12 ചെറുവള്ളി കുള്ളൻ പശുക്കൾ ചത്ത നിലയിൽ; മരണ കാരണം മിന്നലോ, വളമോ എന്നതിൽ സംശയം

12 Cheruvally dwarf cows died at the Cheruvally Estate: 'ചെറുവള്ളി കുള്ളൻ ' എന്ന പേരിൽ പ്രശസ്തമായ നാടൻ ഇനത്തിലെ 12 പശുക്കളെ ചെറുവള്ളി എസ്റ്റേറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. വെച്ചൂർ പശുക്കളുടെ രൂപത്തിലുള്ള ഈ കുഞ്ഞൻ പശുക്കൾക്ക് പാല് വളരെ കുറവാണ് ലഭിക്കുന്നത്. പരമാവധി ഒന്നോ രണ്ടോ ലീറ്റർ പാൽ ആണ് മിക്കതിനും ലഭിക്കുന്നത്. പാൽ ഉദ്പാദനം അളവിൽ കുറവെങ്കിലും ഇതിന് ഔഷധ ഗുണം കൂടുതലുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

12 ചെറുവള്ളി കുള്ളൻ പശുക്കൾ ചത്ത നിലയിൽ; മരണ കാരണം മിന്നലോ, വളമോ എന്നതിൽ സംശയം

12 Cheruvally Dwarf Cows Died At The Cheruvally Estate

Published: 

22 Oct 2026 | 07:26 PM

എരുമേലി: ചെറുവള്ളി എസ്റ്റേറ്റിൽ പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി. ‘ചെറുവള്ളി കുള്ളൻ ‘ എന്ന പേരിൽ പ്രശസ്തമായ നാടൻ ഇനത്തിലെ 12 പശുക്കളെയാണ് ചെറുവള്ളി എസ്റ്റേറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ഇവയുടെ മരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. മിന്നലേറ്റ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കൈത കൃഷി സജീവമാണ്, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന വളം മഴയിൽ സമീപ സ്ഥലത്തേക്കും നീർച്ചാലുകളിലേക്കും എത്താൻ സാധ്യത കൂടുതലാണെന്നും പശുക്കൾ ചത്തതിൽ, അത്തരം സാധ്യത പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ചെറുവള്ളി എസ്റ്റേറ്റിലെ സവിശേഷ നാടൻ ഇനമാണ് ചെറുവള്ളി കുള്ളൻ പശുക്കൾ. വെച്ചൂർ പശുക്കളുടെ രൂപത്തിലുള്ള ഈ കുഞ്ഞൻ പശുക്കൾക്ക് പാല് വളരെ കുറവാണ് ലഭിക്കുന്നത്. പരമാവധി ഒന്നോ രണ്ടോ ലീറ്റർ പാൽ ആണ് മിക്കതിനും ലഭിക്കുന്നത്. പാൽ ഉദ്പാദനം അളവിൽ കുറവെങ്കിലും ഇതിന് ഔഷധ ഗുണം കൂടുതലുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

Also Read: പനിക്ക് മരുന്ന് വാങ്ങാൻ സർക്കാർ ആശുപത്രിയിൽ ചെന്നു; കിട്ടിയത് രണ്ട് മാസം മുമ്പ് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്

ഒരു തൊഴിലാളിയുടെ മൂരിയും പശുവും കിടാക്കളും ഉൾപ്പെടെ എട്ടും, മറ്റു രണ്ട് തൊഴിലാളികളുടെ നാലും പശുക്കളെയാണ് എസ്റ്റേറ്റിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് 5.30 ന് പ്രദേശത്ത് കനത്ത മഴയും മിന്നലുമായിരുന്നു. വിസ്തൃതമായ എസ്റ്റേറ്റിൽ ഉടമകൾ കറവയുള്ള പശുക്കളെ മാത്രമേ തൊഴുത്തിൽ കെട്ടിയിടാറുള്ളൂ. രാവിലെ അ‌ഴിച്ചുവിടുന്ന പശുക്കൾ സന്ധ്യയോടെ തിരികെയെത്തുകയാണ് പതിവ്.

ബുധനാഴ്ച വൈകിട്ട് പശുക്കൾ തിരികെ എത്തിയില്ല. പിന്നാലെ വ്യാഴാഴ്ച രാവിലെ ഇവയെ തോട്ടത്തിലെ തൊഴിലാളികൾ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ജില്ലാ വെറ്ററിനറി ഡോക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെ പോസ്റ്റുമോർട്ടം നടത്തി. എസ്റ്റേറ്റിൽ യന്ത്ര സഹായത്തോടെ കുഴിയെടുത്തു ഇവയെ കുഴിച്ചിട്ടു. മിന്നലേറ്റ് മരിച്ചതാണ് എന്നാണ് പ്രാഥമിക വിവരം. ഇവ ചത്തു കിടന്നതിന് സമീപമുള്ള റബ്ബർ മരത്തിന്റെ ചുവട്ടിലെ മണ്ണ് ഇളകിത്തെറിച്ച നിലയിലായിരുന്നു.

2500ൽ പരം ഏക്കർ ഉള്ള ചെറുവള്ളി എസ്റ്റേറ്റിനുള്ളിൽ ചെറുവള്ളി കുള്ളൻ പശുക്കൾ കൂട്ടമായി മേയുകയാണ് പതിവ്. എസ്റ്റേറ്റ് ലയങ്ങളിലും പുറത്തും താമസിക്കുന്നവരുടെയും തൊഴിലാളികളുടെയും പശുക്കൾ ഇതിലുണ്ട്. ഇവിടെ പുല്ല് കുറയുമ്പോൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന ഇവ ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച സംഭവങ്ങളും മുൻകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

English Summary

Cows have been found dead at the Cheruvally Estate. Twelve cows belonging to a native breed- known as ‘Cheruvally Dwarf’-were discovered dead on the estate. The exact cause of death remains unclear, though the preliminary assessment suggests they may have been struck by lightning.

Loading...
Unable to load recommendations.
Follow Us
Related Stories
പനിക്ക് മരുന്ന് വാങ്ങാൻ സർക്കാർ ആശുപത്രിയിൽ ചെന്നു; കിട്ടിയത് രണ്ട് മാസം മുമ്പ് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്
MDMA: അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചു, പരിശോധനയ്ക്കിടെ യുവാവിൻ്റെ പോക്കറ്റിൽ എംഡിഎംഎ, അറസ്റ്റ്
Pinarayi Vijayan: “നാളെ ഹാജരാവാൻ കഴിയില്ല”; മാസപ്പടി കേസിൽ ED ക്ക്‌ കത്തയച്ച് പിണറായി വിജയൻ
Kerala Lottery Result: ആ ഒരു കോടിയുടെ ഭാ​ഗ്യം ആർക്ക്? ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം നോക്കാം
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന് പരാതി; പാലക്കാട് 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു
മഴയുടെ മട്ട് മാറുന്നു! വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ഓറഞ്ച്, തെക്കും മധ്യത്തിലും യെല്ലോ അ‌ലർട്ടുകൾ
വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!
ഇരുമ്പിന്റെ കുറവ് തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
സവാള പെട്ടെന്ന് വഴറ്റിയെടുക്കാം, കിടിലൻ ടിപ്സിതാ
ഉപകരണങ്ങളില്ലാതെ വീട്ടിൽ ചെയ്യാവുന്ന 7 ബോഡി വെയിറ്റ് വ്യായാമങ്ങൾ!
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം