Viral Video: ഇവനൊക്കെ എന്തിന്റെ കേടാ? വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ബുര്‍ഖ ധരിച്ചെത്തി യുവാവ്: ഒടുവില്‍

Mumbai Train Incident Viral Video: ബുര്‍ഖ ധരിച്ച് ട്രെയിനിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍ പ്രവേശിച്ച യുവാവിനെതിരെ കേസ്‌. മുംബൈയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. തുടര്‍ന്ന് ആര്‍പിഎഫ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Viral Video: ഇവനൊക്കെ എന്തിന്റെ കേടാ? വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ബുര്‍ഖ ധരിച്ചെത്തി യുവാവ്: ഒടുവില്‍

Man In Burqa

Published: 

08 Feb 2026 | 08:10 PM

മുംബൈ: ബുര്‍ഖ ധരിച്ച് ട്രെയിനിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍ പ്രവേശിച്ച യുവാവിനെതിരെ കേസെടുത്തു. മുംബൈയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. തുടര്‍ന്ന് ആര്‍പിഎഫ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിക്കുന്നുണ്ട്. പ്രതി നിലവില്‍ ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്ക് പുറപ്പെട്ട ഒരു ലോക്കൽ ട്രെയിനിലാണ് സംഭവം നടന്നത്.

ബുര്‍ഖ ധരിച്ച ഇയാളെ കണ്ട് വനിതാ യാത്രക്കാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ബുര്‍ധ ധരിച്ചത് ഒരു യുവാവാണെന്ന് കണ്ടെത്തി. എന്തിനാണ് വനിതാ കമ്പാർട്ടുമെന്റിൽ കയറിയതെന്നും എന്തിനാണ് ബുർഖ ധരിച്ചിരിക്കുന്നതെന്നും വനിതാ യാത്രികര്‍ യുവാവിനോട് ചോദിച്ചു. ചില യാത്രക്കാർ സംഭവം മൊബൈൽ ഫോണുകളിൽ പകർത്തി.

അടുത്ത സ്‌റ്റോപ്പായ ഘാട്‌കോപ്പർ സ്റ്റേഷനിൽ വെച്ച് യുവാവിനെ പൊലീസിന് കൈമാറാനായിരുന്നു യാത്രക്കാരുടെ നീക്കം. എന്നാല്‍ ട്രെയിന്‍ നിര്‍ത്തുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയ ഇയാള്‍ മറ്റൊരു പ്ലാറ്റ്‌ഫോമിലെത്തുകയും, വേറൊരു ലോക്കല്‍ ട്രെയിനില്‍ കയറി പോവുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

Also Read: Viral Video: ഇതെന്താ സഞ്ചരിക്കുന്ന മാര്‍ക്കറ്റോ! ഓട്ടോയ്ക്കുള്ളില്‍ ജ്വല്ലറി…സംഭവം വെറൈറ്റി അല്ലേ?

ഘാട്‌കോപ്പർ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ യാത്രക്കാര്‍ വിവരമറിയിച്ചു. സിസിടിവി കാമറ പരിശോധിച്ചെങ്കിലും അതില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ ഓടിക്കയറിയ ട്രെയിനിലും പരിശോധന നടത്തി. എന്നാല്‍ അതിനകം അയാള്‍ ആ ട്രെയിനില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. പ്രതിയെ കണ്ടെത്താൻ തിരച്ചിൽ പുരോഗമിക്കുകയാണ്.

വീഡിയോ കാണാം

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?