Viral Video: വാ കൊണ്ട് പാമ്പിനെ പിടിക്കാൻ പറ്റോ സക്കീർ ഭായിക്ക്? ഇവൻ ആള് കൊള്ളാലോ….

Odisha Man Lifting Giant King Cobra with His Mouth: വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ഇത് കേവലം സാഹസികതയല്ലെന്നും, പാമ്പിനും മനുഷ്യനും ഒരുപോലെ അപകടകരമായ പ്രവൃത്തിയാണെന്നും പലരും അഭിപ്രായപ്പെട്ടു.

Viral Video: വാ കൊണ്ട് പാമ്പിനെ പിടിക്കാൻ പറ്റോ സക്കീർ ഭായിക്ക്? ഇവൻ ആള് കൊള്ളാലോ....

Viral Video

Updated On: 

04 Feb 2026 | 01:21 PM

സാധാരണയായി പാമ്പുകളെ കാണുമ്പോൾ നാം ഭയന്നോടുകയാണ് പതിവ്. വീട്ടിൽ പാമ്പ് കയറിൽ പാമ്പ്പിടിത്തക്കാരെ വിളിക്കുകയും ചെയ്യും. അവർ പോലും വളരെ ശ്രദ്ധിച്ച് സൂക്ഷിച്ചാണ് അവയെ പിടിക്കുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും വിഷമേറിയ പാമ്പുകളിൽ ഒന്നായ രാജവെമ്പാലയെ വെറും കൈകൊണ്ടല്ല, മറിച്ച് സ്വന്തം വായ് ഉപയോഗിച്ച് പൊക്കിയെടുത്ത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഒരു യുവാവ്. ഒഡീഷയിൽ നിന്നുള്ള ഈ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുന്നത്.

ഒഡീഷയിലെ ഒരു ഗ്രാമത്തിൽ നിന്നുമാണ് ഈ വീഡിയോ പുറത്തുവന്നത്. ഏതാണ്ട് പത്തടിയോളം നീളമുള്ള രാജവെമ്പാലയെയാണ് യുവാവ് നേരിട്ടത്. പാമ്പിനെ പെട്ടെന്ന് വായ ഉപയോഗിച്ച് പാമ്പിന്റെ ശരീരത്തിന്റെ മധ്യഭാഗത്ത് കടിച്ചെടുത്ത് ഉയർത്തുകയായിരുന്നു. ശേഷം ഒരു തുണിസഞ്ചിയിൽ മാറ്റുന്നുമുണ്ട്.

വിഡിയോ:

 

വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ഇത് കേവലം സാഹസികതയല്ലെന്നും, പാമ്പിനും മനുഷ്യനും ഒരുപോലെ അപകടകരമായ പ്രവൃത്തിയാണെന്നും പലരും അഭിപ്രായപ്പെട്ടു. ഇതൊരു അത്ഭുതമല്ല, മറിച്ച് അങ്ങേയറ്റം വിഡ്ഢിത്തമാണ് എന്നാണ് ഒരു വിഭാഗം ആളുകൾ കുറിച്ചത്.

രാജവെമ്പാലയുടെ ഒരു തുള്ളി വിഷം മതി മിനിറ്റുകൾക്കുള്ളിൽ ഒരു മനുഷ്യന്റെ ജീവൻ എടുക്കാൻ. പാമ്പിനെ ഉപദ്രവിക്കുന്നതിലൂടെ അത് പ്രകോപിതനാകാനും മാരകമായി കടിക്കാനും സാധ്യതയുണ്ട്. പാമ്പിനെ തൊടുകയോ തലയിൽ ചുംബിക്കുകയോ ചെയ്യുന്നത് കാണാറുണ്ടെങ്കിലും, വായ് കൊണ്ട് രാജവെമ്പാലയെ ഉയർത്തുന്നത് വളരെ അപൂർവമാണ്. ഇത് അങ്ങേയറ്റം അപകടമാണെന്നാണ് ആളുകൾ കമന്റിൽ പറയുന്നത്.

Follow Us
Related Stories
Bengaluru Bandh: ബെംഗളൂരുവില്‍ ബന്ദ്; കടകള്‍ തുറക്കില്ല, വന്‍ പ്രതിഷേധത്തിന് നീക്കം
Chennai Metro: 4 ടവറുകൾ, സ്കൈവാക്ക്; മെട്രോയുടെ സ്വപ്ന പദ്ധതി സെപ്റ്റംബറിൽ
Bengaluru Child Murder: ഭാര്യയുമായി തര്‍ക്കം, 11 മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന് പിതാവ്
Narendra Modi: ബിന്താങ് ആദിപൂര്‍ണ മെഡല്‍ സ്വന്തമാക്കി മോദി; പ്രധാനമന്ത്രി ഇന്തോനേഷ്യയില്‍, അജണ്ടയില്‍ പദ്ധതികള്‍ പലത്‌
ദുബായ് അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഡോ. ഷംഷീര്‍ വയലിലിന്റെ സഹായം; 2.6 കോടി കൈമാറി
രാജ്യത്തിൻ്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ചയാൾ- ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?