Viral Video: സ്ക്രീനിൽ ഒരു ക്ലിക്ക്, മുഖത്ത് ഒരായിരം വോൾട്ട്!; ബ്ലിങ്കിറ്റിൽ ആദ്യമായി ഓർഡർ ചെയ്ത അമ്മയുടെ ക്യൂട്ട് റിയാക്ഷൻ കണ്ടോ

Viral Blinkit Order Video: ഓൺലൈൻ ഷോപ്പിംഗിൻ്റെ വേഗത കണ്ട് അമ്പരന്ന ആ അമ്മയുടെ സന്തോഷവും അത്ഭുതവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഡിജിറ്റൽ ഇന്ത്യയുടെ വേഗത സാധാരണക്കാരിലേക്ക് എങ്ങനെ എത്തുന്നു എന്നതിൻ്റെ ഏറ്റവും വലിയ നിഷ്കളങ്കവും സുന്ദരവുമായ കാഴ്ചയാണിത്.

Viral Video: സ്ക്രീനിൽ ഒരു ക്ലിക്ക്, മുഖത്ത് ഒരായിരം വോൾട്ട്!; ബ്ലിങ്കിറ്റിൽ ആദ്യമായി ഓർഡർ ചെയ്ത അമ്മയുടെ ക്യൂട്ട് റിയാക്ഷൻ കണ്ടോ

Viral Video

Published: 

06 Feb 2026 | 11:30 AM

സാങ്കേതികവിദ്യ എത്ര വളർന്നാലും, നമ്മുടെ അമ്മമാർ ഒരു പുതിയ കാര്യം പഠിച്ചെടുക്കുമ്പോൾ കിട്ടുന്ന ആ ഒരു ആവേശം ഒന്ന് വേറെ തന്നെയാണ്. അത്തരത്തിൽ ഒരു നിഷ്കളങ്കമായ സന്തോഷത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ ഇൻ്റർനെറ്റിൽ വൈറലാകുന്നത്. സാധനങ്ങൾ വാങ്ങാൻ കടയിൽ പോകേണ്ടി വരുമെന്ന് കരുതിയിരുന്ന അമ്മയ്ക്ക് മുന്നിലേക്ക് മിനിറ്റുകൾക്കുള്ളിൽ ഓർഡർ ചെയ്ത സാധനങ്ങളെത്തുന്നു. ഓൺലൈൻ ഷോപ്പിംഗിൻ്റെ വേഗത കണ്ട് അമ്പരന്ന ആ അമ്മയുടെ സന്തോഷവും അത്ഭുതവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഡിജിറ്റൽ ഇന്ത്യയുടെ വേഗത സാധാരണക്കാരിലേക്ക് എങ്ങനെ എത്തുന്നു എന്നതിൻ്റെ ഏറ്റവും വലിയ നിഷ്കളങ്കവും സുന്ദരവുമായ കാഴ്ചയാണിത്.

പ്രണാലി എന്ന പെൺകുട്ടി തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ് തൻ്റെ അമ്മയുടെ ക്യൂട്ടായിട്ടുള്ള റിയാക്ഷൻ കാണാൻ കഴിയുന്നത്. ആ അമ്മ ആദ്യമായി ബ്ലിങ്കിറ്റ് ആപ്പിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യുന്നതാണ് വീഡിയോയിൽ. മകൾ പറഞ്ഞുതന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് ഓരോ സ്റ്റെപ്പും ശ്രദ്ധയോടെ പൂർത്തിയാക്കിയ അമ്മ, ഒടുവിൽ ‘ഓർഡർ പ്ലേസ്ഡ്’ എന്ന സന്ദേശം സ്ക്രീനിൽ തെളിഞ്ഞതും കുഞ്ഞുങ്ങളെപ്പോലെ തുള്ളിച്ചാടുന്നതാണ് വീഡിയോയിലുള്ളത്.

ALSO READ: പാഴ്സൽ കണ്ട് ഞെട്ടി റാപ്പിഡോ ഡ്രൈവർ; ഇത് കടന്ന കൈയെന്ന് സോഷ്യൽ മീഡിയ

താൻ ഓർഡർ ചെയ്ത സാധനം മിനിറ്റുകൾക്കുള്ളിൽ വീട്ടിലെത്താൻ പോകുന്നു എന്ന തിരിച്ചറിവാണ് ആ അമ്മയിൽ ആവേശം ഉണർത്തിയത്. വെറുമൊരു ഡിജിറ്റൽ ഇടപാടിനെ സമൂഹ മാധ്യമങ്ങളിൽ ഒരു വലിയ ആഘോഷമാക്കി മാറ്റാൻ ആ അമ്മയുടെ നിഷ്കളങ്കമായ ചിരിക്ക് കഴിഞ്ഞു എന്നതാണ് ഈ വിഡിയോയുടെ പ്രത്യേകത. വീഡിയോ കണ്ടിരിക്കുന്നവരുടെ മുഖത്ത് നമ്മൾ പോലും അറിയാതെ ഒരു പുഞ്ചിരി വിടർത്താൻ ആ അമ്മയ്ക്ക് കഴിഞ്ഞു.

വീഡിയോ വൈറലായതോടെ ആയിരക്കണക്കിന് ആളുകളാണ് കമൻ്റുകളുമായി എത്തിയത്. “നമ്മുടെ അമ്മമാർ പുതിയ കാര്യങ്ങൾ പഠിക്കുന്നത് കാണുന്നത് തന്നെ ഒരു സന്തോഷമാണ്…” “മിനിറ്റുകൾക്കുള്ളിൽ ഡെലിവറി എത്തുന്ന ആപ്പുകൾ നമുക്ക് സൗകര്യമായിരിക്കാം, പക്ഷേ അവർക്കത് വലിയൊരു മാജിക് ആണ്!” എന്നിങ്ങനെ നീളുന്നു കമൻ്റുകൾ.

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?