Viral Video: താഴേക്കല്ല, മുകളിലേക്ക് ഒഴുകാനാണ് ഈ വെള്ളച്ചാട്ടത്തിന് ഇഷ്ടം: ഈ പ്രതിഭാസം കണ്ടിട്ടുണ്ടോ

Reverse Waterfall Viral Video: ലോകം എത്ര വലുതാണെന്നും നമ്മുടെ സങ്കൽപ്പങ്ങൾക്കും അപ്പുറം എത്രയോ അത്ഭുതങ്ങൾ ഇനിയും കാണാൻ ബാക്കിയുണ്ടെന്നും ഓരോ യാത്രയും നമ്മെ പഠിപ്പിക്കാറുണ്ട്. അപൂർവമായിട്ടെങ്കിലും യാത്രകളിൽ സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട്. ആ നിമിഷങ്ങളിലെ സന്തോഷം വാക്കുകൾക്ക് അപ്പുറമാണ്.

Viral Video: താഴേക്കല്ല, മുകളിലേക്ക് ഒഴുകാനാണ് ഈ വെള്ളച്ചാട്ടത്തിന് ഇഷ്ടം: ഈ പ്രതിഭാസം കണ്ടിട്ടുണ്ടോ

Viral Video

Published: 

16 Feb 2026 | 10:17 AM

യാത്രകൾ എപ്പോഴും നമ്മുടെ ജീവിതത്തിൽ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും പുതിയൊരു വാതിൽ തുറന്നിടാറുണ്ട്. ചില യാത്രകൾ അവസാനിച്ചാലും ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഓർമ്മകളാകും അവ സമ്മാനിക്കുന്നത്. ലോകം എത്ര വലുതാണെന്നും നമ്മുടെ സങ്കൽപ്പങ്ങൾക്കും അപ്പുറം എത്രയോ അത്ഭുതങ്ങൾ ഇനിയും കാണാൻ ബാക്കിയുണ്ടെന്നും ഓരോ യാത്രയും നമ്മെ പഠിപ്പിക്കാറുണ്ട്. അപൂർവമായിട്ടെങ്കിലും യാത്രകളിൽ സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട്. ആ നിമിഷങ്ങളിലെ സന്തോഷം വാക്കുകൾക്ക് അപ്പുറമാണ്.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത് മഹാരാഷ്ട്രയിലെ റിവേഴ്സ് വെള്ളച്ചാട്ടത്തിൻ്റെ വീഡിയോയാണ്. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ പ്രകൃതിയുടെ അപൂർവ പ്രതിഭാസം. താഴേക്ക് വീഴുകയല്ല, മറിച്ച് വായുവിലേക്ക് തിരികെ ഉയരുന്നു എന്ന അടിക്കുറപ്പോടെയാണ് ഈ വീഡിയോ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

ALSO READ: നിയമം കൈയ്യിലെടുത്തല്ല, ഇതാണ് സ്ത്രീശക്തി; കർണാടകയിൽ ലഹരി പരസ്യത്തിനെതിരെ ഇവർ ചെയ്തത് കണ്ടോ

പ്രദേശത്തുള്ള ശക്തമായ കാറ്റ് വെള്ളത്തെ മുകളിലേക്ക് ഉയർത്തിവിടുന്ന ഈ കാഴ്ച്ച ചില മൺസൂൺ സമയങ്ങളിൽ മാത്രമേ സംഭവിക്കൂ എന്നും വീഡിയോയിൽ പറയുന്നുണ്ട്. ഒരു വെള്ള പാട പോലെ ആകാശത്താകെ വെള്ളത്തുള്ളികൾ നീങ്ങുന്നത് വീഡിയോയിൽ കാണാനാകും. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ, മൺസൂൺ കാലാവസ്ഥ ഏറ്റവും ശക്തമാകുന്ന സമയത്താണ് ഈ വെള്ളച്ചാട്ടം മുകളിലേക്ക് പതിക്കുന്നതു പോലെയുള്ള കാഴ്ച്ചകൾ സാധാരണയായി കാണപ്പെടുന്നത്.

മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മലനിരകളിൽ പ്രത്യേകിച്ച് നാനെഘട്ട് പോലുള്ള സ്ഥലങ്ങളിൽ മഴക്കാലത്താണ് ഈ പ്രതിഭാസം ദൃശ്യമാകുന്നത്. വെള്ളച്ചാട്ടത്തിന് താഴെ നിന്ന് മുകളിലേക്ക് വീശുന്ന അതിശക്തമായ കാറ്റാണ് ഈ പ്രതിഭാസത്തിന് പിന്നിലെ രഹസ്യം. വീഡിയോ നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. പ്രകൃതിയുടെ അത്ഭുതം എന്നൊക്കെ നിരവധി കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
Change In Sugar Import Rules : അസംസ്കൃത പഞ്ചസാരയുടെ ഇറക്കുമതി വ്യവസ്ഥകളിൽ ഭേദഗതി വരുത്തി കേന്ദ്രം, വിൽപനയ്ക്ക് രണ്ട് മാസം സമയം
കുട്ടികൾക്കുള്ള കഫ് സിറപ്പുകൾക്ക് കർശന നിയന്ത്രണവുമായി കേന്ദ്രം; മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ!
വാടക വീട്ടിലെ ചാക്കുകളിൽ സൂക്ഷിച്ചത് ലക്ഷങ്ങൾ; കർണാടകയിൽ മരിച്ച യാചകയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 8.4 ലക്ഷം
Ajit Doval Beijing Visit: ചൈനീസ് മണ്ണിൽ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ! അതിർത്തി തർക്കം പരിഹരിക്കാൻ അജിത് ഡോവൽ ബീജിങില്‍
Kaziah Liz Mejo: ഇത് തനി മലയാളി! ആരാണ് 2026-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കസിയ ലിസ് മെജോ?
ട്രെയിനിൽ തലയില്ലാത്ത മൃതദേഹം, വീട്ടിൽ ബിരിയാണി പാത്രത്തിൽ ശരീരഭാഗങ്ങൾ: ചെന്നൈയെ നടുക്കിയ കൊലപാതകം!
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി