12th Pay Commission: ശമ്പളത്തിൽ വൻ വർധനവ്! പന്ത്രണ്ടാം ശമ്പളകമ്മീഷൻ പ്രവർത്തനങ്ങൾ അവസാനിച്ചോ?

12th Pay Revision Commission Updates: കേരള സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിന് വേണ്ടിയുള്ള എട്ടാം ശമ്പളകമ്മീഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ശമ്പവർധനവ് ഉടൻ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനാൽ ശമ്പളവർധനവും ഡിഎ കുടിശ്ശികയും ഇനി എങ്ങനെയാകും എന്ന ആശങ്കയുമുണ്ട്.

12th Pay Commission: ശമ്പളത്തിൽ വൻ വർധനവ്! പന്ത്രണ്ടാം ശമ്പളകമ്മീഷൻ പ്രവർത്തനങ്ങൾ അവസാനിച്ചോ?

പ്രതീകാത്മ ചിത്രം

Updated On: 

22 May 2026 | 02:49 PM

സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷൻ തുടങ്ങിയവ തീരുമാനിക്കുന്നത് ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാർശകൾ അടിസ്ഥാനമാക്കിയാണ്. അത്തരത്തിൽ കേരള സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിന് വേണ്ടിയുള്ള എട്ടാം ശമ്പളകമ്മീഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ശമ്പവർധനവ് ഉടൻ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനാൽ ശമ്പളവർധനവും ഡിഎ കുടിശ്ശികയും ഇനി എങ്ങനെയാകും എന്ന ആശങ്കയുമുണ്ട്.

പന്ത്രണ്ടാം ശമ്പളകമ്മീഷൻ പ്രവർത്തനങ്ങൾ

കഴിഞ്ഞ ജനുവരി 29ലെ ബജറ്റിൽ മുൻധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാലാണ് പന്ത്രണ്ടാം ശമ്പള കമ്മീഷനെ പ്രഖ്യാപിച്ചത്. മുൻ ചീഫ് സെക്രട്ടറി ഡോ വിപി ജോയ് ഐഎഎസ് ചെയർമാനായും ശോഭ വിആർ സെക്രട്ടറിയായും നേതൃത്വം നൽകുന്ന കമ്മീഷന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങളായും പ്രവർത്തിക്കുന്നുണ്ട്.

മാർച്ച്‌ 25 മുതല്‍ നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കി ഇവർ പ്രവർത്തനം ആരംഭിച്ചിരുന്നു. കമ്മിഷന്റെ നടത്തിപ്പിനായി ധനകാര്യ വകുപ്പില്‍ നിന്ന് 12 ജീവനക്കാരെ വിവിധ ഉത്തരവുകള്‍ പ്രകാരം നിയമിച്ചിട്ടുണ്ട്. കൂടാതെ, കമ്മീഷൻ്റെ സുഗമമായ പ്രവർത്തനത്തിനായി 14 അധിക തസ്‌തികള്‍ സൃഷ്ടിച്ച്‌ പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

ALSO READ: ഡിഎ കൂടും! ജൂലൈയിൽ എത്ര പ്രതീക്ഷിക്കാം, കണക്കുകൾ ഇതാ…

മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മെയ് അവസാനിക്കാറായിട്ടും മറ്റ് പ്രഖ്യാപനങ്ങൾ വന്നിട്ടില്ല. തിരഞ്ഞെടുപ്പ്, ഭരണമാറ്റം മുതലായവ ശമ്പള പരിഷ്കരണത്തിന്റെ കാലതാമസത്തെ ബാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിഡി സതീശനാണ് ധനകാര്യവകുപ്പ് കൈകാര്യം ചെയ്യുന്നത്. അധികാരമേറ്റതിന് തൊട്ടുപിന്നാലെ, ആശ പ്രവർത്തകർ, അംഗണവാടി ജീവനക്കാർ, പി.എസ്.സി തുടങ്ങിയവയിൽ ആശ്വാസകരമായ നടപടിയാണ് സർക്കാർ കൈകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും ഉടൻ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

സർക്കാർ ജീവനക്കാരുടെ ശമ്പളം

ഏഴാം ശമ്പള കമ്മീഷൻ പ്രകാരമാണ് നിലവിൽ ജീവനക്കാരുടെ ശമ്പളം ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളായി ജീവനക്കാരെ തരംതിരിച്ചാണ് ശമ്പളം നിർണയിക്കുന്നത്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 23000 രൂപയാണ്. ഗ്രൂപ്പ് ഡി ജീവനക്കാരുടെ ശമ്പളം 23000 രൂപ മുതൽ 50200 രൂപയാണ്. ഏറ്റവും ഉയർന്ന ശമ്പളം 166800 രൂപയും.

ഡിഎ കുടിശ്ശിക എന്ന്?

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 286 മാസത്തെ കുടിശ്ശികയാണ്  കിട്ടാനുള്ളത്. പിണറായി സർക്കാർ ക്ഷാമബത്ത കുടിശ്ശിക വിതരണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മാർച്ച്‌ ആറിന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, കുടിശികയുള്ള ഡിഎ എട്ട് ഗഡുക്കളായി 2026-27 സാമ്പത്തിക വർഷം മുതല്‍ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം, വിതരണത്തിന്റെ കൃത്യമായ തീയതിയും രീതിയും പിന്നീട് വ്യക്തമാക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് തുടർ ഉത്തരവുകളൊന്നും വന്നിട്ടില്ല.

ക്ഷാമബത്ത കുടിശ്ശിക ജീവനക്കാർക്ക് വൻ നഷ്ടമാണ് ഉണ്ടാക്കുന്നത്. മലയാളം മീഡിയ  റിപ്പോർട്ട് അനുസരിച്ച്‌ സർവീസിലുള്ളവർക്ക് അവരുടെ തസ്തികയും സേവന കാലാവധിയും അനുസരിച്ച്‌ 2.50 ലക്ഷം രൂപ മുതല്‍ 14 ലക്ഷം രൂപ വരെയും പെൻഷൻകാർക്ക് ഏകദേശം 1.50 ലക്ഷം രൂപ മുതല്‍ 6.50 ലക്ഷം രൂപ വരെയുമാണ് കുടിശ്ശിക ഇനത്തിൽ നഷ്ടപ്പെടുന്നത്. സർക്കാർ ജീവനക്കാരുടെ അടിസ്ഥാനശമ്പളത്തിന്റെ നിശ്ചിത ശതമാനം കണക്കാക്കിയാണ് ക്ഷാമബത്ത നല്‍കുന്നത്.

English Summary:

Salaries, pensions, and related benefits of government employees are decided based on the recommendations of the Pay Revision Commission. In Kerala, the work of the Eighth Pay Commission for revising the salaries of state government employees is currently progressing, and employees are eagerly expecting an announcement on salary hikes soon.

Follow Us
വാട്ടര്‍ ബോട്ടില്‍ വാങ്ങുമ്പോള്‍ എന്തൊക്ക ശ്രദ്ധിക്കണം?
കടല വെള്ളത്തിലിടാൻ മറന്നോ? വേറെ വഴിയുണ്ട്!
മഴക്കാലമല്ലേ... കുടിക്കുന്ന വെള്ളം എത്ര മിനിറ്റ് തിളപ്പിക്കണം
തേങ്ങ വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്