Tamil Nadu Government Formation: ടിവികെ വാഴും വിജയ് നയിക്കും; CPI-CPIM-VCK പിന്തുണ പ്രഖ്യാപിച്ചു

Tamilaga Vettri Kazhagam Receives Backing From CPI CPI(M) and VCK: ഒന്ന് രണ്ട് ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് വിവരം. 234 അംഗ തമിഴ്‌നാട് നിയമസഭയില്‍ 118 എംഎല്‍എമാരാണ് സര്‍ക്കാര്‍ രൂപീകരിക്കാനായി ആവശ്യമായുള്ളത്. ഇതില്‍ 108 എംഎല്‍എമാര്‍ ടിവികെ പാര്‍ട്ടിക്കുണ്ട്. ബാക്കി എണ്ണം തികയ്ക്കാനായി വിവിധ പാര്‍ട്ടികള്‍ക്ക് വിജയ് കത്തയച്ചിരുന്നു.

Tamil Nadu Government Formation: ടിവികെ വാഴും വിജയ് നയിക്കും; CPI-CPIM-VCK പിന്തുണ പ്രഖ്യാപിച്ചു

വിജയ് ഗവര്‍ണറെ കാണുന്നു

Published: 

08 May 2026 | 05:02 PM

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്‌ക്കൊപ്പം നിന്ന് സര്‍വ്വരും. ഭൂരിപക്ഷത്തിനായി സിപിഐഎം, സിപിഐ, വിസികെ പാര്‍ട്ടികള്‍ ടിവികെയെ പിന്തുണച്ചു. ഇതോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വിജയ്ക്ക് മുന്നിലുണ്ടായിരുന്ന എല്ലാ തടസങ്ങളും മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം നിലവില്‍ ടിവികെ പാര്‍ട്ടിക്കുണ്ട്. ഇന്ന് വൈകിട്ട് ആറ് മണിക്ക് വിജയ് ഗവര്‍ണര്‍ ആര്‍വി അര്‍ലേക്കറെ കാണും.

ഒന്ന് രണ്ട് ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് വിവരം. 234 അംഗ തമിഴ്‌നാട് നിയമസഭയില്‍ 118 എംഎല്‍എമാരാണ് സര്‍ക്കാര്‍ രൂപീകരിക്കാനായി ആവശ്യമായുള്ളത്. ഇതില്‍ 108 എംഎല്‍എമാര്‍ ടിവികെ പാര്‍ട്ടിക്കുണ്ട്. ബാക്കി എണ്ണം തികയ്ക്കാനായി വിവിധ പാര്‍ട്ടികള്‍ക്ക് വിജയ് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് തങ്ങളുടെ 5 എംഎല്‍എമാരുടെ പിന്തുണ നല്‍കി.

ഇപ്പോഴിതാ ശേഷിക്കുന്ന നമ്പര്‍ തികയ്ക്കാന്‍ രണ്ട് എംഎല്‍എമാരുള്ള സിപിഐയും സിപിഐഎമ്മും വിസികെയും വിജയോടൊപ്പം നില്‍ക്കുകയാണ്. മൂന്ന് പാര്‍ട്ടികളുടെയും പിന്തുണ ടിവികെയെ 118 എന്ന അംഗസംഖ്യയിലേക്ക് ഉയര്‍ത്തി.

ഫലം പ്രഖ്യാപിച്ച അന്നുമുതല്‍ സംസ്ഥാനത്ത് അനിശ്ചിതത്വങ്ങള്‍ ഏറെയായിരുന്നു. തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസ് പിന്തുണ ടിവികെയ്ക്ക് ലഭിച്ചിരുന്നുവെങ്കിലും ഡിഎംകെയുമായുള്ള സഖ്യം ഒരു വെല്ലുവിളി ഉയര്‍ത്തുമോ എന്ന സംശയത്തിലായിരുന്നു എല്ലാവരും. എന്നാല്‍ തമിഴ്‌നാട്ടിലെ ജനവികാരം മാനിച്ച് മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്.

