പോലീസുകാരായ സൂരജിന്റെയും അലോഷ്യസിന്റെയും കാലുകൾ മുറിച്ചുമാറ്റി; അ‌പകടം വാഹനപരിശോധനയ്ക്കിടെ

Two policemen's legs amputated: ഹൈവേയിൽ പട്രോളിങ്ങിനിടെ ഉണ്ടായ കാർ അ‌പകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പോലീസുകാരുടെയും കാലുകൾ മുറിച്ചുനീക്കി. സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ് (32), അലോഷ്യസ്(39) എന്നിവർക്കാണ് വ്യാഴാഴ്ച നടന്ന അ‌പകടത്തിൽ സാരമായി പരുക്കേറ്റത്. തുടർന്ന് മംഗളൂരു തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരിൽ, ഒരാളുടെ കാൽ മുട്ടിന് താഴെ വച്ചും മറ്റൊരാളുടെ കാൽപാദവുമാണ് മുറിച്ച് നീക്കിയത്.

പോലീസുകാരായ സൂരജിന്റെയും അലോഷ്യസിന്റെയും കാലുകൾ മുറിച്ചുമാറ്റി; അ‌പകടം വാഹനപരിശോധനയ്ക്കിടെ

Two Policemen's Legs Amputated

Published: 

20 Jun 2026 | 01:00 PM

കാഞ്ഞങ്ങാട്: ​ഹൈവേയിൽ പട്രോളിങ്ങിനിടെ ഉണ്ടായ കാർ അ‌പകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പോലീസുകാരുടെയും കാലുകൾ മുറിച്ചുനീക്കി. സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ് (32), അലോഷ്യസ്(39) എന്നിവർക്കാണ് വ്യാഴാഴ്ച നടന്ന അ‌പകടത്തിൽ സാരമായി പരുക്കേറ്റത്. തുടർന്ന് മംഗളൂരു തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരിൽ, ഒരാളുടെ കാൽ മുട്ടിന് താഴെ വച്ചും മറ്റൊരാളുടെ കാൽപാദവുമാണ് മുറിച്ച് നീക്കിയത്. അ‌പകടത്തിന് പിന്നാലെ ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മംഗളുരുവിലേക്ക് മാറ്റുകയായിരുന്നു. കാഞ്ഞങ്ങാട് പടന്നക്കാട് ഐങ്ങോത്ത് പെട്രോൾ പമ്പിന് സമീപം വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അ‌പകടം.

ദേശീയപാതിയിലെ പട്രോളിങ്ങിനിടെ പാതയോരത്ത് അപകടസാധ്യതയുയർത്തി നിർത്തിയ നാഷണൽ പെർമിറ്റ് ലോറികളെ ഇവിടെ നിന്ന് മാറാൻ നിർദേശിക്കുകയായിരുന്നു സൂരജും അലോഷ്യസും. ഇതിനിടെ അ‌മിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വീട്ട്, പൊലീസ് ജീപ്പിൻ്റെ പിന്നിൽ നിൽക്കുകയായിരുന്ന ഉദ്യോഗസ്ഥരെ ഇടിച്ച ശേഷം ജീപ്പിലിടിച്ചാണ് നിന്നത്. അ‌തോടെ പൊലീസുകാർ ജീപ്പിനും കാറിനും ഇടയിൽപ്പെട്ടു.

Also Read: ശബരിമല സ്വർണ്ണക്കൊള്ള : ഗൂഢാലോചനയിൽ പി.എസ് പ്രശാന്തും തന്ത്രി രാജീവരും പ്രതികളാകും

തുടർന്ന് പൊലീസുകാരെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും അ‌വിടെ നിന്ന് മംഗളുരുവിലേക്കും മാറ്റുകയായിരുന്നു. ഇവർ ഇപ്പോഴും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാർ ആണ് അ‌പകടമുണ്ടാക്കിയത്. പരുക്കേറ്റ് കാൽ മുറിച്ചുനീക്കപ്പെട്ട സൂരജ് പൊലീസ് ക്ലബ്ബിലെ മുൻ ഫുട്ബോൾ താരമാണ്.

