06:03 PM

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരേ കെപിസിസിയുടെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കോൺഗ്രസ് കുരുക്കിലേക്ക്. ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ കെപിസിസി അ‌ക്കൗണ്ടിൽ നിന്ന് ട്വീറ്റ് വന്ന സംഭവത്തിൽ കെപിസിസിക്ക് സുപ്രീം കോടതി നോട്ടീസ് അ‌യച്ചതായി റിപ്പോർട്ട്. ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റ് പോസ്റ്റ് ചെയ്യപ്പെട്ട് നിമിഷങ്ങൾക്കകം തന്നെ ഡിലീറ്റ് ചെയ്തെങ്കിലും അ‌തിനകം ട്വീറ്റ് വിവാദമായിരുന്നു. ചീഫ് ജസ്റ്റി​സിനെതിരേയുള്ള കോൺഗ്രസ് ടീറ്റ് ചൂണ്ടിക്കാട്ടി ഹർജി എത്തിയതോടെയാണ് സുപ്രീം കോടതി ഇപ്പോൾ കെപിസിസിക്ക് നോട്ടീസ് അയച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ഏതാനും ദിവസങ്ങൾ മുമ്പാണ് വിവാദത്തിന് ഇടയാക്കിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി, സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യത്തിന്‍റെ മാർച്ച് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ എക്സ് പോസ്റ്റ് കോൺഗ്രസ് കേരള ഘടകത്തിന്‍റെ ഔദ്യോഗിക എക്സ് പേജിൽ പ്രത്യക്ഷപ്പെട്ടത്.

Loading...
Unable to load recommendations.
Follow Us
Related Stories
ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറിയവർക്ക് സംവരണത്തിന് അ‌ർഹതയില്ല: സുപ്രീം കോടതി
എന്താണ് ‘7500’ കോഡ് ? എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ട സംഭവത്തിന് പിന്നാലെ ചർച്ചയായി ‘ട്രാൻസ്പോണ്ടർ കോഡുകൾ’
Namma Metro: ബെംഗളൂരുവിൽ റെഡ് ലൈൻ മെട്രോയ്ക്ക് പുത്തന്‍ ചുവടുവെപ്പ്; സർജാപൂരിൽ പഠനം ആരംഭിച്ചു
Narendra Modi: ഇന്ത്യ–കാനഡ ബന്ധത്തിൽ പുതിയ നീക്കം; വ്യാപാര കരാർ വേഗത്തിലാക്കാൻ മോദി
വിവാഹം കഴിക്കാൻ നിർബന്ധിച്ചു; യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി റൂം ഹീറ്റർ കൊണ്ട് പൊള്ളലേപ്പിച്ച് കാമുകൻ്റെ ക്രൂരത
കരിമ്പ് കർഷകരുടെ പ്രതിസന്ധി; പ്രശ്നങ്ങൾ പഠിക്കാൻ പുതിയ സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ
പരിപ്പും പയറും കഴിക്കുമ്പോൾ ഗ്യാസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്! 40-കളിലെ കുടവയർ മാറ്റാൻ എളുപ്പവഴികൾ ഇതാ!
രാത്രി ഉറക്കം കിട്ടുന്നില്ല അല്ലേ? ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
തൊലിയോടുകൂടി പേരയ്ക്ക കഴിച്ചാൽ എന്ത് സംഭവിക്കും?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?