Viral Video: വായിൽ വെച്ച ഫോൺ ബാറ്ററി പൊട്ടിത്തെറിച്ചു; കുട്ടിക്ക് ഗുരുതര പരിക്ക്, വീഡിയോ പുറത്ത്

Phone Battery Exploding Video: കൗതുകം കൊണ്ടോ അതോ മറ്റെന്തെങ്കിലും പരിശോധിക്കാനോ വേണ്ടി കയ്യിലിരുന്ന ലിഥിയം-അയൺ ബാറ്ററി വായ്ക്കുള്ളിൽ വെച്ച് കടിക്കാൻ ഇയാൾ ശ്രമിച്ചു. എന്നാൽ ബാറ്ററി വായിൽ വച്ച തൊട്ടടുത്ത നിമിഷം ഉഗ്രസ്ഫോടനത്തോടെ അത് പൊട്ടിത്തെറിക്കുകയായിരുന്നു.

Viral Video: വായിൽ വെച്ച ഫോൺ ബാറ്ററി പൊട്ടിത്തെറിച്ചു; കുട്ടിക്ക് ഗുരുതര പരിക്ക്, വീഡിയോ പുറത്ത്

ബാറ്ററി പൊട്ടിത്തെറിക്കുന്ന വീഡിയോ

Published: 

07 Feb 2026 | 10:40 AM

മൊബൈൽ ഫോൺ ബാറ്ററികൾ കൈകാര്യം ചെയ്യുമ്പോൾ എത്രത്തോളം ജാഗ്രത വേണമെന്ന് വ്യക്തമാക്കുന്ന ഒരു ഭയാനകമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു മൊബൈൽ സർവീസ് ഷോപ്പിലെത്തിയ ആൺകുട്ടിയാണ് അപ്രതീക്ഷിതമായി അപകടത്തിൽപ്പെട്ടത്. ഒരു മൊബൈൽ ഷോപ്പിലെ സർവീസ് കൗണ്ടറിന് സമീപം നിൽക്കുകയായിരുന്നു ആ യുവാവ്.

കൗതുകം കൊണ്ടോ അതോ മറ്റെന്തെങ്കിലും പരിശോധിക്കാനോ വേണ്ടി കയ്യിലിരുന്ന ലിഥിയം-അയൺ ബാറ്ററി വായ്ക്കുള്ളിൽ വെച്ച് കടിക്കാൻ ഇയാൾ ശ്രമിച്ചു. എന്നാൽ ബാറ്ററി വായിൽ വച്ച തൊട്ടടുത്ത നിമിഷം ഉഗ്രസ്ഫോടനത്തോടെ അത് പൊട്ടിത്തെറിക്കുകയായിരുന്നു. മുഖത്തിന് തൊട്ടടുത്ത് വെച്ചുണ്ടായ സ്ഫോടനമായതിനാൽ കുട്ടിക്ക് സാരമായ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. കടയിലുണ്ടായിരുന്ന സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.

മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികൾ വളരെയധികം രാസപ്രവർത്തന ശേഷിയുള്ളവയാണ്. ഇവ കടിക്കുമ്പോഴോ അല്ലെങ്കിൽ പല്ല് കൊണ്ട് അമർത്തുമ്പോഴോ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്. ബാറ്ററിക്കുള്ളിലെ പാളികൾ തമ്മിൽ കൂട്ടിമുട്ടുകയും ആന്തരികമായി ഷോർട്ട് സർക്യൂട്ട് സംഭവിക്കുകയും ചെയ്യുമ്പോഴാണ് അപകടം സംഭവിക്കുന്നത്. നിലവിൽ ആൺകുട്ടി ചികിത്സയിലാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?