Actor Devan: ബിജെപി ഒരു വലിയ പൂജ്യം, ദീർഘവീക്ഷണമില്ല! സെപ്റ്റംബർ 10ന് വിജയിയുമായി കൂടിക്കാഴ്ച ; ദേവൻ

Actor Devan Criticize BJP:ബിജെപി ഒരു ബിഗ് സീറോ ആണ് എന്നും ജനം ആഗ്രഹിക്കുന്ന തരത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് സാധിച്ചിട്ടില്ല എന്നും ദേവൻ കുറ്റപ്പെടുത്തി. നിലവിലുള്ള രാഷ്ട്രീയ പാർട്ടികളെ മാറ്റിനിർത്തി പുതിയ ആശയങ്ങളുമായി മറ്റു സംഘടനകൾ വേണമെന്നാണ് ജനങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നു.ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയായിരുന്ന ദേവൻ കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന ഒരു പരിപാടിയിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ രാജി പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബർ 10ന് വിജയിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ടിവികെ അധ്യക്ഷസ്ഥാനം....

Actor Devan: ബിജെപി ഒരു വലിയ പൂജ്യം, ദീർഘവീക്ഷണമില്ല! സെപ്റ്റംബർ 10ന് വിജയിയുമായി കൂടിക്കാഴ്ച ; ദേവൻ

Actor Devan

Published: 

24 Aug 2026 | 05:28 PM

കൊച്ചി: ബിജെപി വിട്ടതിന് പിന്നാലെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി നടനും രാഷ്ട്രീയ നേതാവുമായ ദേവൻ. ബിജെപി ഒരു ബിഗ് സീറോ ആണ് എന്നും ജനം ആഗ്രഹിക്കുന്ന തരത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് സാധിച്ചിട്ടില്ല എന്നും ദേവൻ കുറ്റപ്പെടുത്തി. ബിജെപിക്ക് ദീർഘവീക്ഷണമില്ല എന്നും ദേവൻ കൂട്ടിച്ചേർത്തു. അതേസമയം ബിജെപിയിൽ നിന്നും വിട്ട ദേവൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകവുമായി സഹകരിക്കുമെന്നും ടിവികെയുടെ കേരള അധ്യക്ഷനായി ചുമതല ഏൽക്കും എന്ന വാർത്തകളും ഉയർന്നുവരുന്ന സാഹചര്യത്തിൽ അതിനോടും അദ്ദേഹം പ്രതികരിച്ചു.

ടിവികെ കേരള ഘടകത്തിന്റെ അധ്യക്ഷ സ്ഥാനം നൽകാമെന്ന് വാക്കാൽ പറഞ്ഞിട്ടുണ്ട് എന്നും ഔദ്യോഗികമായി തീരുമാനം ഉണ്ടായിട്ടില്ല എന്നുമാണ് ദേവൻ സ്ഥിരീകരിച്ചത് സെപ്റ്റംബർ 10ന് വിജയിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഈ വിഷയത്തിൽ അന്തിമമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള രാഷ്ട്രീയ പാർട്ടികളെ മാറ്റിനിർത്തി പുതിയ ആശയങ്ങളുമായി മറ്റു സംഘടനകൾ വേണമെന്നാണ് ജനങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നത് അതാണ് ടി വി കെ എന്നും ദേവൻ പറയുന്നു.

ആ ആശയം തന്നെയാണ് ഇന്ന് വിജയിയുടെ പാർട്ടിയും മുന്നോട്ട് വയ്ക്കുന്നത്

എത്രയോ വർഷങ്ങൾക്കു മുമ്പ് കേരള പീപ്പിൾസ് പാർട്ടിയിലൂടെ താൻ മുന്നോട്ടുവെച്ച ആശയം തന്നെയാണ് ഇന്ന് വിജയിയുടെ പാർട്ടിയും മുന്നോട്ട് വയ്ക്കുന്നത് ബിജെപിയുടെ കൂടെ ഒരിക്കലും വിജയി നിൽക്കില്ല. അദ്ദേഹത്തിന്റെ വഴി മറ്റൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം വളരെ അപ്രതീക്ഷിതമായാണ് നടൻ ദേവൻ ബിജെപിയിൽ നിന്നും ഒഴിഞ്ഞത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയായിരുന്ന ദേവൻ കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന ഒരു പരിപാടിയിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ അപ്രതീക്ഷിതമായി തന്റെ രാജി പ്രഖ്യാപിച്ചത്. ബിജെപിക്ക് വേണ്ടി വളരെ ആത്മാർത്ഥമായാണ് താൻ പ്രവർത്തിച്ചത്.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരന്റെ വിജയത്തിന് തന്റെ സംഭാവന ഉണ്ടായിരുന്നതായി അദ്ദേഹം സമ്മതിക്കും. അത്രയും സംഭാവന നൽകിയിരുന്നു താൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണഗുരുവിന്റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്നതാണ്. കഴിഞ്ഞ അഞ്ചുവർഷം സംസ്ഥാന ബിജെപിയിൽ അത് കണ്ടില്ല എന്നും തന്റെ ലൈൻ ഇതെല്ലാം തനിക്ക് മനസ്സിലായി എന്നുമാണ് രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ദേവൻ പ്രതികരിച്ചിരുന്നത്.

ENGLISH SUMMARY

Actor and political leader Devan has sharply criticized the BJP after leaving the party. Devan accused the BJP of being a big zero and that it has not been able to bring about the change that the people want. Devan added that the BJP lacks vision.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം