Vijay: ആ കടമ്പയും കടന്ന് വിജയ്, വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ച് ടിവികെ സർക്കാർ
Vijay’s TVK Wins Floor Test in Tamil Nadu Assembly: വിശ്വാസ വോട്ടെടുപ്പിൽ വിജയിയുടെ ടിവികെ സർക്കാർ. ഇതോടെ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് തുടരും. 144 പേരുടെ പിന്തുണയാണ് നേടിയത്. എഐഎഡിഎംകെയുടെ 25 എംഎൽഎമാർ കൂറുമാറി. പ്രതിപക്ഷത്തിന്റെ കടുത്ത വെല്ലുവിളികൾക്കിടയിലാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്.

Vijay
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി തമിഴക വെട്രി കഴകം. നിയമസഭയിൽ ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിജയിയുടെ ടിവികെ സർക്കാർ. ഇതോടെ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് തുടരും. 144 പേരുടെ പിന്തുണയാണ് നേടിയത്. എഐഎഡിഎംകെയുടെ 25 എംഎൽഎമാർ കൂറുമാറി. പ്രതിപക്ഷത്തിന്റെ കടുത്ത വെല്ലുവിളികൾക്കിടയിലാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. സഭയിൽ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചതോടെ സർക്കാർ നിലനിൽപ്പിനെ കുറിച്ചുള്ള ആശങ്കകളും അവസാനിച്ചു.
144 പേരുടെ പിന്തുണ നേടി ടിവികെ
ഇന്ന് രാവിലെ 9.30-ഓടെയാണ് നിയമസഭ യോഗം ചേർന്നത്. തുടർന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താൻ മുഖ്യമന്ത്രി വിജയ് നിർദേശിച്ചു. പിന്നാലെ ഓരോ കക്ഷികളും അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ആദ്യം കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിച്ച് സംസാരിച്ച അംഗങ്ങൾ ടിവികെ സർക്കാരിന് പിന്തുണ അറിയിച്ചു. കോൺഗ്രസിന് പിന്നാലെ, തമിഴ്‌നാട് ലിബറേഷൻ ടൈഗേഴ്‌സ് (2), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (2), ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (2) എന്നീ പാർട്ടികളിലെ നിയമസഭാംഗങ്ങളും ടിവികെയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു.
ALSO READ: ആരംഭിച്ചിടലാമ? തമിഴ്നാട്ടിലെ മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു
കൂടാതെ, സ്വതന്ത്ര എംഎൽഎ കാമരാജും ) തമിഴക വെട്രി കഴക സർക്കാരിന് പിന്തുണ നൽകിയിട്ടുണ്ട്. സർക്കാർ രൂപീകരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണയാണ് ആവശ്യം. എന്നാൽ 144 വോട്ട് നേടി ടിവികെ ഭൂരിപക്ഷം ഉറപ്പിച്ചു. 22 പേർ എതിർത്തു. അഞ്ച് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബിജെപി, പിഎംകെ, എഐഎഡിഎംകെയുടെ ഒരു വിഭാഗം നേതാക്കൾ എന്നിവരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ വിജയം ഉറപ്പാക്കിയത്. സ്പീക്കർ ജെ.സി.ഡി. പ്രഭാകറാണ് സർക്കാർ വിശ്വാസവോട്ട് നേടിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കടന്നാക്രമിച്ച് ഉദയനിധി സ്റ്റാലിൻ
ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി നടന്ന ചർച്ചയിൽ വിജയ് സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ഉന്നയിച്ചത്. പുഷ്പ ഗവൺമെന്റ് എന്നാണ് ടിവികെ സർക്കാരിനെ ഉദയനിധി സ്റ്റാലിൻ പരിഹസിച്ചത്. അവസരവാദ സഖ്യങ്ങളിലൂടെ രൂപീകരിച്ച ഈ ഭരണം അധികകാലം നിലനിൽക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആകെ പോൾ ചെയ്ത 4.9 വോട്ടുകളിൽ 1.78 കോടി വോട്ട് മാത്രമാണ് വിജയിയുടെ ടിവികെ സർക്കാരിന് ലഭിച്ചത്. അതാത് 65 ശതമാനം ജനങ്ങളും സർക്കാരിന് എതിരാണ്. എഎംഎംകെ ഉൾപ്പെടെയുള്ള വിവിധ പാർട്ടികളിലെ എംഎൽഎമാരെ ഒപ്പം കൂട്ടിയത് നേതൃത്വത്തിന്റെ അനുവാദമില്ലാതെയാണ്. ഇത് രാഷ്ട്രീയ അധാർമ്മികതയാണെന്നും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
English Summary:
Tamil Nadu Chief Minister C. Joseph Vijay successfully won the crucial floor test in the Assembly with 144 MLAs voting in favour of the TVK-led government. The support from Congress, VCK, IUML, Left parties, and rebel AIADMK MLAs helped Vijay comfortably cross the majority mark. The opposition DMK chose to abstain and staged a walkout during the trust vote. Opposition leader Udhayanidhi Stalin raised sharp criticism against the Vijay government in the discussion held ahead of the trust vote.