Aadhaar Security: ഒരാളുടെ മരണശേഷം അയാളുടെ ആധാർ കാർഡ് എന്തു ചെയ്യണം? നിയമം കടുപ്പിച്ച് അധികൃതർ

Deactivate Aadhaar after a family member’s death: കുടുംബാംഗങ്ങളുടെ മരണം റിപ്പോർട്ട് ചെയ്യുന്നതിനായി 'myAadhaar' പോർട്ടലിൽ പുതിയ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മരിച്ച വ്യക്തിയുടെ ആധാർ നമ്പറും ഡെത്ത് രജിസ്‌ട്രേഷൻ നമ്പറും പോർട്ടലിൽ സമർപ്പിക്കാം. വിവരങ്ങൾ പരിശോധിച്ച ശേഷം ആധാർ നമ്പർ ഡിആക്ടിവേറ്റ് ചെയ്യും.

Aadhaar Security: ഒരാളുടെ മരണശേഷം അയാളുടെ ആധാർ കാർഡ് എന്തു ചെയ്യണം? നിയമം കടുപ്പിച്ച് അധികൃതർ

പ്രതീകാത്മക ചിത്രം

Updated On: 

05 Feb 2026 | 08:20 PM

ന്യൂഡൽഹി: ആധാർ കാർഡ് സംബന്ധിച്ചുള്ള വിവാദങ്ങൽ ചൂടുപിടിക്കുന്ന കാലമാണല്ലോ ഇത്. അപ്പോൾ ഒരാൾ മരിച്ചാൽ അയാളുടെ ആധാർ കാർ‍‍ഡ് എന്തു ചെയ്യണം എന്നത് പലപ്പോഴും സംശയമുള്ള കാര്യമാണ്. ഇപ്പോൾ ഇതു സംബന്ധിച്ചുള്ള കർശന നടപടിയ്ക്ക് ഒരുങ്ങുകയാണ് അധികൃതർ.

മരിച്ച വ്യക്തികളുടെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ കർശന നടപടികളുമായി രം​ഗത്തെത്തിയിരിക്കുന്നത് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 2.5 കോടിയിലധികം മരിച്ചവരുടെ ആധാർ നമ്പറുകൾ അധികൃതർ പ്രവർത്തന രഹിതമാക്കിയിട്ടുണ്ട്. ആധാർ ഡാറ്റാബേസിന്റെ സുതാര്യത ഉറപ്പാക്കുന്നതിനും അനധികൃതമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് തടയുന്നതിനുമാണ് ഈ നടപടി.

കുടുംബാംഗങ്ങളുടെ മരണം റിപ്പോർട്ട് ചെയ്യുന്നതിനായി ‘myAadhaar’ പോർട്ടലിൽ പുതിയ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മരിച്ച വ്യക്തിയുടെ ആധാർ നമ്പറും ഡെത്ത് രജിസ്‌ട്രേഷൻ നമ്പറും പോർട്ടലിൽ സമർപ്പിക്കാം. വിവരങ്ങൾ പരിശോധിച്ച ശേഷം ആധാർ നമ്പർ ഡിആക്ടിവേറ്റ് ചെയ്യും.

ഐഡന്റിറ്റി തട്ടിപ്പുകൾ കുറയ്ക്കുന്നതിനായി ബയോമെട്രിക് ലോക്കിംഗ്, ഫെയ്‌സ് ഓതന്റിക്കേഷൻ തുടങ്ങിയ സംവിധാനങ്ങളും UIDAI ശക്തമാക്കിയിട്ടുണ്ട്. ആധാർ വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്ത രൂപത്തിൽ സൂക്ഷിക്കാൻ ‘ആധാർ ഡാറ്റാ വോൾട്ടുകളും’ നിർബന്ധമാക്കി. മരിച്ചവരുടെ ആധാർ യഥാസമയം റദ്ദാക്കുന്നത് വഴി ക്ഷേമപദ്ധതികൾ അർഹരായവരിലേക്ക് മാത്രം എത്തുന്നുവെന്ന് ഉറപ്പാക്കാൻ സാധിക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
Starlink: ‘ഇന്ത്യയിൽ അതിവേഗ ഇൻ്റർനെറ്റ് നൽകാൻ ഞങ്ങൾ തയ്യാർ’; റിലയൻസിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക്
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?