Barabanki Murder Case: കൊടുംക്രൂരത! ഐസ്‌ക്രീം വിൽപനക്കാരനെ കഴുത്തറുത്ത് കൊന്നു; തല കത്തിക്കാൻ ശ്രമം, പ്രതി അറസ്റ്റിൽ

Barabanki Ice-cream Seller Death: പതിവുപോലെ ഐസ്‌ക്രീം വിൽപനയ്ക്കായാണ് ബബ്‌ലു പർസാവൽ ഗ്രാമത്തിലെത്തിയത്. അവിടെ ശങ്കർ യാദവുമായി ഉണ്ടായ വാക്കുതർക്കമാണ് ഒടുവിൽ കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനിടെ വീട്ടിലേക്കു കയറിപ്പോയ ശങ്കർ, അരിവാളുമായി പുറത്തെത്തി ബബ്‌ലുവിനെ കഴുത്തറക്കുകയായിരുന്നു. നാട്ടുകാർ നോക്കിനിൽക്കെയാണ് ശങ്കർ, ബബ്‌ലുവിന്റെ തല അറുത്തെടുത്തത്.

Barabanki Murder Case: കൊടുംക്രൂരത! ഐസ്‌ക്രീം വിൽപനക്കാരനെ കഴുത്തറുത്ത് കൊന്നു; തല കത്തിക്കാൻ ശ്രമം, പ്രതി അറസ്റ്റിൽ

കൊല്ലപ്പെട്ട ബബ്‌ലു

Published: 

29 Mar 2026 | 07:22 AM

ലഖ്നൗ: ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ പട്ടാപ്പകൽ യുവാവിൻ്റെ കഴുത്തറുത്ത് കൊന്നു. നടുറോഡിൽ വച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു. പാരാ ബെഹത ഗ്രാമവാസിയായ ഐസ്‌ക്രീം വിൽപനക്കാരൻ ബബ്‌ലു (25) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പർസാവൽ സ്വദേശിയായ ശങ്കർ യാദവിനെ (50) പോലീസ് അറസ്റ്റ് ചെയ്തു. യുവാവിൻ്റെ തല അറുത്തെടുത്ത ശേഷം പ്രതി വീട്ടിൽകൊണ്ടുപോയി കത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

ALSO READ: മ്യാൻമർ സൈബർ തട്ടിപ്പ് സംഘത്തിലേക്ക് റിക്രൂട്ടിങ്: മുംബൈ മലയാളി സിബിഐ പിടിയിൽ

പതിവുപോലെ ഐസ്‌ക്രീം വിൽപനയ്ക്കായാണ് ബബ്‌ലു പർസാവൽ ഗ്രാമത്തിലെത്തിയത്. അവിടെ ശങ്കർ യാദവുമായി ഉണ്ടായ വാക്കുതർക്കമാണ് ഒടുവിൽ കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനിടെ വീട്ടിലേക്കു കയറിപ്പോയ ശങ്കർ, അരിവാളുമായി പുറത്തെത്തി ബബ്‌ലുവിനെ കഴുത്തറക്കുകയായിരുന്നു. നാട്ടുകാർ നോക്കിനിൽക്കെയാണ് ശങ്കർ, ബബ്‌ലുവിന്റെ തല അറുത്തെടുത്ത് വീടിലേക്ക് കൊണ്ടുപോയത്.

സംഭവമറിഞ്ഞ് പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. ആ സമയം വീടിനുള്ളിൽ ബബ്‌ലുവിന്റെ തല കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ശങ്കർ. ഉടൻതന്നെ ശങ്കറിനെ അറസ്റ്റ് ചെയ്യുകയും, വീടിനുള്ളിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തുകയും ചെയ്തു. ബബ്‌ലുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. മൂന്ന് സഹോദരന്മാരിൽ മൂത്തവനാണ് ബബ്‌ലു. ഐസ്ക്രീം വിറ്റും കൂലിപ്പണിക്ക് പോയുമാണ് അദ്ദേഹം കുടുംബം പോറ്റിയിരുന്നത്. ബബ്‌ലുവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

 

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം