Kannur: കണ്ണൂരിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേർ മരിച്ചനിലയിൽ; ആത്മഹത്യയെന്ന് സംശയം

Family Members Found Dead: കണ്ണൂരിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചനിലയിൽ. ആത്മഹത്യയെന്നാണ് പോലീസ് സംശയം.

Kannur: കണ്ണൂരിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേർ മരിച്ചനിലയിൽ; ആത്മഹത്യയെന്ന് സംശയം

പ്രതീകാത്മക ചിത്രം

Published: 

23 Dec 2025 | 06:27 AM

കണ്ണൂരിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തി. പയ്യന്നൂർ രാമന്തളിയിലാണ് അഞ്ചും രണ്ടും വയസുള്ള രണ്ട് കുട്ടികളടക്കം നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. 22ന് രാത്രി എട്ട് മണിയോടെ വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

രാമന്തളി വടക്കുമ്പാട് കെടി കലാധരൻ (38), കലാധരൻ്റെ അമ്മ ഉഷ (60), കലാധരൻ്റെ മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരാണ് മരിച്ചത്. കലാധരൻ്റെ അച്ഛൻ രാത്രി വീട്ടിലെത്തിയപ്പോൾ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് വീടിനുള്ളിൽ ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കലാധരൻ്റെയും ഉഷയുടെയും മൃതദേഹങ്ങൾ തൂങ്ങിയ നിലയിലും കുട്ടികളുടെ മൃതദേഹങ്ങൾ താഴെ കിടക്കുന്ന നിലയിലുമായിരുന്നു.

Also Read: Thrissur Beach Drifting Accident: ബീച്ചിൽ കാർ ഡ്രിഫ്റ്റിങ്; വാഹനം തെറിച്ചുവീണത് 14-കാരൻ്റെ മുകളിലേക്ക്, ദാരുണാന്ത്യം

കലാധരനുമായി ഭാര്യ അകന്നുകഴിയുകയാണ്. അതുൾപ്പെടെ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവിടെ കുടുംബപ്രശ്നങ്ങളുണ്ട്. കലാധരനും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ പൊതുപ്രവർത്തകരടക്കം നടത്തിവരികയാണ്. ഇതിനിടെയാണ് മരണം സംഭവിച്ചത്. കുട്ടികളെ കൊലപ്പെടുത്തി ഇവർ ആത്മഹത്യ ചെയ്തതാവാമെന്നാണ് പ്രാഥമിക നിഗമനം. കുടുംബപ്രശ്നങ്ങളുണ്ടെന്നും സാമ്പത്തിക പ്രശ്നങ്ങൾ ഇവർക്കിടയിൽ ഇല്ലെന്നും സൂചനകളുണ്ട്. പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(അറിയിപ്പ്: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസികമായി പിന്തുണ വേണമെന്ന് തോന്നുകയാണെങ്കില്‍ വിദഗ്ധരുടെ സഹായം തേടുക. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)

Related Stories
Thiruvananthapuram Water Disruption : നാളെ തലസ്ഥാനത്തെ കുടിവെള്ളം മുട്ടും; പേരൂർക്കട ടാങ്കിലെ പ്രധാന പൈപ്പിൽ ചോർച്ച
Kasaragod train travel issues: റെയിൽവേ അറിഞ്ഞില്ലേ കേരളത്തിൽ കാസർ​ഗോഡ് ഉള്ളത്? ട്രെയിനിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ട ഗതികേട്
Government employees Holiday: സർക്കാർ ഓഫീസുകൾക്ക് ഇനി രണ്ടു ദിവസം അവധി, ഉദ്യോ​ഗസ്ഥർക്ക് ശനിയാഴ്ചയും വീട്ടിലിരിക്കാം, മാറ്റങ്ങൾ ഇവയെല്ലാം
Sabari rail Project: ശബരി പാതയും പൈനാപ്പിൾ കൃഷിയും തമ്മിലെന്തു ബന്ധം, റബറിനും മലഞ്ചരക്കിനും ഇനി നല്ല കാലം
Sabari rail Project: ശബരിപാതയ്ക്കായി സ്ഥലമേറ്റെടുപ്പോ? എരുമേലി ടെർമിനൽ സ്റ്റേഷനാകും, പാലായിൽ വീണ്ടും ഓഫിസ് തുറക്കുന്നു
Kerala Weather Update: എന്തൊരു ചൂടാണ്? എന്ന് വരും ഇനി മഴ… കാലാവസ്ഥാ വകുപ്പ് പറയുന്നത് കേൾക്കാം
ഗ്രീൻ ടീ കുടിച്ചിട്ടും ​ഗുണമില്ലേ ? കാരണം ഇതാകാം
പ്രമേഹരോ​ഗികൾ സപ്പോട്ട കഴിച്ചാൽ സംഭവിക്കുന്നത്...
ലോകകപ്പിലൂടെ അമ്പയര്‍മാര്‍ സമ്പാദിക്കുന്നത് എത്ര ലക്ഷം?
പാല്‍ എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം?
പടയപ്പയ്ക്ക് മദപ്പാട്, മൂന്നാറിൽ ജാഗ്രത നിർദേശം നൽകി
കോഴിക്കോട് വിമാനത്താവളത്തിന് സമീപം തീപിടുത്തം; നാല് ബസുകൾ കത്തി നശിച്ചു
വാൽപ്പാറയിൽ കിണറിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി കരയ്ക്ക് കയറ്റുന്ന അമ്മയാന
ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ നിന്നും പുറത്തേക്ക് വരുന്നു