ഗവര്‍ണറുമായി വിജയ് നേരത്തെ രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ രണ്ട് തവണയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വിജയ്‌യുടെ അവകാശവാദങ്ങള്‍ ഗവര്‍ണര്‍ തള്ളി. സഭയില്‍ ആവശ്യമായ പിന്തുണ വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഗവര്‍ണര്‍. 118 പേരുടെ പിന്തുണ ലഭിച്ചുവെന്ന് കാണിക്കുന്ന കത്തുമായി വീണ്ടും വരണമെന്നായിരുന്നു ഗവര്‍ണര്‍ അര്‍ലേക്കര്‍ വിജയ്‌യോട് ആവശ്യപ്പെട്ടത്. വിജയിക്ക് വേണ്ടത്ര പിന്തുണ ഇല്ലെന്ന് കാണിച്ച് ഗവര്‍ണര്‍ എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനിടെ ഡിഎംകെയും എഐഎഡിഎംകെയും ഒന്നിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.

Also Read: Tamil Nadu Government Formation: അങ്ങോട്ട് മാറി ഇരിക്കാം; കോണ്‍ഗ്രസിനൊപ്പം പാര്‍ലമെന്റില്‍ ഇരിക്കാനാകില്ല; സ്പീക്കര്‍ക്ക് ഡിഎംകെയുടെ കത്ത്

കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം അവസാനിച്ചു

കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ചുവെന്ന് ഡിഎംകെ. സഖ്യം അവസാനിച്ചതിനാല്‍ പാര്‍ലമെന്റില്‍ തങ്ങളുടെ പാര്‍ട്ടി അംഗങ്ങള്‍ക്ക് മറ്റൊരു ഇരിപ്പിടം അനുവദിക്കണമെന്ന് ഡിഎംകെ സ്പീക്കറോട് ആവശ്യപ്പെട്ടു. എംപി കനിമൊഴി കരുണാനിധി സ്പീക്കര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

രാഷ്ട്രീയ സാഹചര്യങ്ങളില്‍ സംഭവിച്ച മാറ്റങ്ങളും കോണ്‍ഗ്രസുമായുള്ള തങ്ങളുടെ സഖ്യം അവസാനിച്ചതും കണക്കിലെടുത്ത് എംപിമാരുടെ ഇരിപ്പിടങ്ങളില്‍ ക്രമീകരണം വരുത്തണമെന്നാണ് കനിമൊഴിയുടെ ആവശ്യം. കോണ്‍ഗ്രസിനൊപ്പം ഇനി തങ്ങള്‍ക്ക് ഇരിപ്പിടം അനുവദിക്കുന്നത് അനുയോജ്യമല്ലെന്നും അവര്‍ പറഞ്ഞു.

ഡിഎംകെയ്ക്ക് 22 എംപിമാരാണ് ലോക്‌സഭയില്‍ ഉള്ളത്. അതിനാല്‍ തന്നെ പ്രതിപക്ഷ സഖ്യത്തിലെ നാലാമത്തെ വലിയ ഘടകം കൂടിയാണ് പാര്‍ട്ടി. തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പിന് പിന്നാലെ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസിനെതിരെ ഡിഎംകെ രംഗത്ത് വരാന്‍ കാരണം.

English Summary

Actor-turned-politician Vijay’s Tamilaga Vettri Kazhagam (TVK) has reportedly received support from CPI, CPI(M), and VCK for government formation efforts. The development is seen as a significant political move ahead of the upcoming Tamil Nadu political battle.

Follow Us
Related Stories
കുട്ടി താരങ്ങളെ കണ്ടെത്താനുള്ള പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം: നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു; അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31
ജലം കൊണ്ട് മുറിവേൽക്കില്ല! ​ചൈനയുടെ വാട്ടർ വെപ്പൺ നിർവീര്യമാക്കാൻ ഇന്ത്യയുടെ SUMP
Bengaluru Greenfield Highway: ബെംഗളൂരു യാത്രയ്ക്ക് വെറും 4 മണിക്കൂര്‍; വിജയവാഡ ഗ്രീന്‍ഫീല്‍ഡ് ഹൈവേയിലൂടെ പോകാമിനി
George Kurian: കാലാവധി അവസാനിച്ചു; കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ച് ജോര്‍ജ് കുര്യന്‍
Namma Metro: നമ്മ മെട്രോ കാര്‍ഡ് നഷ്ടപ്പെട്ടോ? ചെയ്യേണ്ടത് ഇത്രമാത്രം, പണവും തിരികെ കിട്ടും
India-China Relations: ഡല്‍ഹിയില്‍ നിര്‍ണായക നീക്കങ്ങള്‍; ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവല്‍
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങള്‍ ഏതെല്ലാം? എപ്പോള്‍ കഴിക്കണം?
അടുക്കളയിൽ സിങ്ക് ബ്ലോക്ക് ആയോ? പരിഹാരം ഇതാ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'