Thrissur Beach Drifting Accident: ബീച്ചിൽ കാർ ഡ്രിഫ്റ്റിങ്; വാഹനം തെറിച്ചുവീണത് 14-കാരൻ്റെ മുകളിലേക്ക്, ദാരുണാന്ത്യം
Thrissur chamakkala Beach Accident: ബീച്ചിൽ ജിപ്സി വാഹനവുമായി എത്തിയാണ് ഷജീർ ഡ്രിഫ്റ്റിങ് നടത്തിയത്. ഇതുകൂടാതെ ബീച്ചിൽ കളിക്കാനെത്തിയ നാല് കുട്ടികളേയും ഇയാൾ വാഹനത്തിന് പിറകിൽ കയറ്റിയാണ് അഭ്യാസം നടത്തിയത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും കൂടാതെയാണ് കുട്ടികളുമായി വാഹനം ഓടിച്ചത്. കുട്ടികളേയും ഇരുത്തിയാണ് ജീപ്പ് ഡ്രിഫ്റ്റ് ചെയ്തത്.
തൃശ്ശൂർ: ചാമക്കാല ബീച്ചിൽ വാഹനം ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ ഉണ്ടായ (chamakkala Beach Accident) അപകടത്തിൽ 14-കാരന് ദാരുണാന്ത്യം. ബീച്ചിൽ കളിക്കാനെത്തിയ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് അപകടത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടക്കുന്നത്. കയ്പമംഗലം സ്വദേശി ഷജീർ ആണ് വാഹനവുമായി ബീച്ചിലെത്തി അഭ്യാസ പ്രകടനം നടത്തിയത്.
ബീച്ചിൽ ജിപ്സി വാഹനവുമായി എത്തിയാണ് ഷജീർ ഡ്രിഫ്റ്റിങ് നടത്തിയത്. ഇതുകൂടാതെ ബീച്ചിൽ കളിക്കാനെത്തിയ നാല് കുട്ടികളേയും ഇയാൾ വാഹനത്തിന് പിറകിൽ കയറ്റിയാണ് അഭ്യാസം നടത്തിയത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും കൂടാതെയാണ് കുട്ടികളുമായി വാഹനം ഓടിച്ചത്. കുട്ടികളേയും ഇരുത്തിയാണ് ജീപ്പ് ഡ്രിഫ്റ്റ് ചെയ്തത്.
ALSO READ: തിരുവനന്തപുരത്ത് അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം
ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പിറകിലിരിക്കുകയായിരുന്ന കുട്ടികളിൽ ഒരാളായ സിനാൻ തെറിച്ചു വീണു. പിന്നാലെയാണ് വാഹനം കുട്ടിയുടെ മുകളിലേക്ക് മറിഞ്ഞത്. അപകത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ വാഹനം ഓടിച്ച ഷജീറിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ അപകടം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. മനഃപൂർവമായ നരഹത്യാകുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് മൂന്നുകുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. എന്നാൽ, ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.