തൃശൂരിൽ 11 ടൺ പാൻമസാല പിടികൂടി, കടത്താൻ ശ്രമിച്ചത് സവാള ലോറിയിൽ ഒളിപ്പിച്ച്
11 Tons of Pan Masala Seized in Thrissur: തൃശ്ശൂരിൽ വൻ ലഹരി വേട്ട. വാഹന പരിശോധനയ്ക്കിടെ വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കണ്ണൂർ സ്വദേശികളായ രണ്ടു പേരാണ് ഏകദേശം 11 ടൺ പന്ന സാലയുമായി പിടിയിലായത്. സവാള കയറ്റിയ ലോറിയിൽ ഒളിപ്പിച്ച നിലയിലാണ് ശേഖരം കിടത്താൻ ഇവർ ശ്രമിച്ചത്. സാധാരണയായി നടത്താറുള്ള വാഹന പരിശോധനയ്ക്ക് ഇടയിലാണ് പോലീസ് സവാള ലോറിയും നോക്കിയത്.

പ്രതീകാത്മക ചിത്രം
തൃശൂർ: തൃശ്ശൂരിൽ വൻ ലഹരി വേട്ട. വാഹന പരിശോധനയ്ക്കിടെ വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കണ്ണൂർ സ്വദേശികളായ രണ്ടു പേരാണ് ഏകദേശം 11 ടൺ പന്ന സാലയുമായി പിടിയിലായത്. സവാള കയറ്റിയ ലോറിയിൽ ഒളിപ്പിച്ച നിലയിലാണ് ശേഖരം കിടത്താൻ ഇവർ ശ്രമിച്ചത്. സാധാരണയായി നടത്താറുള്ള വാഹന പരിശോധനയ്ക്ക് ഇടയിലാണ് പോലീസ് സവാള ലോറിയും നോക്കിയത്. എന്നാൽ എന്തോ സംശയം തോന്നിയത് മൂലം സവാള ചാക്കുകൾ ഇറക്കി മാറ്റി വാഹനം പരിശോധിക്കുകയായിരുന്നു. ഇതിലാണ് ചാക്കുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ നിരോധിത മസാലയുടെ വൻ ശേഖരം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു എന്നും ലോഡുമായും ലോറിയുമായും ബന്ധപ്പെട്ടവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്. തൃശ്ശൂരിൽ നിന്നും മറ്റൊരു കേസിൽ ആയി 4680 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. സ്കൂൾ കുട്ടികൾക്കും 18 വയസ്സിൽ താഴെയുള്ളവർക്കും നിരോധിത പുകയില വസ്തുക്കൾ വിൽപ്പന നടത്തിവന്ന സംഘത്തിലെ പ്രധാന പ്രതിയാണ് കേസിൽ പിടിയിലായത്. വലപ്പാട് സ്വദേശി ദിലീപ് ആണ് കേസിൽ പോലീസ് പിടിയിലായത്. എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രതിയുടെ വീടിനുള്ളിൽ ചാക്കുകൾ ആയി സൂക്ഷിച്ച നിലയിലും ഇയാൾ ഉപയോഗിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റിനടിയിലും സൂക്ഷിച്ചn 4680 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.
Also Read: എറണാകുളത്ത് എംവിഡിയുടെ മിന്നൽ പരിശോധന, സ്വകാര്യ ബസുകളടക്കം പെട്ടു, 2.11 ലക്ഷം രൂപയുടെ പിഴ
കഴിഞ്ഞ ദിവസമാണ് എക്സൈസ് സംഘം തിരച്ചിൽ നടത്തിയതും നിരോധിത പുകയിൽ ഉൽപ്പന്നങ്ങളുടെ വൻശേഖരം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുന്നതും. തുടർന്ന് കേസിലെ പ്രതിയെയും പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങളും എക്സൈസ് ഉദ്യോഗസ്ഥർ വലപ്പാട് പോലീസിന് കൈമാറുകയാണ് ഉണ്ടായത്. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്റ്റിലെ ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് പോലീസ്.
സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനത്തിനെതിരെ ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ പരിശോധനകളും നടപടികളുമാണ് പുരോഗമിച്ചു വരുന്നത്. ഓപ്പറേഷൻ തൂഫാൻ എന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് പോലീസും എക്സൈസും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് വിപുലമായ പരിശോധനകളും നടപടികളും സ്വീകരിച്ചു വരുന്നത്. പദ്ധതി ആരംഭിച്ചതിനു ശേഷം പോസിറ്റീവ് ആയ ഫലം ഉണ്ടായിട്ടുണ്ട് എന്നാണ് ആഭ്യന്തരവകുപ്പിന്റെയും സർക്കാരിന്റെയും വിലയിരുത്തൽ.
English Summary
A large quantity of banned tobacco products was confiscated during a vehicle inspection at Thrissur . Two individuals, both natives of Kannur, were apprehended with approximately 11 tonnes of the contraband. They had attempted to conceal the stock inside a lorry loaded with onions. The police discovered the items while conducting a routine vehicle check.