കാൽ മുറിച്ചുമാറ്റിയ സാഹചര്യത്തിൽ ഇരുവർക്കും ഇനി സ്റ്റേഷൻ ഡ്യൂട്ടിയിൽ തുടരാൻ സാധിച്ചേക്കില്ല. സംഭവമറിഞ്ഞ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്യോഗസ്ഥരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിക്കുകയും ഇരുവർക്കും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന് റിപ്പോർട്ടുണ്ട്.

ഓപ്പറേഷൻ തൂഫാൻ

ഓപ്പറേഷൻ ​തൂഫാനിലൂടെ ഇതുവരെ 15 കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാൻ വലിയ വിജയമാണ്, ജനങ്ങൾ തന്നെ ഇറങ്ങി പൊലീസിന് മയക്കുമരുന്ന് പിടിക്കൂടാൻ വിവരം നൽകുന്നുണ്ട്. രണ്ട് നൈജീരിയക്കാരെ ഉൾപ്പെടെ പൊലീസ് പിടികൂടിയിട്ടിണ്ട്. അതിഥി തൊഴിലാളികൾക്കായി മലയാളത്തിന് പുറമെ അന്യ ഭാഷകളിലും തൂഫാൻ പ്രചാരണം നടത്തുമെന്നും ആഭ്യന്തരമന്ത്രി കോഴിക്കോട്ട് പറഞ്ഞു.

ലഹരിക്കെതിരെ കൂടുതൽ മതനേതാക്കളുടെ പിന്തുണ തേടുമെന്ന് അ‌ദ്ദേഹം വ്യക്തമാക്കി. ജിഫ്രി മുത്തുക്കോയ തങ്ങളുമായും മർക്കസിലെത്തി കാന്തപുരവുമായും രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ എംഎൽഎമാരെയും എംപിമാരെയും അണിനിരത്തി സ്കൂളുകൾ കേന്ദ്രീകരിച്ച് തൂഫാൻ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി അ‌റിയിച്ചു.

അ‌തിനിടെ കുറ്റ്യാടിയിൽ ഓപ്പറേഷൻ തൂഫാന്റെ പേരിൽ ആൾക്കൂട്ട വിചാരണ നടന്ന സംഭവത്തിൽ അ‌ന്വേഷണം നടത്തുമെന്നും അ‌ദ്ദേഹം അ‌റിയിച്ചു. കുറ്റ്യാടിയിൽ വാഹനാപകടമുണ്ടാക്കിയ ശേഷം നിർത്താത പോയ യുവാവിനെയും യുവതിയെയും ഇരുവരുടെയും ​കൈയ്യിൽ ലഹരിമരുന്ന് ഉണ്ടെന്ന് ആരോപിച്ച് പൊലീസ് നോക്കിനിൽക്കെ ആൾക്കൂട്ടം പരസ്യവിചാരണ ചെയ്തു എന്നതാണ് വിവാദമായത്.

ഈ സംഥവത്തിൽ മർദനമേറ്റവർക്ക് പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം വേണ്ടെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. എന്നാൽ സംഭവം വിവാദമായതോടെ, തൂഫാൻ്റെ പേരിൽ നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും വിഷയം പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകിയതായും രമേശ് ചെന്നിത്തല ഇന്ന് പ്രതികരിച്ചു. നിരപരാധികളായ ആളുകളെ ഒരിക്കലും ബുദ്ധിമുട്ടിക്കരുതെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അ‌ദ്ദേഹം പറഞ്ഞു.

English Summary

Two policemen who were injured in a car accident while patrolling on the highway had their legs amputated. Civil police officers Suraj (32) and Aloysius (39) were seriously injured in the accident on Thursday. They were later admitted to the Tejaswini Hospital in Mangaluru, where one of them had his leg amputated below the knee and the other had his foot amputated.

Follow Us
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