Viral Video: രാത്രി ശ്മശാനത്തിലേക്ക് സ്ത്രീയുടെ ഫുഡ് ഓർഡർ , ഭയന്നയാൾ ചെയ്തത്

Viral Video Today: വൈറലായ വീഡിയോ ക്ലിപ്പിൽ ഡെലിവറി ഏജൻ്റ് സ്ഥലത്തെത്തിയ ശേഷം ഉപഭോക്താവിനെ വിളിച്ച് താൻ ബിരിയാണിയുമായി എത്തിയിട്ടുണ്ടെന്നും എന്നാൽ ആരെയും കാണുന്നില്ലെന്നും പറയുന്നത് കേൾക്കാം

Viral Video: രാത്രി ശ്മശാനത്തിലേക്ക് സ്ത്രീയുടെ ഫുഡ് ഓർഡർ , ഭയന്നയാൾ ചെയ്തത്

Viral Video Graveyard

Published: 

03 Feb 2026 | 01:15 PM

ശ്മശാനത്തിലേക്ക് അർധരാത്രി ഫുഡ് ഡെലിവറി ചെയ്യാൻ എത്തുന്നയാളുടെ അവസ്ഥ ആലോചിച്ചിച്ച് നോക്കിയിട്ടുണ്ടോ? ധൈര്യശാലികളും ധീരൻമാരുമൊക്കെ അവിടെ നിൽക്കട്ടെ ഇതൊരു പാവം ഡെലിവറി ബോയി ആണ്. സാമൂഹിക മാധ്യമങ്ങളിൽ വൈറലായ വീഡിയോയാണ് ഇതിന് പിന്നിൽ. രാത്രിയോടെ തനിക്കെത്തിയ ഓർഡർ ഡെലിവറി ചെയ്യാൻ എത്തിയതായിരുന്നു ഇയാൾ. എന്നാൽ ഡെലിവറി സ്പോട്ട് കാണിച്ചത് ഒരു ശ്മാശാനത്തിന് ഉള്ളിലായിരുന്നു. എന്നാൽ ഭയന്ന ഡെലിവറി ബോയ് ശ്മശാനത്തിനുള്ളിൽ ഡെലിവറി ചെയ്യാൻ പറ്റില്ലെന്നും താൻ കവാടത്തിന് പുറത്താണെന്നും സ്ത്രീയോട് പറയുന്നുണ്ട്.

വീഡിയോയിൽ

വൈറലായ വീഡിയോ ക്ലിപ്പിൽ ഡെലിവറി ഏജൻ്റ് സ്ഥലത്തെത്തിയ ശേഷം ഉപഭോക്താവിനെ വിളിച്ച് താൻ ബിരിയാണിയുമായി എത്തിയിട്ടുണ്ടെന്നും എന്നാൽ ആരെയും കാണുന്നില്ലെന്നും പറയുന്നത് കേൾക്കാം. ആ സ്ത്രീ ശാന്തമായി അയാളോട് ഗേറ്റ് വഴി അകത്തേക്ക് കടക്കാൻ നിർദ്ദേശിക്കുന്നു. എന്നാൽ സ്ഥലം ശ്മശാനമാണെന്ന് മനസ്സിലാക്കിയ അയാൾ പരിഭ്രാന്തനാകുന്നു. സംസാരത്തിൽ ഭയന്നതുപോലെ തോന്നിയ ഡെലിവറി ഏജന്റ്, അകത്തേക്ക് കടക്കാൻ വിസമ്മതിക്കുന്നു. ഉപഭോക്താവിനോട് പുറത്തേക്ക് വരാൻ ആവർത്തിച്ച് ആവശ്യപ്പെടുകയും, പ്രവേശന കവാടത്തിന് സമീപം നിൽക്കുകയും ചെയ്യുന്നു.

വീഡിയോ കാണാം

 

മാധ്യമങ്ങളിൽ വിമർശനങ്ങൾ

പല ആളുകളും ഇത്തരമൊരു വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉന്നയിച്ചു. ചിലർ ഇതിൻ്റെ ആധികാരികതയെ ചോദ്യം ചെയ്യുമ്പോൾ മറ്റു ചിലർ ഇതൊരു നാടകമാണെന്നും പറയുന്നു. എന്തായാലും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വളരെ അധികം ചർച്ചയായിരിക്കുകയാണ്.

 

Loading...
Unable to load recommendations.
Follow Us
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?