Viral Video: കല്യാണസദ്യയ്ക്കിടെ അടിയുണ്ടാക്കാൻ ഒരു കോഴിക്കാലുമതി കാരണം…. വൈറലായ ആ ദൃശ്യങ്ങൾ ഇതാ…

Cooking Gas Crisis Hits Kerala Hotels: സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. "ഒരു പീസ് ചിക്കനായി ഇത്രയും കഷ്ടപ്പെടണമായിരുന്നോ?" എന്നാണ് പലരുടെയും ചോദ്യം. ഉത്തർപ്രദേശിൽ ഇതിനു മുൻപും ഭക്ഷണത്തെച്ചൊല്ലി വിവാഹ വീടുകളിൽ സമാനമായ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അംറോഹ പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

Viral Video: കല്യാണസദ്യയ്ക്കിടെ അടിയുണ്ടാക്കാൻ ഒരു കോഴിക്കാലുമതി കാരണം.... വൈറലായ ആ ദൃശ്യങ്ങൾ ഇതാ...

Viral Wedding Issue Video

Updated On: 

29 Mar 2026 | 08:31 PM

ലഖ്‌നൗ: ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലുണ്ടായ ഒരു വിവാഹസത്കാരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറി. ബിരിയാണിയിൽ ചിക്കൻ ലെഗ് പീസ് ലഭിച്ചില്ലെന്ന കാരണത്തെച്ചൊല്ലി ആരംഭിച്ച തർക്കം ഒടുവിൽ കസേരയേറിലും കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു. ഈ സംഭവം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

വിവാഹച്ചടങ്ങുകൾക്ക് ശേഷം നടന്ന വിരുന്നിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വിളമ്പിയ ബിരിയാണിയിൽ തങ്ങൾക്ക് ലഭിച്ച ഭാഗങ്ങളിൽ ലെഗ് പീസുകൾ ഇല്ലെന്ന് വധുവിന്റെ വീട്ടുകാരോട് വരന്റെ ചില സുഹൃത്തുക്കളും ബന്ധുക്കളും പരാതിപ്പെട്ടു. ഇത് പരിഹരിക്കാൻ വിളമ്പുന്നവർ ശ്രമിച്ചെങ്കിലും തർക്കം രൂക്ഷമായി. ലെഗ് പീസ് ബോധപൂർവ്വം നൽകുന്നില്ലെന്ന് ആരോപിച്ച് വരന്റെ കൂട്ടർ ബഹളമുണ്ടാക്കാൻ തുടങ്ങി.

വാക്കേറ്റം പെട്ടെന്നുതന്നെ കൈയാങ്കളിയായി മാറി. ദേഷ്യം വന്ന അതിഥികൾ ഭക്ഷണം കഴിച്ചിരുന്ന പന്തലിലെ കസേരകൾ പരസ്പരം വലിച്ചെറിയാൻ തുടങ്ങി. വിഭവങ്ങൾ വിളമ്പിയിരുന്ന മേശകൾ മറിച്ചിടുകയും പാത്രങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. സ്ത്രീകൾ അടക്കമുള്ള അതിഥികൾ ഭയന്ന് പുറത്തേക്ക് ഓടുന്നതും വീഡിയോയിൽ കാണാം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അംറോഹ പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. “ഒരു പീസ് ചിക്കനായി ഇത്രയും കഷ്ടപ്പെടണമായിരുന്നോ?” എന്നാണ് പലരുടെയും ചോദ്യം. ഉത്തർപ്രദേശിൽ ഇതിനു മുൻപും ഭക്ഷണത്തെച്ചൊല്ലി വിവാഹ വീടുകളിൽ സമാനമായ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Follow Us
Related Stories
Fuel Price Hike: ചതിച്ചാശാനേ… ഇന്ധനവിലയിൽ വീണ്ടും വർധന; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി
Namma Metro: നമ്മ മെട്രോ മഡവര-തുംകുരു പാതയ്ക്ക് വേഗത കൂടുന്നു; നിര്‍ണായക നീക്കവുമായി ബിഎംആര്‍സിഎല്‍
Bengaluru Pod Taxi: കുരുക്കെല്ലാം അഴിഞ്ഞു, ബെംഗളൂരുവില്‍ ഇനി പോഡ് ടാക്‌സി കാലം; റോപ്പ്‌വേകളും ഉടനെത്തും
Bakrid 2026: പൊതുസ്ഥലങ്ങളിൽ നമസ്കാരവും മൃഗബലിയും പാടില്ല, ബക്രീദിന് മുന്നോടിയായി ഡൽഹി, യുപി, ബംഗാൾ സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണം
Marco Rubio India Visit: മോദിയും ട്രംപും തമ്മില്‍ ആഴത്തിലുള്ള ബന്ധം; മാര്‍ക്കോ റൂബിയോ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Namma Metro: മെയ് 24ന് നമ്മ മെട്രോ സര്‍വീസുകള്‍ 7 മണിക്കല്ല; സമയത്തില്‍ മാറ്റം, കാരണക്കാര്‍ ഇവര്‍
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്