Viral Video: നിയമം കൈയ്യിലെടുത്തല്ല, ഇതാണ് സ്ത്രീശക്തി; കർണാടകയിൽ ലഹരി പരസ്യത്തിനെതിരെ ഇവർ ചെയ്തത് കണ്ടോ

Karnataka Women Against Gutka Ad: മദ്യപാനവും, ലഹരിഉപയോ​ഗവും വർദ്ധിക്കുന്നതിന് അനുസരിച്ച് സമൂഹത്തിൽ കുറ്റകൃത്യങ്ങളും ദിനംപ്രതി കൂടിവരികയാണ്. എന്നാൽ ഇതിനെതിരെ കർണാടകയിലെ ഒരു സ്ത്രീയുടെ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

Viral Video: നിയമം കൈയ്യിലെടുത്തല്ല, ഇതാണ് സ്ത്രീശക്തി; കർണാടകയിൽ ലഹരി പരസ്യത്തിനെതിരെ ഇവർ ചെയ്തത് കണ്ടോ

Viral Video

Published: 

15 Feb 2026 | 09:25 AM

രഹരിവസ്തുക്കളുടെ ദോഷഫലങ്ങൾ അറിയാമെങ്കിലും അവ ഉപയോ​ഗിക്കാനും പ്രോത്സാഹിപ്പിക്കാനും രാജ്യത്ത് ഒരു പ്രത്യേക വിഭാ​ഗക്കാരുണ്ട്. എത്ര നിരോധനം ഏർപ്പെടുത്തിയാലും ചിലതൊന്നും നമുക്ക് നിയന്ത്രിക്കാനാകില്ല എന്നതാണ് ഇത്തരം കാര്യങ്ങളിലൂടെ വ്യക്തമാകുന്നത്. മദ്യപാനവും, ലഹരിഉപയോ​ഗവും വർദ്ധിക്കുന്നതിന് അനുസരിച്ച് സമൂഹത്തിൽ കുറ്റകൃത്യങ്ങളും ദിനംപ്രതി കൂടിവരികയാണ്. എന്നാൽ ഇതിനെതിരെ കർണാടകയിലെ ഒരു സ്ത്രീയുടെ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ലഹരി വസ്തുക്കളുടെ പരസ്യം പൊതുമധ്യത്തിൽ പ്രചരിപ്പിച്ചതിനെതിരെയായിരുന്നു അവരുടെ കടുത്ത രോക്ഷം. ഇതിൻ്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്. ഗുട്ട്ക (ഒരുതരം ലഹരി വസ്തു) പോലുള്ള പുകയില ഉൽപ്പന്നങ്ങളുടെ‌ നിർമ്മാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവ കർണാടകയിൽ പൂർണമായും നിരോധിച്ചിരിക്കുകയാണ്. 2013ലാണ് ഇവയ്ക്ക് വാസ്തവത്തിൽ നിരോധനം ഏർപ്പെടുത്തിയത്. പക്ഷേ സമൂഹത്തിൽ ഇന്നും അവ ഉപയോ​ഗിക്കുന്നവർ കുറവല്ല.

ALSO READ: പാര്‍ക്ക് ചെയ്യാനിങ് വാ, ഫൈന്‍ അടിച്ചുതരാം; ബെംഗളൂരുവില്‍ ഇവിടെയും പാര്‍ക്കിങ് ഫീ

ഉപയോ​ഗത്തിനപ്പുറം ചില വാഹനങ്ങളിൽ അവയുടെ പരസ്യവും കാണപ്പെടാറുണ്ട്. അത്തരത്തിൽ പൊതുജനങ്ങൾ യാത്ര ചെയ്യുന്ന ബസിൽ ഗുട്ട്കയുടെ പരസ്യം പ്രത്യക്ഷപ്പെട്ടതിനെതിരെയായിരുന്ന ആ സ്ത്രീയുടെ പ്രതിഷേധം. രണ്ട് സ്ത്രീകൾ ബസിൽ നിന്ന് ആ പരസ്യത്തിൻ്റെ സ്റ്റിക്കർ വലിച്ചുകീറി കളയുന്നതും വീഡിയോയിൽ കാണാനാകും. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സ്ത്രീകൾക്ക് കമൻ്റുകളിൽ അഭിനന്ദന പ്രവാഹമാണ് നിറയുന്നത്.

ഇത്തരം പ്രവർത്തികൾ സംസ്ഥാനത്തെ യുവജനങ്ങളും സ്വയം ഏറ്റെടുത്ത് ചെയ്യണമെന്നാണ് ചിലർ പറയുന്നത്. രാജ്യത്ത് ഇത്തരം ലഹരി വസ്തുക്കൾ ഉപയോ​ഗിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഇങ്ങനെയുള്ള നടപടികളാണ് കൈകൊള്ളേണ്ടതെന്നും മറ്റുചിലർ അഭിപ്രായപ്പെട്ടു.

Follow Us
Related Stories
Cockroach Janta Party: ബെം​ഗളൂരുവിൽ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് ‘കോക്രോച്ച് ജനതാ പാർട്ടി’; പോലീസ് മുന്നറിയിപ്പ്
Fuel Price Hike: പെട്രോൾ, ഡീസൽ വില വീണ്ടും കൂടി, ഇത് മൂന്നാം തവണ
Bengaluru Rain Alert: ബെംഗളൂരുവില്‍ ഇന്ന് മുതല്‍ ഓറഞ്ച് അലര്‍ട്ട്; മഴയുടെ അളവ് കൂടും, ശക്തമായ കാറ്റും ഇടിമിന്നലും
Chandrayaan-3: ചന്ദ്രയാൻ-3 ദൗത്യത്തിന് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ബഹുമതി, ഗൊദാർഡ് അസ്‌ട്രോനോട്ടിക്‌സ് അവാർഡ്’ ഇന്ത്യയ്ക്ക്
Bengaluru Train Service: ബംഗളൂരു യാത്രക്കാർക്ക് എട്ടിൻ്റെ പണി; ജൂൺ ആദ്യവാരം ട്രെയിൻ സർവീസുകൾ താറുമാറാകും, മാറ്റം ഇങ്ങനെ
PM Narendra Modi: ‘വികസിത ഭാരതം’ വെറും മുദ്രാവാക്യമല്ല, സർക്കാരിന്റെ ലക്ഷ്യം; ഫയൽ നീക്കം വേഗത്തിലാക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
കൈയില്‍ ഈ രേഖയുണ്ടോ? പണം കുമിഞ്ഞുകൂടും
ചായ രാവിലെയോ വൈകീട്ടോ കുടിക്കുന്നതാണ് ബെസ്റ്റ്
വാട്ടര്‍ ബോട്ടില്‍ വാങ്ങുമ്പോള്‍ എന്തൊക്ക ശ്രദ്ധിക്കണം?
കടല വെള്ളത്തിലിടാൻ മറന്നോ? വേറെ വഴിയുണ്ട്!
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്